The Whale

0
153

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: The Whale
Director: Darren Aronofsky
Year: 2022
Language: English

അമേരിക്കയിലെ ഇദാഹോ പട്ടണത്തിലാണ് ചാര്‍ളി എന്ന ഓണ്‍ലൈന്‍ ഇംഗ്ലീഷ് ടീച്ചര്‍ ജീവിക്കുന്നത്. കമ്പല്‍സീവ് ഈറ്റിങ് ഡിസോഡര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കാരണം ചാര്‍ളി അതീവമായ അമിതവണ്ണമുള്ള ശരീരത്തിനുടമയാണ്. സുഹൃത്തും നഴ്‌സുമായ ലിസ് ഒഴികെ സമൂഹത്തില്‍ ആരുമായും ബന്ധം പുലര്‍ത്താത്ത ചാര്‍ളി ഓണ്‍ലൈന്‍ ക്ലാസുകളിലോ ഫുഡ് ഡെലിവറിക്ക് പോകുന്നവര്‍ക്കു മുന്നിലോ പോലും മുഖം കാണിക്കാറില്ല. അധികം വൈകാതെ മരണപ്പെടുമെന്നുറപ്പുള്ള ചാര്‍ളി, താന്‍ പണ്ട് വേര്‍പ്പെട്ട മകളുമായുള്ള ബന്ധം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. പിതാവ് തന്നെ ഉപേക്ഷിച്ചുപോയതിന്റെ ആഘാതവുമായി ഇപ്പോഴും ജീവിക്കുന്ന മകളാവട്ടെ, ഒട്ടും അടുക്കുന്നില്ല. സ്ഥിരമായി ചാര്‍ളിയുടെ താമസസ്ഥലത്തെത്തുന്നുണ്ടെങ്കിലും അതൊക്കെ മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്. മകളുടെ സ്‌നേഹം തിരിച്ചുകിട്ടാനായി ചാര്‍ളി പല രീതിയിലും ശ്രമിക്കുന്നുണ്ട്. അതിനിടയില്‍ തോമസ് എന്ന മിഷണറി ചാര്‍ളിയെ ദൈവമാര്‍ഗത്തില്‍ നടത്താനും കഠിനപ്രയത്‌നം നടത്തുന്നുണ്ട്. ഇത്തരത്തില്‍ ചാര്‍ളിയുടെ ജീവിതത്തിന്റെ അവസാനകാലത്തെ ഏതാനും ദിവസങ്ങളാണ് ദ വെയ്ല്‍ എന്ന സിനിമയുടെ കഥാഗതി. അരോണോഫ്‌സ്‌കി എന്ന സംവിധായകന്റെ സവിശേഷമായ സിനിമാശൈലിക്കപ്പുറം ബ്രെന്റണ്‍ ഫ്രേസറിന്റെ അഭിനയപ്രകടനമാണ് സിനിമയുടെ നട്ടെല്ലായി നില്‍ക്കുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here