SEQUEL 61

അവസാനത്തെ കത്ത്

കഥ ഗായത്രി ദേവി രമേഷ് ഹീര റീത്തയുടെ വീട്ടിലേക്ക് കയറി വരുമ്പോൾ മഴ തോർന്നിട്ടില്ല. നനഞ്ഞ കാലൻ കുട പുറത്തെ കോലായിൽ വെച്ചു, മരവിച്ച കാൽചുവടുമായി അകത്തു കയറി. ആദ്യം കണ്ടത് അകത്തളത്തിലേക്കുള്ള ദ്രവിച്ച വാതിലായിരുന്നു....

ലോകം

കവിത അനീഷ് പാറമ്പുഴ ലോകത്തിന്റെ നാലു കോണുകളിലിരുന്ന് നാലുപേർ രാത്രിയിൽ രാവിലെ മധ്യാഹ്നത്തിൽ സായാഹ്നത്തിൽ സ്വപ്നങ്ങളിൽ മഞ്ഞും മഴയും വെയിലും പൊടിക്കാറ്റും വീഴ്ത്തിക്കൊണ്ടിരിക്കുന്നു മഞ്ഞിലൊരാൾ ലോകം മുഴുവൻ കണ്ണെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന മഞ്ഞുപോലെ ഏകാന്തമാണെന്നു കരുതുന്നു കാട്ടിലൊരാൾ കറുപ്പിൽ തണുപ്പിൽ ഇനിപ്പിൽ കാട്ടാറിന്റെ ഒച്ചയിൽ മലയണ്ണാൻറെ ചിലമ്പലിൽ ലോകം ഇപ്പോൾ ഉറക്കമാണെന്നു കരുതുന്നു കടലിലൊരാൾ ആദ്യസൃഷ്ടി ജലത്തിൽ എന്നുറപ്പിച്ചു ചെറിയൊരു വഞ്ചിയിൽ താൻ മാത്രം ഉറങ്ങുന്ന ലോകത്തിന് കാവലിരിക്കുകയാണ്...

രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

കവിത മോഹനകൃഷ്ണൻ കാലടി ആ മരം വീഴുന്നത് കാണാൻ നല്ല രസമായിരുന്നു. അതിന്റെ കഥ കേൾക്കാൻ അതിലും രസമാണ്. യന്ത്രവാളിന്റെ ശബ്ദം സംഗീതമായിരുന്നു. പക്ഷികൾ അതിൽ മയങ്ങിപ്പോയിരുന്നു. ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന ഇലയോടൊപ്പം കാറ്റ് പാതി വഴിയിൽ നിശ്ചലമായി. എന്താണ് വിശേഷമെന്നെത്തി നോക്കി ചില മരഞ്ചാടികൾ അവരുടെ വഴിക്ക് പോയി. പിന്നെ കിളികൾക്ക് നന്ദി പറഞ്ഞ് കാറ്റിനെ ഒരിക്കൽ...

court

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Court Director: Chaitanya Tamhane Year: 2014 Language: Marathi, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി സാമൂഹിക പ്രവര്‍ത്തകനും നാടന്‍ പാട്ടുകാരനുമായ നാരായണ്‍ കാംബ്ലെ അറസ്റ്റ് ചെയ്യപ്പെടുകയാണ്. തന്റെ പ്രതിഷേധ ഗാനങ്ങളിലൂടെ മാന്‍ഹോള്‍ തൊഴിലാളിയായ...

തോട്ടോഗ്രഫി 3

തോട്ടോഗ്രഫി 3 പ്രതാപ് ജോസഫ് Wherever there is light, one can photograph.” – Alfred Stieglitz കണ്ണുകൾക്ക്‌ വെളിച്ചമില്ല എന്നു തോന്നുന്നിടത്തുപോലും വെളിച്ചം കണ്ടെത്താൻ കാമറ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലമാണ്‌. എത്ര കൂടിയ വെളിച്ചത്തേയും കുറഞ്ഞ...

അവസാനിപ്പിക്കുന്നതാണ് നല്ലത്..

ഗസൽ ഡയറി -10 മുർഷിദ് മോളൂർ തുടർന്നുപോവാനാവുന്നില്ലയെങ്കിൽ, എത്ര ഗാഢമാണെങ്കിലും ബന്ധങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്.. പിരിഞ്ഞിരിക്കുന്നത് വേദനയാണെങ്കിലും ഒരു ജീവിതം മുഴുവൻ ഇല്ലാതെയാക്കുന്നതെന്തിനാണ് ? ചലോ ഇക് ബാർ, ഫിർ സെ അജ്നബി ബൻ ജായെ ഹം ദോനോ.. തമ്മിലറിയാതിരുന്ന...

നഗരം സാക്ഷി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1986. ഞാൻ ബംഗളുരുവിൽ ശേഷാദ്രിപുരത്ത് മൂസ്സഹാജിയുടെ കടയിൽ മുന്നൂറുരൂപ ശമ്പളത്തിൽ പണിയെടുക്കുന്ന കാലം. നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒറ്റപ്പെട്ട് അകന്നു കഴിയുന്ന അവസ്ഥ അരോചകമായിരുന്നു. എങ്കിലും എന്തിനും തയ്യാറായി ഇറങ്ങി...

ഉടലിൽ വിരിയുന്ന അമിട്ടുകൾ

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം ഒൻപത്) അനിലേഷ് അനുരാഗ് ദ്രവ്യത്തിൻ്റെ മൂന്നവസ്ഥകൾ - ഖരം, ദ്രാവകം, വാതകം - പോലെയാണ് ആനന്ദത്തിൻ്റെ പരിണാമദശകളും. എന്തെന്നും,എന്തിനെന്നുമറിയാതെ മനസ്സിൻ്റെ പുറമ്പോക്കിൽ ചിതറിപ്പറക്കുന്ന മോഹത്തിൻ്റെ പൊട്ടും പൊടിയും ഖരാവസ്ഥയിലേക്ക് സാന്ദ്രീകരിക്കുന്നതാണ് ആനന്ദത്തിൻ്റെ...

കാടു വിട്ടിറങ്ങുമ്പോൾ ഒരു കാടും ഇറങ്ങിപ്പോകുന്നു  (ഒ. പി. സുരേഷിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽസഞ്ചാരങ്ങൾ ഡോ. രോഷ്‌നി സ്വപ്ന I live in a world of others words. ആഞ്ജല ഗോദ്ദാർദും നീൽ കേറിയും ചേർന്നെഴുതിയ 'ഡിസ്കോഴ്സ് ഓഫ് ബേസിക്സ് 'എന്ന പുസ്തകത്തിലെ ഒരു തലക്കെട്ടാണിത് ഭാഷ മനുഷ്യനിർമ്മിതമാണെന്നും പരമ്പരാഗതമായി നാം പിന്തുടരുന്നത് ഈ നിർമ്മിതി ആണെന്നും...

ട്രോൾ കവിതകൾ – ഭാഗം 15

വിമീഷ് മണിയൂർ പൊങ്ങച്ചം പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു...
spot_imgspot_img