HomePHOTOGRAPHYതോട്ടോഗ്രഫി 3

തോട്ടോഗ്രഫി 3

Published on

spot_img

തോട്ടോഗ്രഫി 3

പ്രതാപ് ജോസഫ്

Wherever there is light, one can photograph.”
– Alfred Stieglitz

കണ്ണുകൾക്ക്‌ വെളിച്ചമില്ല എന്നു തോന്നുന്നിടത്തുപോലും വെളിച്ചം കണ്ടെത്താൻ കാമറ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലമാണ്‌. എത്ര കൂടിയ വെളിച്ചത്തേയും കുറഞ്ഞ വെളിച്ചത്തേയും ഒരു ഫോട്ടോഗ്രാഫർക്ക്‌ സർഗ്ഗാത്മകമായി ഉപയോഗിക്കാവുന്നതേയുള്ളു. കാമറ കൈയ്യിലെടുക്കാൻ നട്ടുച്ചവരെ കാത്തിരിക്കുന്നവരുണ്ട്‌. സൂര്യനസ്തമിച്ചാൽ അതെടുത്ത്‌ ബാഗിൽ വെക്കുന്നവരുണ്ട്‌.
പലരും കരുതുന്നതുപോലെ ഫോട്ടോഗ്രഫിയിൽ അങ്ങനെയൊരു കൃത്യമായ വെളിച്ചം ( correct exposure) ഇല്ല. മനസ്സിന്റെ തെളിച്ചത്തിൽനിന്നാണ്‌ ഇമേജിന്റെ വെളിച്ചത്തിലേക്ക്‌ വരേണ്ടത്‌. ഏതു തരം ചിത്രമാണ്‌ തനിക്കുവേണ്ടത്‌, അതിന്റെ ഭാവം എന്താണ് എന്ന ഒരാളുടെ ബോധ്യത്തിൽനിന്നു മാത്രമേ ഇമേജിലെ വെളിച്ചത്തേക്കുറിച്ച്‌ സംസാരിക്കാൻ കഴിയൂ. അത് എല്ലാവർക്കും ഒന്നുപോലെയാകണമെന്ന് യാതൊരു നിർബന്ധവുമില്ല. സാങ്കേതികമായി പറഞ്ഞാൽ വിശദാംശങ്ങൾ നഷ്ടമാകാത്ത വെളിച്ചമാണ് മികച്ച വെളിച്ചം എന്നു പറയാം. അതായത് പൂർണ്ണമായും കറുപ്പിലേക്കോ വെളുപ്പിലേക്കോ സഞ്ചരിക്കാത്ത വെളിച്ചം. പക്ഷേ, കറുപ്പിന്റെയും വെളുപ്പിന്റെയും ആധിക്യവും ചില ചിത്രങ്ങൾക്ക് അനന്യമായ സൗന്ദര്യം നൽകും (ഉദാ: High Key, Low Key ചിത്രങ്ങൾ). വാസ്തവത്തിൽ വെളിച്ചത്തിന്റെ ഏറ്റവും നല്ല സമയങ്ങൾ നാം നഷ്ടപ്പെടുത്തുകയാണ്‌. സൂര്യോദയത്തോടും സൂര്യാസ്തമയത്തോടും ചേർന്നുള്ള ഒരു മണിക്കൂറിനെ സുവർണ്ണമണിക്കൂറുകൾ ( golden hour) എന്ന് വിശേഷിപ്പിക്കാറുണ്ട്‌. ഫോട്ടോഗ്രഫിക്ക്‌ ഏറ്റവും അനുയോജ്യമായ സമയമായാണ്‌ ഇതിനെ കണക്കാക്കുന്നത്‌. വെളിച്ചത്തിന്റെ സ്വഭാവം, നിറം, ടോൺ, ആംഗിൾ, സോഴ്സിന്റെ അകലം, വെളിച്ചം വന്നുവീഴുന്ന പ്രതലം, വെളിച്ചം കടന്നുപോകുന്ന പ്രതലങ്ങൾ ഇതെല്ലാം വളരെ പ്രധാനമാണ്.
സത്യത്തിൽ വെളിച്ചത്തെ പ്രയോജനപ്പെടുത്താനറിയുന്ന ഒരാൾക്ക്‌ നല്ല സമയവും മോശം സമയവുമൊന്നുമില്ല. ഏതു വെളിച്ചവും അവർക്ക്‌ നല്ല വെളിച്ചമാണ്‌; ഏതു സമയവും നല്ല സമയമാണ്‌.
കലയിലും ജീവിതത്തിലും അതങ്ങനെ തന്നെയാണ്‌.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

More like this

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....