SEQUEL 11

കാടലച്ചിലുകളുടെ കലാപങ്ങളുടെ കാവ്യപ്പെടലുകൾ.

വിജിലയുടെ പച്ച പൊങ്ങ് പെരുവഴി എന്ന കവിതാസമാഹാരത്തിന്റെ പഠനം വായനഡോ. ഐറിസ് കൊയ്‌ലിയോമലയാളം എത്രയെത്ര തന്മ(identity)കളുടെ പകര്‍ത്തിയെഴുതും മൊഴികളായിത്തീരുന്നുവെന്ന് ഇന്നിന്‍റെ വായന അറിവേറ്റുന്നുണ്ട്. നിലവാരപ്പെടുത്തേണ്ട ഒറ്റമൊഴിയായി മലയാളത്തിന്‍റെ വടിവുകള്‍ തിരഞ്ഞിറങ്ങിയവര്‍ക്ക് നാട്ടുപേച്ചുകളില്‍ കാമ്പില്ലെന്ന്...

ആദിയിൽ സാർപട്ട പരമ്പരയിലെ ഗ്യാലറികൾ നിറച്ചവർ

സിനിമ അരുൺ ഓമന സദാനന്ദൻആഫ്രിക്കയിൽ നിന്നുമെത്തിച്ച ആനക്കൊമ്പുകളാലും, ഏഷ്യയിൽ നിന്നെത്തിയ മുളകളിൽ കൊത്തു പണികൾ കൊണ്ടു അലങ്കരിച്ച തൂണുകളാലും ആ മുറിയ്ക്ക് ഒരു പ്രൗഡി ഉണ്ടായിരുന്നു. ആ പ്രൗഡി ആ നഗരത്തിലെ അധ്വാന വർഗത്തെ...

അയ്യൻകാളി : പൊതുമലയാളിയെ നിർമ്മിച്ച രാഷ്ട്രീയ രൂപകം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ: കെ എസ് മാധവൻപ്രക്ഷോഭകരമായ ആധുനികതയും മലയാളി നിർമ്മിതിയുംആധുനിക കേരളത്തെ നിർമ്മിച്ചെടുത്ത നവോത്ഥാനനേതൃത്വമാണ് അയ്യൻകാളിയുടേത്. മലയാളികൾ ഒരു ആധുനിക ജനാധിപത്യ പൗരസമൂഹവുമായി വികസിച്ചു വന്ന ചരിത്രപ്രക്രിയയുടെ അടിപ്പടവായിട്ടാണ് കേരളത്തിൽ നടന്ന...

ചന്തിക്കാപ്പഴം

കവിതവിപിതസ്കൂളിൽ വച്ച് പണ്ടൊരിക്കൽ പേരക്കാ വലിപ്പത്തിൽ അടികൊണ്ടുരുണ്ട് പഴുത്തൊരു ചന്തിക്കാപ്പഴമുണ്ടായിരുന്നു.അടിക്കുംതോറും പഴുക്കുന്ന മറ്റൊരു പഴവും ഉലകിലെങ്ങുമില്ലെന്ന് എനിക്കും ഗ്രേസിക്കുമറിയാം.ചന്തപ്പിള്ളേരുടെ ചന്തിക്കാ പഴുപ്പിക്കുന്ന കന്നിത്തട്ട്, അപ്പൻ സാറ് ആദ്യവട്ടം തരുമ്പോൾ ചോന്ന ഒരു പഴമാരുന്നു സൂര്യൻ.അടികൊണ്ട് നിക്കറു നനഞ്ഞപ്പോ, അപ്പൻ സാർ പാടി, "അരുവികൾ പള പളയൊഴുകി വരുന്നൊരു പുഴയുടെ പേരെന്ത്...

വെളിച്ചമിറങ്ങുന്ന നേരം

കവിതസ്വാമിദാസ് മുചുകുന്ന്ഒരു നദിയുടെ പക്ഷത്ത് നിന്ന് ചിലതെല്ലാം ആലോചിക്കാനുണ്ട്. മലയിറങ്ങി വെള്ളമെടുക്കാനെത്തിയിരിക്കുന്ന ഈ ഞാൻ ഒരു നദിയേയല്ലെന്ന് ആദ്യം വിചാരിക്കണം. മരക്കമ്പുകളിൽനിന്ന് കൂടുവിട്ടിറങ്ങിയ പകൽക്കിളിയും നദിയല്ല. വെളിച്ചമാകാൻ വേണ്ടി സൂര്യനിൽനിന്നിറങ്ങിയ സൂചിക്കമ്പികളും നമ്മുടെ ആലോചനകളിലുണ്ടാകണം.അനേകം ജലകണങ്ങൾ കൂട്ടിയാൽ ഒരിക്കലും എൻ്റെ ഒഴുക്കല്ല. എവിടെയെങ്കിലും നിശ്ചലമായൊന്നു നിൽക്കണമെന്ന് തോന്നിയാൽ എപ്പൊഴുമൊഴുകുന്ന നിന്നെക്കൊണ്ടാവുമെന്ന് തീരെ തോന്നുന്നില്ല.എൻ്റെജലാശയം വെറുമൊരുതുള്ളിയാണ്. നദിയാകണമെങ്കിൽ ഏറ്റവും ചെറിയൊരു ജലകണമാകണം.സൂര്യനിൽനിന്നിറങ്ങുന്ന ആദ്യകണം ആ ഒരുതുള്ളിനദിയിലാണ് ആദ്യം ഇണചേരാൻ പോവുക.... വണ്ടൂർ വി എം സി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ്ടു...

