HomePHOTO STORIESപോത്തുരാജു

പോത്തുരാജു

Published on

spot_img

(PHOTO STORY)

ബിജു ഇബ്രാഹിം

ഖുതുബ് ഷാഹി പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഇത്തവണയും ഹൈദരാബാദില്‍ വന്നത്. കോവിഡ് തുടങ്ങുന്നതിനു കുറച്ച് മാസങ്ങള്‍ മുന്നേയാണ് ഖുതുബ് ഷാഹി പ്രോജക്ട് തുടങ്ങിയത്. കോവിഡ് പടര്‍ന്നപ്പോള്‍ പ്രോജക്ട് മുടങ്ങി കേരളത്തിലേക്കു തിരിച്ചു വരേണ്ടി വന്നു. അതോടെ ഒരു ഒന്നര വര്‍ഷത്തോളം വീട്ടല്‍ തന്നെ ഇരിപ്പായി. വീട്ടില്‍ ഒരുപാട് ദിവസം ഉറങ്ങാത്ത എന്നെ വീട്ടില്‍ തന്നെ കെട്ടിയിടാതെ കെട്ടിയിട്ട ദിവസങ്ങളും മാസങ്ങളുമായിരുന്നു അത്.

ഇത്തവണ മുംബൈയില്‍ പ്രശസ്ത കലാകാരനും സുഹൃത്തും മെന്ററുമായ
റിയാസ് കോമുവിന്റെ സ്റ്റുഡിയോവില്‍ പതിനഞ്ച് ദിവസത്തോളം താമസിച്ചാണ് ഹൈദരാബാദിലേക്ക് വരുന്നത്. അദ്ദേഹത്തിന്റെ സ്റ്റുഡിയോയും വര്‍ക്ക് ഷോപ്പും നിരന്തരം അടുത്ത് കാണാനുള്ള അവസരം കൂടിയായിരുന്നു അത്. മുംബൈയിലെത്തിയപ്പോള്‍ മുഹമ്മദ് ഷാ തങ്ങളുടെ ഗുരുവിന്റെ ദര്‍ഗ സന്ദര്‍ശിച്ചു. എന്റെ ജന്മനാടായ കൊണ്ടോട്ടിയിലെ പ്രധാന സൂഫി വര്യനാണ് വലിയ മുഹമ്മദ് ഷാ തങ്ങള്‍. കൊണ്ടോട്ടിയിലെ ചില സൂഫി യാത്രക്കാരും ദര്‍ഗ സന്ദര്‍ശിക്കാന് കൂടെ ഉണ്ടായിരുന്നു.

മുംബൈയില്‍ നിന്നും കലാകാരന്‍ സുനില്‍ നമ്പുവിനെ കാണാന്‍ പൂനെയിലേക് തിരിച്ചു. ഞങ്ങള്‍ ഒന്നിച്ച് അഹമ്മദ് നഗറിലുള്ള ശനി കോവില്‍ സന്ദര്‍ശിച്ചു.
മനോഹരമായ അനുഭവം ആയിരുന്നു, ശനി ദേവന്റെ ക്ഷേത്രത്തിലെ ഇരുത്തം.

മുംബയില്‍ അന്ത്രപ്പോളജിസ്‌റ് ജോര്‍ജിന്റേയും റിയാസ് കോമുവിന്റേയും കൂടെ സിദ്ധി ദര്‍ഗകള്‍ സന്ദര്‍ശിച്ചു. ആ യാത്ര ഒരു പ്രോജക്ടിന്റെ ഭാഗമായിരുന്നു. സിദ്ധി ബാബ ഖോര്‍ ചില്ലം ഇരുന്ന ഇടങ്ങള്‍ ആണ് അത് .

