HomeTHE ARTERIA

THE ARTERIA

ഒന്നും ഒന്നും നൂറ്

കഥഡോ. മുഹ്സിന. കെ. ഇസ്മായിൽഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പിലൊരൊറ്റ ശ്വാസത്തിൽ വായിച്ചു തീർത്ത അധ്യായമാണ് സുകുമാരക്കുറുപ്പിൻറേത്. ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞിട്ടും എന്ന് തുടങ്ങി അത്യാഗ്രഹത്തിന്റെ ഒരു മൂകപ്രതീകമായി അതവിടെ നിൽക്കുന്നു എന്ന് വരെയുള്ള...

ശ്രീജിത്ത് പൊയിൽക്കാവ്

ശ്രീജിത്ത് പൊയിൽക്കാവ്കോവിഡ് കാലത്താണ് ആത്മ ഓൺലെനിന്റെ ആർട്ടേരിയ എന്ന ഡിജിറ്റൽ പ്രസിദ്ധീകരണം ശ്രദ്ധിക്കുന്നത്. മികച്ച ഡിസൈനും, ഉള്ളടക്കവും. ലോകം ഡിജിറ്റലാവുന്ന പുതിയ കാലത്തിന്റെ ചിന്തയാണ് ഡിജിറ്റൽ വായന. വായനയും, സാഹിത്യസൃഷ്ടികളും വരും കാലങ്ങളിൽ...

ഞാൻ വിളിക്കുമ്പോൾ

കവിത രോഷ്‌നി സ്വപ്ന ചിത്രീകരണം : ഹരിതഒച്ചകളുടെ നഗരമധ്യത്തിൽ നീ നല്ല ഉറക്കത്തിലായിരിക്കും താഴെയോ മുകളിലോ ആകാശം എന്ന് ഉറപ്പില്ലാതെ ഇലകൾ നിന്റെ ജനാലപ്പുറത്തുകൂടി താഴേക്ക് വീഴും പക്ഷികൾ പരക്കം പറക്കും.ആർക്കും എൻറെ ഒച്ച തിരിച്ചറിയാനാവില്ല.തലകീഴായി നൃത്തം ചെയ്യുന്ന ഒരു ഭൂമിക്ക് പകരം എന്റെ വിളി നിന്നെ ഉണർത്തുന്നില്ലനേരം വൈകുമായിരിക്കും ഇലകൾ ഭൂമിയിലേക്ക് എത്തിയിട്ടില്ല.നീ ഉണർന്നിട്ടില്ല ഭൂമിയിലെ...

ഭൂതകാലം

കവിത സ്നേഹ മാണിക്കത്ത് ജടപിടിച്ച യോഗിയെ പോലെ മൈതാനത്തിൽ പടർന്നു കിടന്ന ഇരുട്ട്. ചിതറിയ നിഴലുകളായി പ്രാവുകൾ കാഷ്ടിച്ച അടയാളങ്ങൾ ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും അത്രയ്ക്ക് അഭംഗിയോടെയാണ് സ്നേഹിച്ച മനുഷ്യർ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുക അവർക്ക് എത്ര നാളുകൾക്കിപ്പുറവും ചിറകു വിടർത്തി നമ്മുടെ തലച്ചോറിൽ കൂടുകെട്ടി രാപാർക്കാൻ സാധിക്കും. മറ്റേതൊക്കെയോ മനുഷ്യർക്കൊപ്പം അപരിചിത ഭൂഖണ്ഡത്തിലെ കടലിൽ അവർ കാൽ നനയ്ക്കുമ്പോൾ ഉടലിലെ ഒരു ഞരമ്പ് മറ്റൊരാൾ മോഷ്ടിച്ചു കൊണ്ട് പോയെന്നു തോന്നും അവരുടെ ഭാവങ്ങൾ ഏതോ...

വാസനയുടെ ടിക്കറ്റ്

കവിത തേജസ്വിനി ജെ സിആറ് മണി ബസിലെന്നും വാസനയുടെ ഒരു കൊളാഷ് വിരിയുന്നുണ്ട്.പലകൈ മറിഞ്ഞ് നടു വളഞ്ഞു പോയ പത്തുറ്പ്യക്കടലാസ് മണം...പയ്പ്പിന് പരിച വെക്കുന്ന, പായ്യാരത്തിന് കൂട്ടിരിക്കുന്ന , പലഹാരപ്പൊതിമണം...ഓള് കഴുകിയാ മാത്രം വെടിപ്പാവുന്ന(?) ചോറ്റുപാത്രത്തിലെ എച്ചിലുമണം..എന്റെ ഉടുപ്പിന്റെ മണം... നിന്റെ വിയർപ്പിന്റെ മണം.. തലയിലേറ്റി നടന്നിട്ടും തളര്‍ന്നു പോയൊരു മല്ലിപ്പൂവിന്റെ മടുപ്പൻമണം...ആറ് മണി ബസിലെന്നും വാസനയുടെ ഒരു...