നിഴലാഴം…

ഫോട്ടോസ്റ്റോറിശബരി ജാനകിപ്രകാശചിത്രകലയുടെ വന്യ സൗന്ദര്യങ്ങൾ തേടി നടന്നു തുടങ്ങിയ കാലം തൊട്ടേ നിഴൽചിത്രങ്ങൾ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. വർണ്ണമോ അവർണ്ണമോ ആയ പിൻവെളിച്ചെങ്ങളിൽ ചടുല വേഗത്തിൽ ചലിക്കുന്ന വന ജീവിതങ്ങളെ ഞാൻ...

മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..

പൈനാണിപ്പെട്ടി വി.കെ. അനിൽകുമാർ ചിത്രീകരണം ഇ. എൻ. ശാന്തിമുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്. എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം. 'മുറിവേൽപ്പിക്കാൻ കൂടുതലൊന്നും വേണ്ടെന്ന' മുക്തകശരീരികളാണ് മുള്ളുകൾ. മുള്ളുകൾ ഇല്ലാത്ത ഇടവഴികളിലൂടെയുള്ള നടത്തങ്ങൾ അത്രമേൽ അനായാസമാണ്. മുൻകരുതലിൻ്റെ ഊന്നുവടികളില്ല. പരസഹായങ്ങൾ വേണ്ട. ഒന്നും നോക്കാതെ ഒരൊറ്റ...

ലേ ദിമോയ്സൽ ദി അയ്യമ്പുഴ അഥവാ അയ്യമ്പുഴയിലെ സുന്ദരി.

കഥ ഹരിഹരൻ. എസ്കേളികൾക്കു ശേഷം കാര്യപരിപാടിയിലേയ്ക്ക് കടന്നതേയുള്ളു... അപ്പോഴേക്കും അവന്മാർ വാതിലിൽ മുട്ടാൻ തുടങ്ങി."ഇറങ്ങി വാടാ നാറി... ഇന്ന് നാട്ടുകാരുടെ മുന്നിൽ നിന്നെ പിടിച്ച് നിർത്തിയിട്ടു തന്നെടാ.."സരോജിനിയുടെ വിയർപ്പു പൊടിഞ്ഞ ഉടലിൽനിന്നും ജോയപ്പൻ വേഗത്തിൽ...

അലക്സ

കഥധനുഷ് ഗോപിനാഥ്“Alexa, play Bum Bum Bole” - തൊട്ടു മുന്നിലെ ടി. വി. സ്റ്റാൻഡിന്റെ താഴെ ഇരിക്കുന്ന ആമസോൺ എക്കോ എന്ന ഉപകരണത്തിലേക്ക് നീട്ടി വലിച്ചുച്ചത്തിൽ പറഞ്ഞിട്ട് രാധിക...

മഞ്ഞിനടിയിലെ തീപ്പെട്ടി

കവിത മനോജ് കാട്ടാമ്പള്ളിമരണത്തിനുനേരെ തീപ്പെട്ടി കത്തിച്ചു കാണിച്ച് അതിജീവിക്കാനായുന്ന പെണ്‍കുട്ടിയുടെ കഥ*യാണ് ഞാനപ്പോള്‍ വായിച്ചത്മഞ്ഞിനടിയില്‍പ്പെട്ട് അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം പുസ്തകം അടച്ചുവെച്ചപ്പോഴും പിന്തുടര്‍ന്നു.നക്ഷത്രങ്ങളുടെ ചിത്രമുള്ള തീപ്പെട്ടിയുരച്ച് ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.വാസ്തവത്തില്‍ മഞ്ഞില്‍ മരിച്ച പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് മാത്രമാണോ ഞാനിന്ന് ഇത്രമാത്രം അസ്വസ്ഥനാകുന്നത്?കടയടച്ച് വീട്ടിലിരിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്തിനാണ് മഞ്ഞിനെക്കുറിച്ചും മഞ്ഞുകാലത്തെക്കുറിച്ചും ചിന്തിക്കുന്നത്?വിഷാദം തണുപ്പുപാകിയ ഈ രാത്രിയില്‍ ഏകാന്തതയുടെ മഞ്ഞുമലയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിതേയില്ല.തീപ്പെട്ടി കത്തിച്ചു കാണിച്ച് മരണത്തെ അതിജീവിക്കാനായുന്ന ഒരു...
spot_imgspot_img