മുംബയിലെ ലോക്കല്‍ ട്രെയിന്‍ യാത്ര എനിക്ക് പ്രിയപ്പെട്ടതായി. മുംബൈ ജനങ്ങള്‍ അവരുടെ ലോകത്താണ്. പണിയെടുക്കാന്‍ വേണ്ടി ജീവിക്കുന്ന മനുഷ്യര്‍.
മറ്റുള്ളവരിലേക്ക് ഒളിഞ്ഞു നോക്കാന്‍ നേരമില്ലാത്ത മനുഷ്യര്‍.

 

മുംബയില്‍ നിന്നും ഹൈദരാബാദിലേക്ക് വന്നു. ഇഫ്‌ലു യൂണിവേഴ്‌സിറ്റിയ്ക്ക് അടുത്ത് പ്രിയപ്പെട്ടവന്‍ പരമുവിന്റെ കൂടെയാണ് താമസം.

കലാകൃതി ഫൗണ്ടേഷനുമായി ഉള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഖുതുബ് ഷാഹി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. അതിനിടയ്ക്കാണ് പരമു അവിടെ നടക്കുന്ന ഒരു ലോക്കല്‍ ഉത്സവത്തെ കുറിച്ച് പറഞ്ഞത്. പോത്തുരാജു ഉത്സവം.

മഹാരാഷ്ട്രയിലെയും ദക്ഷിണേന്ത്യയിലെയും ചില ഗ്രാമപ്രദേശങ്ങളില്‍ പോത്തുരാജു പ്രത്യേകിച്ചും ഗ്രാമദേവതയായി (ഗ്രാമദേവത) ആരാധിക്കപ്പെടുന്നു.

ഇന്ത്യയിലെ പല സമുദായങ്ങളുടെയും മതപരവും സാംസ്‌കാരികവുമായ ആചാരങ്ങളില്‍ പോത്തുരാജുവിനെപ്പോലുള്ള നാടോടി ദൈവങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ദേവതകള്‍ക്ക് പലപ്പോഴും തനതായ പ്രാദേശിക ഐതിഹ്യങ്ങളും ആചാരങ്ങളും അവയുമായി ബന്ധപ്പെട്ട ഉത്സവങ്ങളും ഉണ്ട്, അവരുടെ ആരാധന അതാത് പ്രദേശങ്ങളിലെ പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയതാണ്.

ചില സന്ദര്‍ഭങ്ങളില്‍, പോത്തരാജുവിനെ ഗംഗമ്മ, യെല്ലമ്മ തുടങ്ങിയ മറ്റ് സ്ത്രീ നാടോടി ദേവതകളുടെ സഹോദരനായി കണക്കാക്കുന്നു. പ്രാദേശിക പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ആശ്രയിച്ച് ഈ ദേവതകള്‍ തമ്മിലുള്ള ബന്ധം വ്യത്യാസപ്പെടാം.

പല പേരുകള്‍ പോത്തുരാജുവിനു ഉണ്ടായേക്കാം! സ്ത്രീകളും കുട്ടികളും ഒക്കെ ആ ദിവസങ്ങളില്‍ ഗ്രാമദേവതയെ വരവേല്‍ക്കാന്‍ റെഡിയായി നില്‍ക്കും. ആ രാവില്‍ നൃത്തവും ഭക്തിയും നിറങ്ങളും ആടി തിമിര്‍ക്കും. ഇന്ത്യയിലെ പ്രാദേശിക ഉത്സവങ്ങള്‍, ഭക്തി, ദൈവ സങ്കല്പങ്ങള്‍ ഒക്കെ ബഹുമാനപൂര്‍വ്വം മനസ്സിലേക്കേണ്ടതും നിലനിര്‍ത്തേണ്ടതുമാണ് എന്നൊരു എളിയ അറിവ് ഇത്തരം അനുഭവങ്ങളിലൂടെ യാത്ര ചെയ്യുമ്പോ എന്നില്‍ ഉറപ്പിക്കുന്നുണ്ട്. മറ്റു മതങ്ങളോടുള്ള പരസ്പര ബഹുമാനവും കരുണയും നമ്മള്‍ നില നിര്‍ത്തേണ്ടതുണ്ട്.
ആമീന്‍


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....