HomeTHE ARTERIA

THE ARTERIA

ആർത്തവ വിരാമവും സ്ത്രീകളും

ലേഖനം സോണി അമ്മിണികഴിഞ്ഞ ദിവസം 'സ്റ്റാർ 'എന്ന മലയാള സിനിമ കാണാനിടയായതോടുകൂടി പലപ്പോഴും മനസിലെവിടെയോ കയറികൂടിയ ആ വിഷയം വീണ്ടും വീണ്ടും ആലോചനയിലേക്ക് വരികയാണ്. പലപ്പോഴും ആർത്തവത്തിന് മുന്നോടിയായും ഓവുലേഷന്റെ സമയത്തും പൊതുവെ സ്ത്രീകൾ...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം)ഷാഫി വേളംമൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന  രണ്ടാമത്തെ കവിതാ സമാഹാരം. സാധാരണക്കാരനായ ഒരാളുടെ  മൗലികവും ആത്മാർഥവുമായ അനുഭവങ്ങുളുടെ പങ്കു വെക്കലാണ്...

അവൾ

കവിത സുനിബാറിൻ്റെ ഇരുണ്ട വെളിച്ചത്തിൽ ഒറ്റക്കിരിക്കുന്ന ഒരുവനെ തിരഞ്ഞപ്പോഴാണ് കണ്ണുകളയാളിൽ ഉടക്കിയത്. ഒരേ ബ്രാൻഡിൻ്റെ സൗഹൃദക്കുമിളകൾ ഞങ്ങൾക്കിടയിൽ അതിർത്തികളെ പൊട്ടിച്ചു കളഞ്ഞു അയാൾ പറഞ്ഞുതുടങ്ങി ഞങ്ങൾ പ്രണയത്തിലാണ് ഓരോരാത്രിയിലും അവളുടെ ഉടലിൻ്റെമണം ഓരോ പുരുഷൻ്റെയാണെന്ന് അവളെന്നോട്പറയും. എങ്കിലും ഞങ്ങൾ പ്രണയിച്ചുകൊണ്ടേയിരുന്നു. ചുമന്നചുണ്ടുള്ളവളെ ഒരിക്കലുമെനിക്ക് ചുംബിക്കണമെന്ന് തോന്നിയിട്ടില്ല ഉമ്മകൾ പ്രണയത്തിൻ്റെ അടയാളമെന്ന് ഞങ്ങളെവിടെയും വായിച്ചിരുന്നില്ല. ഉടലുതൊടാതെ ഉള്ളറിഞ്ഞപ്പോൾ ഒരു ദിവസം അവൾ പറഞ്ഞു ഉടലാണ് വില്പനക്ക് കടലുകടന്ന് ചന്തയിൽചെല്ലണം ഇനിയില്ലെന്നുറപ്പിച്ച് തിരിച്ചുവരണം. മറന്നുപോയ ജീവിതങ്ങളെ വിളക്കിച്ചേർക്കണം സ്വയമറ്റുപോയ ചങ്ങലയാണെങ്കിലും. ഞങ്ങളിപ്പോൾ കാത്തിരിപ്പിലാണ് ഉടലുതിന്നാത്ത പ്രണയത്തിൻ്റെ മധുനുകരാൻ. വേച്ചു വേച്ച് പടികളിറങ്ങുന്ന അയാളുടെ കണ്ണിൽ പ്രണയമുണ്ടായിരുന്നു ഒരിക്കലും മരിക്കാതിരിക്കാൻ. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

മഞ്ഞിനടിയിലെ തീപ്പെട്ടി

കവിത മനോജ് കാട്ടാമ്പള്ളിമരണത്തിനുനേരെ തീപ്പെട്ടി കത്തിച്ചു കാണിച്ച് അതിജീവിക്കാനായുന്ന പെണ്‍കുട്ടിയുടെ കഥ*യാണ് ഞാനപ്പോള്‍ വായിച്ചത്മഞ്ഞിനടിയില്‍പ്പെട്ട് അവള്‍ മരിച്ചുപോയതിന്‍റെ സങ്കടം പുസ്തകം അടച്ചുവെച്ചപ്പോഴും പിന്തുടര്‍ന്നു.നക്ഷത്രങ്ങളുടെ ചിത്രമുള്ള തീപ്പെട്ടിയുരച്ച് ഒരുപാട് സിഗരറ്റുകള്‍ വലിച്ചു.വാസ്തവത്തില്‍ മഞ്ഞില്‍ മരിച്ച പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് മാത്രമാണോ ഞാനിന്ന് ഇത്രമാത്രം അസ്വസ്ഥനാകുന്നത്?കടയടച്ച് വീട്ടിലിരിക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്തിനാണ് മഞ്ഞിനെക്കുറിച്ചും മഞ്ഞുകാലത്തെക്കുറിച്ചും ചിന്തിക്കുന്നത്?വിഷാദം തണുപ്പുപാകിയ ഈ രാത്രിയില്‍ ഏകാന്തതയുടെ മഞ്ഞുമലയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിതേയില്ല.തീപ്പെട്ടി കത്തിച്ചു കാണിച്ച് മരണത്തെ അതിജീവിക്കാനായുന്ന ഒരു...

