HomeTHE ARTERIA

THE ARTERIA

ദയവ്

കവിത ഷിനോദ്അപരിചിതന്റെ ദയവ് ക്രൂരമാണ്. അത് പരിചിതലോകത്തിന്റെ ക്രമം തെറ്റിക്കുന്നു. സാമാന്യത്തെ നിഷേധിക്കുന്നു. സവിശേഷതകളാൽ സഹ്യമാകും ലോകമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പ്രത്യാശകളിലേക്ക് നിങ്ങളെ ഒറ്റുകൊടുക്കുന്നു.   നീലനദിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളായിരുന്നു നിങ്ങളെത്തൊട്ട യാഥാർത്ഥ്യം. അടയാളങ്ങളിൽ അർത്ഥം കാണാതുഴന്നതായിരുന്നു തീർത്ഥയാത്രകൾ. പേരില്ലാത്ത പൂർവ്വികരുടെ വംശാവലിയായിരുന്നു ചരിത്രം. തോറ്റുപോയ മത്സരങ്ങളായിരുന്നു ഓർമ്മ. ഉള്ളതിനെക്കുറിച്ച തീർച്ചകളായിരുന്നു അതിജീവനം.   ദയവ് എല്ലാറ്റിനേയും...

രാജാവും കള്ളനും

കവിത സായൂജ് ബാലുശ്ശേരിഎനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു അങ്ങനെയാണ് നീ രാജാവും ഞാൻ കള്ളനുമാകുന്നത്മോന്തിയ്ക്ക് അപ്പന്റെ കൂടെ പറമ്പിൽ വെളിക്കിരിക്കാൻ നേരം നിന്റെ ഒന്നിനെപ്പോലെ കരിമ്പനകൾ കാണും ഇടയ്ക്കൊന്ന് കണ്ണടയുമ്പോൾ എന്റെ മൂന്ന്...

ഓർമ്മയാകുന്ന മരോലികൾ

ലേഖനം ജീജ ജഗൻഅനുഷ്ഠാനത്തിൻ്റെ വിശുദ്ധിയോടെ നെൽകൃഷി ചെയ്തുവരുന്ന ഒരു ജനതയുടെ ചിത്രം എസ് കെ പൊറ്റെക്കാട്ടിൻ്റെ ബാലിദ്വീപ് വായിച്ചവരുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ടാവാം.ഇതുപോലെ കൃഷിയുമായി ചേർന്നു നിൽക്കുന്ന ആചാരങ്ങളുമായി പാരമ്പര്യത്തനിമ കൈവെടിയാത്ത കർഷകർ വയനാട്ടിലിന്നുമുണ്ട്....

ഒരു സെമിത്തേരിയൻ ചുംബനം

കവിതസ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

കാഴ്ചകൾ അക്ഷരങ്ങളാകുമ്പോൾ യാത്ര പൂർണമാവുന്നു.

വായന ചന്ദ്രൻ പുതിയോട്ടിൽപോള്‍ തരൂവിന്‍റെ ദി ഗ്രേറ്റ്‌ റെയില്‍വേ ബസാര്‍; ഒരു വായനാനുഭവംയാത്രയുടെ എഴുത്തിന്‍റെ രീതിയിലും അനുഭവത്തിലും പുതിയ മാനം കണ്ടെത്തിയ പോള്‍ തരൂ (Paul Theroux), 1973 ല്‍ ലണ്ടനിലുള്ള തന്‍റെ ഭാര്യയോടും...

Manila in the Claws of Light

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Manila in the Claws of Light Director: Lino Brocka Year: 1975 Language: Philippino'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...

വീട്ടിലേക്കുള്ള വഴി

കവിതഹരിത.എച്ച്.ദാസ്വരമ്പോരം ചേർന്നു നടന്നാൽ വീട്ടിലേക്കുള്ള വഴിയായി അക്കരെ നിന്നും നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ കാലുകൾക്ക് വേഗമേറും പരിചിതനായ കാറ്റ് നനുനനുത്ത മഴയുമായ് അരികിലെത്തും ദാ ഇനിയൊരല്പം മാത്രമെന്ന് വഴികളോരോന്നും മന്ത്രിക്കുംകിതപ്പോടെ വീടെത്തിയാൽ ആവലാതികൾ പിഴിഞ്ഞ് ഉണക്കാനിടാം മാസ്ക്കിനെ ഊരിയെറിഞ്ഞ് വിയർപ്പിനെ തുടച്ചുകളയാം അഴിച്ചിട്ട കൈലി എടുത്തുടുത്ത് ആഞ്ഞൊരു നെടുവീർപ്പെടുക്കാം വാതിലുകൾ ചേർത്തടച്ച് വിഴുപ്പുചുമക്കുന്ന മുറികളെ തുറന്നിടാം കിടക്കയോരം പടർന്നുകയറി ഉറക്കത്തിനെ ചേർത്തണയ്ക്കാംനീണ്ടൊരു കോട്ടുവായിട്ടുണരും നേരം മധുരമാർന്ന കട്ടനിൽ ഒരു...

തോട്ടോഗ്രഫി 14

പ്രതാപ് ജോസഫ് "When people ask me what photography equipment I use, I tell them my eyes" Anonymousഒരു മികച്ച ഫോട്ടോഗ്രാഫ്‌ കാണുന്ന ഏതൊരാളും ഫോട്ടോഗ്രാഫറോട്‌ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ്‌ ഏതു...

അടുത്തറിയാൻ

കവിത വിനോദ് വിയാർ'മാനിനെ അടുത്തറിയാൻ അതിനെ കൊല്ലണം' കുട്ടി പറയുകയാണ് അതുകേട്ട് മാഷ് വല്ലാതെ കിടുങ്ങി. കൊല്ലലും അതിനെ തിന്നലുമാണ് അടുത്തറിയലിൻ്റെ പുതിയ സമവാക്യമെന്ന് കുട്ടി നിർവചിക്കുന്നു. സിലബസിലില്ലാത്ത കാര്യങ്ങളെ ഖണ്ഡിക്കാൻ മാഷിന് രണ്ടു ദിവസമെങ്കിലും വേണം കുട്ടിയുടെ സൂത്രവാക്യങ്ങൾ ചുഴി പോലെ ധാരണകളെ വിഴുങ്ങുകയാണ്.അഹിംസയുടെ, തിരകളില്ലാത്ത കടലിനെക്കുറിച്ച് മാഷ്...

യുദ്ധഭൂമിയിലെ നായ്ക്കൾ

കഥ രജീഷ് ഒളവിലം "ഫ നായീന്റെ മോനെ" കൊന്ന മരത്തിന്റെ ചോട്ടിൽ ഒരുകാൽ ഉയർത്തിപിടിച്ചോണ്ട് ശടേന്ന് മൂത്രം ചീറ്റിക്കുന്നതിനിടയിലാണ് അവനാ സംബോധന കേൾക്കുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് മെല്ലെ തലയൊന്ന് ചരിച്ചുനോക്കി, തന്നെയല്ല എന്ന് ഉറപ്പ് വരുത്തിയതിന്...
spot_imgspot_img