വാസനയുടെ ടിക്കറ്റ്

0
638
Thwejaswini JC
+ posts

കവിത
തേജസ്വിനി ജെ സി

ആറ് മണി ബസിലെന്നും
വാസനയുടെ
ഒരു കൊളാഷ് വിരിയുന്നുണ്ട്.

പലകൈ മറിഞ്ഞ്
നടു വളഞ്ഞു പോയ
പത്തുറ്പ്യക്കടലാസ് മണം…

പയ്പ്പിന്
പരിച വെക്കുന്ന,
പായ്യാരത്തിന് കൂട്ടിരിക്കുന്ന ,
പലഹാരപ്പൊതിമണം…

ഓള് കഴുകിയാ മാത്രം
വെടിപ്പാവുന്ന(?)
ചോറ്റുപാത്രത്തിലെ
എച്ചിലുമണം..

എന്റെ ഉടുപ്പിന്റെ മണം…
നിന്റെ വിയർപ്പിന്റെ മണം..
തലയിലേറ്റി നടന്നിട്ടും
തളര്‍ന്നു പോയൊരു
മല്ലിപ്പൂവിന്റെ
മടുപ്പൻമണം…

ആറ് മണി ബസിലെന്നും
വാസനയുടെ
ഒരു കൊളാഷ് വിരിയുന്നുണ്ട്.
* * *
ആലിൻകീഴ് വെയിറ്റിങ് ഷെഡ്
റെയില്‍വേ റോഡ്
എകെജീക്ലബ്
അമ്പലമുക്ക്

സ്റ്റോപ്പെത്തുന്ന മുറയ്ക്കിറങ്ങും
മണങ്ങളും…
ആറുമണി ബസിലെ
സീസൺ ടിക്കറ്റുകാർ.
…

തേജസ്വിനി ജെ സി

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ മാസ് കമ്യൂണിക്കേഷന്‍ വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here