വിമീഷ് മണിയൂർ
പുകവലി ആരോഗ്യത്തിന് നല്ലതാണ്
ഒരു പുസ്തകത്തിലെ മുപ്പത്തിയാറാമത്തെ പേജിൽ നിന്ന് ഒരു വാക്ക് അടുത്ത പേജിലേക്കും അതു കഴിഞ്ഞ് കസേരയിലേക്കും ഒരു സിഗരറ്റ് വലിക്കാൻ പോയതായിരുന്നു. ഒരാള് വായിക്കാൻ വന്നതും പുസ്തകം പേടിച്ചു. മുപ്പത്തഞ്ചാമത്തെ പേജെത്തിയതും അയാൾക്ക് ഹൃദയാഘാതമുണ്ടായി. ദേഷ്യം വന്ന് അയാളുടെ ഭാര്യ ആ പുസ്തകം അടുപ്പിലിട്ടു. സിഗരറ്റ് വലിക്കാൻ പോയ വാക്ക് അങ്ങനെ രക്ഷപ്പെട്ടു.
വന്ന് തുടങ്ങുന്നുണ്ട്
ഞങ്ങളെ വീട്ടിലേക്ക് നടന്നു വരാനുള്ള വഴിയെ എണീറ്റു കഴിഞ്ഞ ശേഷം പുതപ്പ് മടക്കി വെക്കുന്ന പോലെ മടക്കി അലമാരയിൽ വെച്ചു. അന്ന് വീട്ടിലേക്ക് വന്നവർ അലമാരയിൽ കുടുങ്ങി ശ്വാസം മുട്ടി. കാര്യമറിഞ്ഞ് വീണ്ടും വഴി മുറ്റം മുതൽ വിരിച്ചിട്ടു. ഇപ്പോൾ ആളുകൾ വീണ്ടും പേടിച്ചാണെങ്കിലും വന്ന് തുടങ്ങുന്നുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.