(കവിത)
സൗദ റഷീദ്
️
️
പൊളിയാറായ
തറവാട്ടുപടിക്കൽ
കാലം
കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടി
ഉമ്മറക്കോലായിൽ
ദ്രവിച്ചു തീരാറായ
ഒരു ചാരുകസേര
അതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പി
വരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുട
ചായ്‌പ്പിൽ നിറംമങ്ങി
ഇരുളുപടർന്ന
മുറിയിൽ ഒരെല്ലിൻകൂട്
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല