നാടക രചനക്ക് ശ്രീജിത്ത് പൊയിൽക്കാവിന് അന്തർദേശീയ പുരസ്കാരം

0
359
sreejith-poilkave

കോഴിക്കോട് : യുവ നാടകകൃത്തും, നാടക ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവിന് സാർക്ക് പ്ലേ റൈറ്റേഴ്സ് മീറ്റിന്റെ ഭാഗമായ സൗത്ത് ഏഷ്യൻ റൈറ്റേഴ്സ് അക്കാദമി കാഠ്മണ്ടു സംഘടിപ്പിച്ച നാടക രചനാ മത്സരത്തിൽ മികച്ച നാടകരചനക്കുള്ള അന്തർദേശീയ പുരസ്കാരം. ഈ വർഷത്തെ ഭരത് പി.ജെ ആന്റണി ദേശീയ നാടക രചനാ മത്സരത്തിൽ മികച്ച നാടകത്തിനുള്ള ദേശീയ പുരസ്കാരം നേടിയ അകലെ അകലെ മോസ്കോ എന്ന നാടകത്തിന്റെ സ്വതന്ത്ര വിവർത്തനമായ ഹോട്ടൽ ഡി മോസ്കോ ആണ് പുരസ്കാരത്തിന് അർഹമായത്. ആതിര വി.എൻ, അനുപ്രിയ കെ എന്നിവർ ചേർന്നാണ് വിവർത്തനം തയ്യാറാക്കിയത്. ഈ വർഷം അവസാനം നടക്കുന്ന നാടകകൃത്തുക്കളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ കാഠ്മണ്ടുവിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. ആയിരം യു.എസ് ഡോളറും ശിൽപവുമാണ് പുരസ്കാരമായി നൽകുക എന്ന് സൗത്ത് ഏഷ്യൻ അക്കാദമി പത്രക്കുറിപ്പിൽ അറിയിച്ചു. 2019 ലെ മികച്ച കഥക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വരി എന്ന ചിത്രത്തിന്റെ സംവിധായകനും 2020ലെ നാടക രചനക്കുള്ള സാഹിത്യ അക്കാദമി അവാർഡ് ജേതാവു കൂടിയാണ് ശ്രീജിത്ത് കോഴിക്കോട് ജില്ലയിലെ പൊയിൽക്കാവ് സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here