ഇരുണ്ട കാലത്തെ ഛായാബിംബങ്ങൾ 

ഫോട്ടോസ്റ്റോറീസ്ഹരിഹരൻ .എസ് കൊറോണ പടർത്തിയ ഇരുളിനും മുൻപായി തന്നെ ഇവിടെ വെളിച്ചം ഏറെ മങ്ങിയിട്ടുണ്ടായിരുന്നു. രാജ്യത്തെ മുസ്ലിം ജനതയുടെ മനസ്സുകളിൽ ഏറെ ഭീതി പടർത്തിയ പൗരത്വ ഭേദഗതി നിയമം പാർലമെൻറ്റിൽ പാസാക്കിയതിന്റെ പ്രക്ഷുബ്ധത നാടാകെ...

കടൽ

ഫോട്ടോസ്റ്റോറിഅരുണിമ വി കെകടലും ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ട്. കടലിന്റെയും കടലിനോടടുത്ത് നിൽക്കുന്ന ജീവിതങ്ങളുടെയും ഭാവങ്ങളെ പകർത്തി വെക്കാനുള്ള ശ്രമമാണ് ഈ ഫോട്ടോ സ്റ്റോറി.അരുണിമ വി കെ രണ്ടാം...

‘ഉരസലുകളുടെ പൊതുയാത്രകൾ’

വിരൽനഖനാഗമിഴയും ഊടുവഴികളിൽ ഭാഗം - പത്ത് അനിലേഷ് അനുരാഗ്ജീവൻ്റെ ഏറ്റവും പ്രകടമായ അടയാളങ്ങളിലൊന്നാണ് ചലനം. ജീവനുള്ളവയെല്ലാം ചലിക്കുന്നു എന്ന ലളിതയുക്തിയെ തിരിച്ചുവായിച്ചാൽ ചലനാത്മകയുള്ളതിനെല്ലാമാണ് ജീവനുണ്ടാവുക എന്ന് കിട്ടിയേക്കും. അതുകൊണ്ടുതന്നെ ജീവലോകത്തിൽ നിരന്തരമായ ചലനങ്ങളുണ്ടാകും; ഏതു...

ഉറക്കമില്ലാതുറക്കം

(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു തേഞ്ഞ ചെരുപ്പ് വിറകുപുരയിലെ ഇരുണ്ട മൂലയിലിരുന്ന് പുറത്തേക്ക് കാതു കൂർപ്പിക്കുന്നു. നടന്നു തീർത്ത വഴിയിടങ്ങളിലെ ഒച്ചകൾ കിരുകിരുപ്പുകൾ നെഞ്ചു തുളഞ്ഞു കയറിയ മുള്ളാണിയുടെ അടക്കിയ ചിരിമുഴക്കങ്ങൾ ചെളിയിൽ പുതഞ്ഞ വഴുവഴുക്കലുകൾ തിളച്ചു പൊന്തും ടാറിന്റെ നൊമ്പര ആശ്ലേഷങ്ങൾ ചാടിക്കടന്ന തോടുകൾ പുറം ഉരച്ചു കഴുകിയ കുളപ്പടവുകൾ ഒക്കെയും ഇന്നലെയെന്നപോൽ നെഞ്ചിൽ കുറുകവേ ശോഷിച്ച എല്ലുന്തിയ രണ്ടു വൃദ്ധകാൽപ്പാദങ്ങൾ മെല്ലെ നടന്നടുക്കുന്നു അരികിൽ കൂട്ടുകിടക്കുന്നു. ദ്രവിച്ചു പഴകിയ രണ്ടാത്മാക്കൾ ഉറക്കമില്ലാതുറങ്ങുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

കവിതയുടെ കനൽ വെളിച്ചം

(ലേഖനം)ഷാഫി വേളംകടന്നുപോയ ചുറ്റുപാടാണ് ഒരാളെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആകാശത്തിനു താഴെയുള്ള ഏതു വിഷയവും സഹർ അഹമ്മദിന്റെ "ബുദ്ധനും സ്ത്രീയും" എന്ന സമാഹാരത്തിൽ കാണാം.സ്ഥൂലവും സൂക്ഷ്മവുമായ നമ്മുടെ ജീവിത സാഹചര്യത്തെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമാണ്...

സൈബറിടത്തെ സാംസ്കാരിക ബോധ്യങ്ങൾ

പ്രസാദ് കാക്കശ്ശേരിനിർഭയവും സൗന്ദര്യാത്മകവും വിവേകപൂർണവുമായ എഴുത്തുകളെ ചേർത്തു പിടിക്കുന്നിടത്താണ് ഒരു ഓൺലൈൻ പ്രസിദ്ധീകരണം മൗലികമാകുന്നത്. 'ആത്മ ഓൺലൈനിൽ തുടങ്ങി 'ദി ആർട്ടേരിയ ' എന്ന സവിശേഷ പതിപ്പുകളിലൂടെ സൈബറിടത്തിൽ ഇടപെടാൻ കഴിയുന്നത് എഴുത്തിന്റെയും...
spot_imgspot_img