HomeTHE ARTERIASEQUEL 110സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഗാന്ധി വധം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍

സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഗാന്ധി വധം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍

Published on

spot_imgspot_img

The Reader’s View

അന്‍വര്‍ ഹുസൈന്‍

വെറുപ്പിൻ്റെ രാഷ്ട്രീയം അധികാരത്തിടമ്പേറുന്ന കെട്ട കാലത്താണ് നാമുള്ളത്. രാജ്യത്തെ ഈ രാഷ്ട്രീയ സാഹചര്യം ഒരു തുടർച്ചയാണ്. ഇന്ത്യാ വിഭജനവും തുടർന്നുള്ള ലഹളകളുമൊക്കെ ഉണ്ടാക്കിയ ഒരു മനോഭാവം ഇന്നും തുടരുകയാണ്. അതെ, സജീവമായി ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് ഗാന്ധി വധം. ആ മഹാത്മാവിൻ്റെ ജീവൻ ഒടുക്കാൻ കാരണമായ ആളുകൾ വാഴ്ത്തപ്പെടുന്നു.

വിനോദ് കൃഷ്ണ

ഗാന്ധി വധത്തോടൊപ്പം സമകാലിക രാഷ്ട്രീയം കൂടി ചർച്ച ചെയ്യുന്ന നോവലാണ് വിനോദ് കൃഷ്ണയുടെ 9mm ബരേറ്റ. ഡി സി ബുക്ക്സ് ആണ് പ്രസാധകർ. അഞ്ഞൂറോളം പേജുകൾ ഉള്ള ഈ നോവൽ ആഖ്യാനം കൊണ്ടും ഭാഷാ മികവ് കൊണ്ടും ശ്രദ്ധേയമാണ്. നിരവധി വായനകൾ കടന്ന് ഇപ്പോൾ മൂന്നാം എഡിഷനിൽ എത്തി നിൽക്കുന്നു. എല്ലാ ഭാരതീയ ഭാഷകളിലും ഇംഗ്ലിഷിലും ഇതിൻ്റെ വിവർത്തനം വരേണ്ടതുണ്ട്. ഓരോ ഭാരതീയനിലും ഈ സന്ദേശം എത്തേണ്ടതുണ്ട്.

1948 ലെ കാലവും ഇന്നത്തെ കാലവും സമാന്തരമായി ഈ നോവലിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ഗാന്ധി വധത്തിൻ്റെ ആസൂത്രകരായ നാരായൺ ആപ്തേ, നാഥുറാം ഗോഡ്സേ, കർക്കറേ തുടങ്ങിയവർക്കൊപ്പം വീര (?) സവർക്കറും കഥാപാത്രമാവുന്നു.

വെറുപ്പിനെ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിക്കുന്ന, ട്രോളുകൾ വഴി തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്ന ഒരു പറ്റം പ്രൊഫഷനലുകൾ, അവർക്ക് നൽകപ്പെടുന്ന ഫണ്ടുകൾ, ദളിതരെ അവർ ഉപയോഗിക്കുന്ന വിധം ഇതൊക്കെ തികഞ്ഞ സൂക്ഷ്മ തയോടെ, ആഖ്യാന പാടവത്തോടെ നോവലിൽ വിളക്കിച്ചേർത്തിട്ടുണ്ട്. വെറുപ്പിൻ്റെ പ്രചാരണം ഫാസിസത്തിൻ്റെ പ്രധാന തന്ത്രമാണല്ലോ!

പ്രണയം കൂടി ചേരാതെ ജീവിതമില്ല. പല രാഷ്ട്രീയ നോവലുകളും പ്രസ്താവനകളുടെ തോരാമഴ പെയ്യിപ്പിക്കുമ്പോൾ 9mm ബെരേറ്റ വ്യത്യസ്തമാവുന്നു. പ്രണയവും രതിയുമൊക്കെ നോവലിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. പ്രണയഭാവം തിരെയില്ലാത്ത, കാമനകളെ തൃപ്തിപ്പെടുത്താൻ ബലാൽക്കാരമായി ചെയ്യുന്ന ക്രൂര രതി വെറുപ്പിൻ്റെ വക്താക്കളുടെ മനുഷ്യത്വമില്ലായ്മക്കു നിദർശനമാവുന്നു.