മുത്തശ്ശി

കവിതവിനോദ് വി.ആർമുത്തശ്ശിയെ വരയ്ക്കാൻ എളുപ്പമല്ല പഞ്ഞിത്തലമുടി മോണകാട്ടിച്ചിരി തോളൊപ്പം തൂങ്ങിയ കാതുകൾ കാലം ചുളിവ് പുരട്ടിയ തൊലി നിറങ്ങളുടെ കോലായയിൽ മുത്തശ്ശി തെളിയുന്നില്ല. കഥകളുടെ തെളിച്ചത്തെ ഏതു വർണ്ണം ചേർത്തുവരയ്ക്കും! കഥ പറയുന്ന മുത്തശ്ശിയുടെ കുസൃതിയെ വരച്ചെടുക്കാൻ എനിക്കിനിയും പ്രായമാകണം. വരച്ചു തുടങ്ങാൻ നല്ലത് മലകൾക്കിടയിലിരുന്ന് ഒളിഞ്ഞുനോക്കുന്ന സൂര്യനോ ഒൻപത് വരകൾക്കുള്ളിൽ നിവരുന്ന കുടിലോ നിറയെ...

ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ

കവിത റീന വിവെയിൽ തട്ടി ഉറച്ച ഭാഷയിൽ മണ്ണിൽ ഒരു പുതിയകവിത വിരിയുന്നു. ചെളി പുരണ്ട ഉപ്പൂറ്റികൾ നടന്ന് നടന്ന് വരമ്പ് താണ്ടുന്നു. വിയർപ്പ് സ്വപ്നങ്ങൾ എന്ന് നനഞ്ഞ് കുതിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ മുഷ്ടി ചുരുട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നോട്ടങ്ങളിൽ മഴ മേഘങ്ങളിലെന്നപോലെ ഉടക്കി നിൽക്കുന്നു. ഉറവ വറ്റാത്ത കണ്ണുകൾ ദാഹങ്ങളെക്കെടുത്തുന്നു. സൂര്യനെ മാനത്തെ പൂവ് എന്ന് ഓമനിക്കുന്നു ശൈത്യത്തെ ശിരസ്സിലണിഞ്ഞ് തലപ്പാവാക്കുന്നു.ഭൂമിയിലെ നെൽച്ചെടികൾ മുഴുവൻ ആദിനങ്ങളിൽ ഉയിർപ്പിനായി കോട്ട കെട്ടി. വെന്തു പോയ നൂറ്റിമുപ്പത്ദിനങ്ങളെ മഴവില്ല് എന്ന് തിരുത്തിയെഴുതിച്ച്, ഇനിയവർ ഭൂമിയിൽ ജലമെന്ന പോലെ ആഴത്തിൽ...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം)ഷാഫി വേളംമൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന  രണ്ടാമത്തെ കവിതാ സമാഹാരം. സാധാരണക്കാരനായ ഒരാളുടെ  മൗലികവും ആത്മാർഥവുമായ അനുഭവങ്ങുളുടെ പങ്കു വെക്കലാണ്...

കാറ്റ് നമ്മെ കൊണ്ടുപോകുന്നിടങ്ങളില്‍ കാറ്റിനുമുൻപേ ചെന്ന് നിൽക്കാനാകുമോ ?

ആത്മാവിന്റെ പരിഭാഷകള്‍ - ഭാഗം 10 ഡോ. രോഷ്നി സ്വപ്ന The Wind Will Carry Us എന്ന പേരില്‍ഇറാനിയന്‍ കവിയായ Forough Farrokhzad എഴുതിയ ഒരു കവിതയുണ്ട് .‘’എന്റെ രാത്രിയിൽ, ഏറ്റം ലളിതമായി കാറ്റ് ഇലകളുമായി കൂട്ടി മുട്ടാൻ...

The Whale

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ് Film: The Whale Director: Darren Aronofsky Year: 2022 Language: Englishഅമേരിക്കയിലെ ഇദാഹോ പട്ടണത്തിലാണ് ചാര്‍ളി എന്ന ഓണ്‍ലൈന്‍ ഇംഗ്ലീഷ് ടീച്ചര്‍ ജീവിക്കുന്നത്. കമ്പല്‍സീവ് ഈറ്റിങ് ഡിസോഡര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കാരണം...
spot_imgspot_img