സൈബറിടത്തെ സാംസ്കാരിക ബോധ്യങ്ങൾ

1
414
prasad-kakkassery-the-arteria-athmaonline

പ്രസാദ് കാക്കശ്ശേരി

നിർഭയവും സൗന്ദര്യാത്മകവും വിവേകപൂർണവുമായ എഴുത്തുകളെ ചേർത്തു പിടിക്കുന്നിടത്താണ് ഒരു ഓൺലൈൻ പ്രസിദ്ധീകരണം മൗലികമാകുന്നത്. ‘ആത്മ ഓൺലൈനിൽ തുടങ്ങി ‘ദി ആർട്ടേരിയ ‘ എന്ന സവിശേഷ പതിപ്പുകളിലൂടെ സൈബറിടത്തിൽ ഇടപെടാൻ കഴിയുന്നത് എഴുത്തിന്റെയും പ്രസിദ്ധീകരണത്തിന്റെയും വ്യാപ്തിയും പ്രസക്തിയും വർദ്ധിപ്പിക്കുന്നതാണ്. ഓരോ ലക്കവും മുഖ്യധാര അച്ചടി മാധ്യമങ്ങളെ അനുകരിക്കാതെ സവിശേഷമായി നില നിൽക്കുന്നത് എഡിറ്റോറിയൽ ബോർഡിന്റെ കൃത്യമായ ഇടപെടൽ കൊണ്ടാണെന്ന് കരുതുന്നു. ഗോത്ര ഭാഷാ രചനകൾ, സമകാലിക വിശകലനങ്ങൾ, ആഴക്കാഴ്ച അറിയിക്കുന്ന കലാനിരൂപണങ്ങൾ, വേറിട്ട കവിതാമൊഴികൾ, വിശകലനങ്ങൾ, രാഷ്ടീയ നിരീക്ഷണങ്ങൾ എന്നിവ ‘ദി ആർട്ടേരിയ ‘യെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു. ഫോട്ടോ സ്റ്റോറി സീരീസുകൾ അച്ചടിയിൽ ഉള്ളതിനേക്കാൾ ഇവിടെ മിഴിവുറ്റതാകുന്നു. ഉന്നതമായ സാംസ്കാരിക ബോധ്യത്തിൽ നിന്നാണ് ‘ദി ആർട്ടേരിയ’യുടെ പിറവിയും വളർച്ചയും എന്നത് ഒരോ പതിപ്പും ബോധ്യപ്പെടുത്തുന്നു.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.

https://lk1.1ac.myftpupload.com/thearteria/


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here