HomeTHE ARTERIA

THE ARTERIA

ആനച്ചന്തത്തിന്റെ അണിയറ

ഫോട്ടോ സ്റ്റോറിഅശ്വിൻ ആരണ്യകംഉച്ചയോടെയാണ് മുത്തങ്ങയിലേക്ക് ചെന്ന് കേറിയത്, വെയിലും മഴയും മാറി മാറി, വയനാടൻ കാലാവസ്ഥ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു. കാടങ്ങനെയാണ്.. എത്ര തവണ കണ്ടതാണെങ്കിലും അത്രപെട്ടെന്നൊന്നും ആരെയും സ്വീകരിക്കില്ല. ഡോർമെട്രിക്ക് മുൻപിലെ...

പാകം 

കവിത അഞ്ജു ഫ്രാൻസിസ്അത്രമേൽ  ദുഃഖം നിറഞ്ഞ രാത്രിയൊന്നിലാവണം, മഴയതിന്റെ പഞ്ഞിക്കുപ്പായമുരിഞ്ഞ് തുളുമ്പി വീണത്.പെയ്യരുതേയെന്ന് പ്രാകി നേർന്ന് നിരത്തിവെച്ച പിഞ്ഞാണങ്ങളിൽ അത് താരാട്ട് കൊട്ടി.കറുത്തെല്ലിച്ച പട്ടിണിക്കുഞ്ഞുങ്ങൾ ഉറക്കത്തിലേയ്ക്കുരുണ്ടു പോയി.ഈയൽ ചിറകെരിച്ച കടും മഞ്ഞ നാളത്തെ, മഴ, ഒരുതുള്ളിയുമ്മ കൊണ്ടണച്ചു.അമ്മയിലേയ്ക്ക് കുത്തിച്ചാരി വെച്ച പട്ടിണി നോട്ടങ്ങളെ ഒറ്റയിരുട്ടിൽ കെടുത്തി.ഇരുട്ടത്ത്, എല്ലാവരെയും കെട്ടിപ്പിടിച്ചുറക്കിയിട്ട് മഴ,ആരും മരുന്ന് വെയ്ക്കാനില്ലാത്ത അമ്മയുടെ പൊള്ളലുകളിലേയ്ക്ക് ധാരയാകുന്നുണ്ടാകാം...പഞ്ഞിക്കുപ്പായമുരിഞ്ഞ് തുളുമ്പി വീണ മഴ ഇന്ന് കുട്ടിയല്ല ! ... ആത്മ...

പാപലാവണ്യം

കഥ യാസിര്‍ അമീന്‍ ചിത്രീകരണം : സുബേഷ് പത്മനാഭൻസ്ത്രീകളെ പ്രണയമില്ലാതെ പ്രാപിച്ചു, അതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. തുംഗനാഥ് ക്ഷേത്രത്തിന്‍റെ കവാടത്തില്‍ തൂക്കിയ വലിയമണിമുഴങ്ങിയ ശബ്ദത്തോടൊപ്പം പെട്ടെന്നാണ് ആ വിചാരം അയാളുടെ ഹൃദയത്തെ...

വർക്കിച്ചായൻ

(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ വെറുതേ കൊണ്ടാക്കും വെയിൽ വീഴാതെ പുള്ളി പൈസ തൊടില്ല.ശനിയും ഞായറും വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ പഴയൊരു നോട്ട്ബുക്കുണ്ട് കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ ആദ്യ വരിയെഴുതും പിന്നീട് കയറുന്നവരതു തുടരും എഴുതാതെ അച്ചായൻ വണ്ടി നിറുത്താറില്ല തെറിപറഞ്ഞ് ചെകിട് പൊളിക്കും ഉച്ചയ്ക്ക് വണ്ടിയൊതുക്കി രണ്ടു പേജുകൾ കീറി മാറ്റും.കഥയുടെ ദിശയിൽ ശനിയും...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 19ഡ്രാമരാവിലെ പറമ്പിലൂടെയുള്ള നടത്തം സമീറയ്ക്കു പതിവുള്ളതാണ്. വഴിയിൽ  മടിത്തട്ടിൽ മഞ്ഞു തുള്ളികളെ താങ്ങി നിർത്തുന്ന വാടിത്തുടങ്ങിയ പൂക്കളെക്കാണാം. മഴതൻ പ്രണയിനിയുടെ താളത്തിനൊത്തു ഓളങ്ങൾ തീർക്കുന്ന വെള്ളക്കെട്ടുകളെക്കാണാം.അന്ന്...

ചരിത്രം തിരസ്കരിച്ച സുൽത്താൻ

ലേഖനം ബിബിൻ ജോൺ ചരിത്രം വസ്തുനിഷ്ഠമാണോ അതിശയോക്തിപരമാണോ എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്ന കാര്യമാണ്. ഓരോ ചരിത്ര രചയിതാക്കളും തങ്ങളുടെ രചനകളിൽ മിത്തും സത്യവും എത്ര ഉൾക്കൊള്ളിച്ചു എന്നത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. കാലങ്ങൾ കഴിയുന്തോറും ചരിത്രാംശങ്ങളെ...

സ്വയം വെളിപ്പെടുന്ന ‘രേഖകള്‍’

(അനുസ്മരണം)പ്രവീണ്‍ പ്രകാശ് ഇആത്മകഥകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. മഹത്മാഗാന്ധിയും അഡോള്‍ഫ് ഹിറ്റ്‌ലറും നെല്‍സണ്‍ മണ്ടേലയും മുതല്‍ ആന്‍ഫ്രാങ്കും 10 വയസുകാരി നൂജൂദും മണിയന്‍പിള്ളയും വരെ സ്വന്തം ജീവിതകഥകളില്‍ നമ്മെ പിടിച്ചിരുത്തിയവരുടെ പട്ടിക നീളും....

നാട് കടക്കും വാക്കുകൾ – ‘ഹിന്ദിക്കാരന്മാർ’

അനിലേഷ് അനുരാഗ് അങ്കമാലിയിൽ നിന്ന് കാലടി - പെരുമ്പാവൂർ റോഡിൽ ആൾക്കാരെ കാണുന്ന ആദ്യ കവല മരോട്ടിച്ചോടാണ്. പിന്നൊന്ന് ശങ്കരാചാര്യ യൂനിവേഴ്സിറ്റിയുടെ പുതിയ കവാടത്തിന് മുന്നിലുള്ള കാലടി ബസ്സ്സ്റ്റാൻ്റാണ്. ഇവ രണ്ടിൻ്റെയും ഇടയിലാണ് ഒരു...

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി.വേനലിൽ...
spot_imgspot_img