വിമീഷ് മണിയൂർ
ഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവും
ഒറ്റക്കിരിക്കുന്നു എന്ന് തോന്നരുത് ഒരു മരവും. വന്നു പോകുന്നു പക്ഷികളും കാറ്റുകളും മണങ്ങളും പ്രാണികളും. ഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവും.
ബംഗാളി ഇല
ഒരു മരത്തിലും ഒരു ബംഗാളി ഇല...
കവിത
രാജു കാഞ്ഞിരങ്ങാട്
മണിയടിച്ചിട്ടും
സമയം തെറ്റി വരുന്നവരെല്ലാം
വന്നിട്ടും
മാഷ് മാത്രം ക്ലാസിലെത്തിയില്ല
കുട്ടികൾ കലപില കൂട്ടി,
ചിലർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
മാത്യു, മുരുകൻ്റെ മൂക്കിനിട്ടുകുത്തി
കേട്ടെഴുത്തിന് കിട്ടിയ ശരി പോലെ
മുരുകൻ്റെ മൂക്കിൽ നിന്നൊരു ചുവന്ന-
വര താഴേക്കിറങ്ങി
സുറുമിയുടെ സുറുമ പരന്നു
കണ്ണ് കലങ്ങിക്കിടന്നു
സുമ പാവാടയുടെ കീശയിൽ...
കവിത
എ. കെ. മോഹനൻ
ഇരുട്ടിനെ പേടിച്ചത്രയും
വേറൊരാളെയും
പേടിച്ചിട്ടുണ്ടാവില്ല ആരും
അകത്ത് കുനിഞ്ഞിരുന്ന്
ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന
മുട്ടവിളക്കിനെ
ജനലഴികളിലൂടെ
പതുങ്ങിപ്പതുങ്ങി വന്ന്
ഊതിക്കെടുത്തി കാറ്റ്
ഒന്നും അറിയാത്തതുപോലെ
നടന്നുപോകും
അപ്പോഴേക്കും
ചുമരിൽ
നെറ്റിയിടിച്ച്
നല്ല മുഴ വന്നിട്ടുണ്ടാവും
ഒരു കരിങ്കുള്ളനെപ്പോലെ രാത്രി
എനിക്കരികിൽ
നിവർന്നുകിടക്കും
നത്തുകൾ
മൂളുന്നുണ്ടാവും
കീരാങ്കീരികൾ
പാട്ടുപാടുന്നുണ്ടാവും
അകലെ
എവിടെയോ
ഒറ്റയ്ക്കായിപ്പോയ
പക്ഷിയുടെ പാട്ട്
എന്റെ നെഞ്ചിടിപ്പ് കൂട്ടും
ഞാൻ ഒരു തുരങ്കത്തിലൂടെ ഓടും
ഒരു സ്വർഗ്ഗം പോലെ
പകലപ്പോൾ
എനിക്ക് മുന്നിൽ വെളിപ്പെടും
കുറച്ചുനേരം
കഴിയുമ്പോഴേക്കും
കരിങ്കുള്ളന്റെ...
ഫോട്ടോസ്റ്റോറി
സന്ധ്യ അജിമോന്‍
ഞാന്‍ സന്ധ്യ അജിമോന്‍. കോട്ടയം സ്വദേശിനി. ഇപ്പോൾ ഓസ്ട്രേലിയയില്‍ താമസം. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ഒരു കലവറ തന്നെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു. അതിൽ നിന്നും...
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: I.D.
Director: Kamal K.M
Year: 2012
Language: Hindi
മുംബൈയിലാണ് കഥ നടക്കുന്നത്. സമീപകാലത്ത് മുംബൈയിലെത്തിയ ചാരു, കൂട്ടുകാര്‍ക്കൊപ്പം ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയാണ്. ഒരു ദിവസം മുന്നറിയിപ്പൊന്നുമില്ലാതെ ചുമരിന് ചായം...
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
ഒക്ടോബർ 10. ദേശീയ തപാൽ ദിന ഓർമ്മകൾ എന്നെ പതിവുപോലെ മുതിയങ്ങയിലെ പോസ്റ്റ് ഓഫീസിലെത്തിക്കും. അച്ഛൻ ബോംബെയിൽ,
വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥനായതിനാൽ കത്തെഴുത്തും ശിപായി കിട്ടേട്ടനെ നോക്കിയുള്ള കാത്തിരിപ്പും ബാല്യകാല ഓർമ്മകളിലുണ്ട്.
വളഞ്ഞ പിടിയുള്ള...
കഥ
രാധിക പുതിയേടത്ത്
എക്സിറ്റ് വാതിൽ തള്ളി തുറന്നു പുറത്തേക്ക് കടന്നു. കോൺസുലേറ്റിന് പുറത്ത് നീണ്ട നിര. മഴ നിലച്ചിട്ടുണ്ട്. കുടക്ക് കീഴെ ഫയലുകളും പേപ്പറുകളുമായി അമേരിക്കൻ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ ആളുകൾ. ബാരിക്കേയ്ഡിനും നടപ്പാതക്കും...
വായന
തുഷാര പ്രമോദ്
ഫേസ്‌ബുക്ക് വാളിലെ ഒന്നുരണ്ട് നിരൂപണക്കുറിപ്പുകൾ കണ്ണിൽ തടഞ്ഞതിന് പിന്നാലെയാണ് തലശ്ശേരിക്കാരനായ സുരേഷ് കൂവാട്ട് എന്ന എഴുത്തുകാരന്റെ മലക്കാരി കൈയ്യിലേക്കെടുത്തത്. നോവലിലൂടെ കടന്നുപോകുമ്പോൾ പരിചയമുള്ള ഇടങ്ങളെല്ലാം മുന്നിൽ മനോചിത്രങ്ങളായി തെളിഞ്ഞു വന്നു. എഴുത്തിന്റെ...