HomePHOTOGRAPHYതോട്ടോഗ്രഫി 8

തോട്ടോഗ്രഫി 8

Published on

spot_imgspot_img

പ്രതാപ് ജോസഫ്

“Character, like a photograph, develops in darkness.”
— Yousuf Karsh

വെളിച്ചംകൊണ്ട് എഴുതുന്ന കലയാണ് ഫോട്ടോഗ്രഫി. പക്ഷേ, വെളിച്ചത്തെ എഴുതുന്നതാരാണ്? വെളിച്ചത്തെ എഴുതുന്നത് ഇരുട്ടാണ്. അങ്ങനെയെങ്കിൽ ഒരു ഇമേജിൽ വെളിച്ചത്തിനെന്നപോലെ ഇരുട്ടിനും തുല്യ പ്രാധാന്യമുണ്ട്. വെളിച്ചത്തിന്റെ അസ്ഥിത്വം തന്നെ ഇരുട്ടിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇരുട്ടില്ലെങ്കിൽ വെളിച്ചമില്ല.

യൂസഫ് കാർഷിന്റെ ഈ പ്രസ്താവന പ്രത്യക്ഷത്തിൽ ക്യാരക്ടറിനെക്കുറിച്ചാണ്. വിശാലമായ അർത്ഥത്തിൽ അത് മനുഷ്യജീവിതത്തെ കുറിച്ചാണെന്നും പറയാം. എന്നാൽ അത് ഫോട്ടോഗ്രഫിയെ കുറിച്ചുമാണ്. യൂസഫ് കാർഷ് തന്നെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ മറികടന്ന ഒരാളാണ്. അർമേനിയൻ വംശഹത്യയെ അതിജീവിച്ച് കാനഡയിലേക്ക് അഭയാർഥിയായി കുടിയേറിയ ഒരാൾ, ഒരു പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പോർട്രെയിറ്റ് ഫോട്ടോഗ്രാഫർ ആയി മാറുന്നു. ഐൻസ്റ്റീനും വിൻസ്റ്റൻ ചർച്ചിലുമടക്കം കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാരഥന്മാരുടെ മിക്കവരുടെയും നമ്മൾ കാണുന്ന ചിത്രങ്ങൾ യൂസഫ് കാർഷ് എടുത്തവയാണ്. മിക്കവയും ബ്ളാക് ആൻഡ് വൈറ്റിൽ.
എന്തുകൊണ്ടാണ് പോർട്രെയിറ്റ് ഫോട്ടോഗ്രഫിക്ക് ബ്ളാക്ക് ആൻഡ് വൈറ്റ് അനുയോജ്യമായി തീരുന്നതെന്നും ആലോചിച്ചു നോക്കാവുന്നതാണ്.

When you photograph people in color, you photograph their clothes. But when you photograph people in Black and white, you photograph their souls!”
– Ted Grant

എന്ന് മറ്റൊരു വാചകമുണ്ട്. ബ്ളാക് ആൻഡ് വൈറ്റിൽ കറുപ്പും വെളുപ്പും തമ്മിലുള്ള പരസ്പരപൂരകമായ ഒരു കളിയുണ്ട്. നിറങ്ങൾക്ക്, പ്രത്യേകിച്ചും കടുത്ത നിറങ്ങൾക്ക് നമ്മെ ആകർഷിക്കുവാനുള്ള പ്രത്യേക കഴിവുണ്ട്. ഒരു ഫ്രയിമിൽ ഏറ്റവും തീക്ഷ്ണമായ നിറങ്ങൾ ഉള്ളിടത്തേയ്ക്കായിരിക്കും ഒരാളുടെ നോട്ടം ആദ്യം എത്തുക. ഇവിടെ യൂസഫ് കാർഷിന്റെ വചനത്തെ രണ്ട് രീതിയിൽ വ്യാഖ്യാനിക്കാവുന്നതാണ്. ഒന്ന് ഒരു മനുഷ്യന്റെ വളർച്ച. വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നവരെക്കാൾ തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണ് മിക്കപ്പോഴും കലാകാരന്മാരായി മാറുന്നത്. അവരുടെ അനുഭവങ്ങൾ അവരുടെ വ്യക്തിത്വത്തിനും കലയ്ക്കും മുതൽക്കൂട്ടായി മാറുന്നു. ക്യാരക്ടർ എന്നുപറയുമ്പോൾ ഇവിടെ ഫോട്ടോഗ്രാഫറുടെ ക്യാരക്ടറും അയാൾ അനാവരണം ചെയ്യുന്ന ക്യാരക്ടറും ഉണ്ട്. ആഴമുള്ള ഒരു വ്യക്തിത്വത്തിന് മാത്രമേ ആഴമുള്ള വ്യക്തിത്വങ്ങളെ അനാവരണം ചെയ്യാനും കഴിയുകയുള്ളൂ. ഒരുപക്ഷേ സംഘർഷഭരിതമായ കാർഷിന്റെ ജീവിതമായിരിക്കണം അദ്ദേഹത്തെ സങ്കീർണ്ണമായ വ്യക്തിത്വങ്ങളെ അനാവരണം ചെയ്യുന്നതിന് സഹായിച്ചത്. നിഴലും വെളിച്ചവും എന്നുപറയുന്നത് പരസ്പര വിരുദ്ധമായ രണ്ട് സംഗതികളല്ല, മറിച്ച് പരസ്പര പൂരകങ്ങളാണ്. വെളിച്ചത്തിന്റെയും നിഴലിന്റെയും പല തലങ്ങൾ ഉണ്ട്. ഈ തലങ്ങൾ എല്ലാം ചേർന്നാണ് ഒരു ഫോട്ടോഗ്രാഫിനെ പൂർത്തിയാക്കുന്നത്. പൊതുവെ നിഴലിനെ, ഇരുട്ടിനെ ഫോട്ടോഗ്രഫിയുടെ ശത്രുവായി കാണുന്ന ഫോട്ടോഗ്രാഫർമാർ ഉണ്ട്. എവിടെയൊക്കെ നിഴലുണ്ടോ അതിനെയൊക്കെ ഫ്‌ളാഷ് ഉപയോഗിച്ചും ആർട്ടിഫിഷ്യൽ ലൈറ്റ്‌സ് ഉപയോഗിച്ചും ആട്ടിപ്പായിക്കാനായിരിക്കും അവരുടെ ആദ്യത്തെ ശ്രമം. ലഭിക്കുന്നതോ, അങ്ങേയറ്റം ഫ്‌ളാറ്റായ ഇമേജുകളും. ഒരു ഫ്രയിമിന് എപ്പോഴും ആഴം ലഭിക്കുന്നത് നിഴലുകളുടെ കൃത്യമായ ഉപയോഗത്തിൽ ആണ്. വെളിച്ചമുള്ള ഇടങ്ങൾ പ്രകാശിക്കണമെങ്കിൽ ആ ഇരുട്ട് കൂടിയേ തീരൂ.

PrathapJoesph_thoutograph_01

PrathapJoesph_thoutograph_02

PrathapJoesph_thoutograph_03

PrathapJoesph_thoutograph_04

PrathapJoesph_thoutograph_05

PrathapJoesph_thoutograph_06

PrathapJoesph_thoutograph_07


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.


spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...