HomeTHE ARTERIASEQUEL 110

SEQUEL 110

മുനവെച്ച വാക്കുകകളുടെ ഒടേതമ്പുരാൻ

(ലേഖനം) യാസീൻ വാണിയക്കാട് അരുന്ധതി റോയ്, നാല്പത്തിയഞ്ചാമത് യൂറോപ്യൻ എസ്സേ പ്രൈസിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആസാദി എന്ന പേരിലുള്ള ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് പതിപ്പിനാണ് അവാർഡ്. ഫിക്ഷനോ നോൺഫിക്ഷനോ പ്രഭാഷണമോ ഉപന്യാസമോ എന്തുമാവട്ടെ അരുന്ധതി റോയുടെ എഴുത്തും ചിന്തയും...

Play it Again, Sam

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Play it Again, Sam Director: Herbert Ross Year: 1972 Language: English സിനിമാ നിരൂപകനാണ് അലന്‍. കേവലമൊരു സിനിമാനിരൂപകനല്ല, ഒരു സിനിമാ ഭ്രാന്തന്‍ എന്നുതന്നെ പറയാം. സിനിമയിലെ കഥാപാത്രങ്ങളുമായും സംഭാഷണങ്ങളുമായും...

ഇരുള്‍

(നോവല്‍) യഹിയാ മുഹമ്മദ് ഭാഗം 5 വിവാഹം മരണംപോലെ അപ്രതീക്ഷിതമായി കടന്നുവരുമെന്ന് യാക്കോബ് സ്വപ്നത്തില്‍പോലും വിചാരിച്ചുകാണില്ല. ഒരേയൊരു മകന്‍. കുടുംബത്തിന്റെ അന്തസ്സിന് ചേര്‍ന്ന രീതിയിലുള്ള ഒരു വിവാഹം അതായിരുന്നു ആഗ്രഹം. ഇതിപ്പോള്‍ തലയില്‍കൂടി തോര്‍ത്തിട്ട് നടക്കേണ്ട ഗതികേടായല്ലോ....

അധിനിവേശ പോരാട്ടത്തിന്റെ പെൺകരുത്ത്

(ലേഖനം) ബാസിത് മലയമ്മ ദുഷ്‌കരമായ ജീവിതത്തില്‍ നിന്ന് ഇന്നും യുക്രൈന്‍ ജനതക്ക് മുക്തി നേടാന്‍ സാധിച്ചിട്ടില്ല. റഷ്യന്‍ അധിനിവേശത്തില്‍ പൊറുതിമുട്ടിയ ജനതയുടെ പ്രതീക്ഷയായി അവരോധിക്കപ്പെട്ട നേതാവാണ് പ്രസിഡന്റ് വൊളോദമിര്‍ സെലെന്‍സ്‌കി. ഈ കോമേഡിയന്‍ നേതാവ് ഗൗരവമായ...

താവഴി

(കവിത) അഫീഫ ഷെറിന്‍ വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ? ഒച്ചയിൽ...

പോത്തുരാജു

(PHOTO STORY) ബിജു ഇബ്രാഹിം ഖുതുബ് ഷാഹി പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഇത്തവണയും ഹൈദരാബാദില്‍ വന്നത്. കോവിഡ് തുടങ്ങുന്നതിനു കുറച്ച് മാസങ്ങള്‍ മുന്നേയാണ് ഖുതുബ് ഷാഹി പ്രോജക്ട് തുടങ്ങിയത്. കോവിഡ് പടര്‍ന്നപ്പോള്‍ പ്രോജക്ട് മുടങ്ങി കേരളത്തിലേക്കു തിരിച്ചു...

പ്ഫ

(കവിത) ബിജു ലക്ഷ്മണൻ   ഇത്രയോ ദൂരമെന്ന് രണ്ടറ്റങ്ങളിൽ നിന്നും നെടു വീർപ്പിടുന്നു. ഇത്രയേ കാഴ്ച്ചയെന്ന് വെളിച്ചം കാടായ് നിഴലുകളിൽ ഒളിപ്പിക്കുന്നു. ഇത്രയേ ആഴമെന്ന് പുഴ ... ഇത്രത്തോളം കുറിയതെന്ന് ആറും. പച്ചയാറി വിളർത്ത കാട്ടിൽ നീറിയൊരാറായവൾ ഒഴുകി. അപ്പനൊര് പന്തി ചേട്ടനൊര് പന്തി അവസാന പന്തിയിൽ ഒരു വറ്റു മാത്രമായ നേരങ്ങൾ ഒറ്റ വാക്കായവൾ പുലർത്തി. കാടോളം കാട്ടുതീയിലെരിഞ്ഞ് പോറലേൽക്കാത്തിടങ്ങളിലൊരിടം തേടിയൊരടുപ്പു കൂട്ടി. അരി കപ്പ വേവ് വേറെ വേറെയൂറ്റണം ഇനിയും പന്തി ബാക്കിയുണ്ട്. ഓളൊരൊച്ച വച്ചു പ്ഫ....! ആറൊരു...

മുപ്പതുകാരെ, ഇതിലെ…. ഇതിലെ….

(വിചാരലോകം) റോണിയ സണ്ണി ബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുകയും വർണ്ണിക്കപ്പെടുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും അധികം എവിടെയും പറഞ്ഞു കേൾക്കാത്ത, ശ്രദ്ധിക്കപ്പെടാത്ത ഒരു കൂട്ടം ആണ് മുപ്പതുകാരെന്ന് തോന്നിയിട്ടുണ്ടോ? യൗവ്വനത്തിൽ പാറിപ്പറന്നു നടന്നിട്ട് ഒന്ന്...

കടൽവക്കത്തെ വീട്

(കവിത) അബ്ദുള്ള പൊന്നാനി    കടൽ വക്കത്തെയെൻ്റെ വീടിനെ കടലമ്മ കണ്ണ് വെച്ചിട്ട് കാലമേറെയായി. വീട് ചോദിക്കാനായിവന്ന തിരമാലകൾ എത്ര തവണ മുറ്റത്ത് വന്നു തിരിച്ചുപോയി. മീൻ മണമുള്ള വീട്ടിൽ മുറുക്കാൻവാസന വിരിയുന്ന ചുണ്ടിൽ കെസ്സിൻ്റെ വരികൾ മൂളുന്ന നേരം കാറ്റൊന്ന് വീശിയാൽ മഴക്കാറ് മാനത്ത് കണ്ടാൽ കണ്ണ് നട്ടിരിക്കുന്ന ഉമ്മയുടെയുള്ളമൊരു കടലാവും. ഉപ്പിൻ്റെ  രുചിയുള്ള...

വാർദ്ധക്യം 

(കവിത) സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടി ഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേര അതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പി വരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുട ചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട് ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
spot_imgspot_img