ഒട്ടേറെ ജീവിതങ്ങളെ നോവലിസ്റ്റ് വരച്ചു കാട്ടുന്നുണ്ട്. അജ്മൽ എന്ന് പേരു മാറ്റപ്പെട്ട രാം ചമർ വല്ലാതെ നമ്മുടെ ഉള്ളുലക്കുന്നു. ദളിതരെ സ്ഫോടനങ്ങൾക്കും മറ്റും ഉപയോഗിക്കുന്നതിൻ്റെ നേർ ചിത്രം ഇതിലുണ്ട്. രാം ചമറിനെ ഉപയോഗശേഷം കൊന്നു തള്ളുകയാണ്. ഇന്നും ദളിതരെയും പിന്നോക്കക്കാരെയും മനുസ്മൃതി വക്താക്കൾ എങ്ങനെയാണ് കാണുന്നതെന്ന് മനസിലാക്കപ്പെടാതെ, അവരും ഈ രാഷ്ട്രീയത്തിൻ്റെ ഭാഗമാവുന്നു.

ഒട്ടേറെ കൊലപാതകങ്ങൾക്ക് ഞെട്ടലോടെ നാം സാക്ഷ്യം വഹിക്കും. നാടിൻ്റെ ഇന്നത്തെ അവസ്ഥയും അതിലേക്കെത്തിച്ചേർന്ന നാൾ വഴികളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവയൊക്കെ നോവൽ വായന ശേഷവും നമ്മെ പിന്തുടരും.

തങ്ങൾ നിർമ്മിക്കാനുദ്ദേശിക്കുന്ന സിനിമയുടെ പേര് അവർ വെളിപ്പെടുത്തുന്നു
The Mahatma who Killed Gandhi! ഈ കാലത്ത് ഇതിലപ്പുറം നാം കേൾക്കേണ്ടി വരും; കാണ്ടേണ്ടി വരും. പാർലമെൻറ് മന്ദിരത്തിൽ മഹാത്മക്കൊപ്പം സവർക്കറെയും വാഴ്ത്തിയിരുത്തിയിട്ടുണ്ടല്ലോ!

ഗാന്ധി വധത്തിൻ്റെ പിന്നാമ്പുറങ്ങൾ, ഗൂഢാലോചന എന്നിവയൊക്കെ നന്നായി പഠിച്ചാണ് ഈ രചന പൂർത്തിയാക്കിയത്. ഹേ രാം എന്ന് പറഞ്ഞ് ഗാഡി രക്തസാക്ഷി ആയപ്പോ യാ അള്ളാഹ് എന്നു ഉരുവിട്ടാണ് ആബിയ എന്ന കാശ്മീരി പെൺകുട്ടി ഇതിൽ അന്ത്യശ്വാസം വലിക്കുന്നത്. വല്ലാത്ത ഒരു താദാത്മ്യം ഈ ചിത്രീകരണത്തിലുണ്ട്.

ഓരോ ഭാരതീയനിലും ആ രക്തസാക്ഷിത്വം എന്നും പുകഞ്ഞുകൊണ്ടിരിക്കണം. വസ്തുതകളെ മനസിലാക്കണം. ശുഭ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. ഇത്തരം എഴുത്തുകൾ തുടരട്ടെ! ഗൗരില ങ്കേഷ്ക്കറും ഗോവിന് പൻസാരയും പോലുള്ളവർ വധിക്കപ്പെട്ടാലും അവരുടെ തുടർച്ച ഉണ്ടായിക്കൊണ്ടിരിക്കും. അത് കാലത്തിൻ്റെ അനിവാര്യതയാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...