HomeTHE ARTERIASEQUEL 25ആർത്തവ വിരാമവും സ്ത്രീകളും

ആർത്തവ വിരാമവും സ്ത്രീകളും

Published on

spot_img

ലേഖനം
സോണി അമ്മിണി

കഴിഞ്ഞ ദിവസം ‘സ്റ്റാർ ‘എന്ന മലയാള സിനിമ കാണാനിടയായതോടുകൂടി പലപ്പോഴും മനസിലെവിടെയോ കയറികൂടിയ ആ വിഷയം വീണ്ടും വീണ്ടും ആലോചനയിലേക്ക് വരികയാണ്. പലപ്പോഴും ആർത്തവത്തിന് മുന്നോടിയായും ഓവുലേഷന്റെ സമയത്തും പൊതുവെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു തരം ഡിപ്രഷൻ ഉണ്ട്‌. പലപ്പോഴും പ്രിയപ്പെട്ടവരാണ് അതിനു മൂകസാക്ഷികൾ ആകുന്നത്. 40 നോടടുത്ത 60% സ്ത്രീകളും ആർത്തവ വിരാമ കാലഘട്ടത്തിൽ ചെറുതല്ലാത്ത മാനസിക സംഘർഷം നേരിടുന്നുണ്ട്.

ആർത്തവവിരാമം ഒരു സ്വാഭാവിക പ്രതിഭാസമാണ്. നാല്പതുകളുടെ അവസാനത്തിൽ ഓരോ സ്ത്രീയിലും ഇത് സംഭവിക്കുന്നു. ഇത് ജീവശാസ്ത്രപരമായ ഒരു പ്രക്രിയയാണ്. 45 നും 55 നും ഇടയിൽ പ്രായമുള്ള മിക്ക സ്ത്രീകളിലും ആർത്തവവിരാമം സംഭവിക്കുന്നു. എന്നിരുന്നാലും ഇത് 40 വയസ്സ് മുതൽ ആരംഭിക്കാം,അല്ലെങ്കിൽ 50 കളുടെ അവസാനം വരെ വൈകാം. ഒരു വ്യക്തിയുടെ പാരമ്പര്യ പശ്ചാത്തലം അനുസരിച്ചാണ് രോഗാരംഭത്തിന്റെ പ്രായം നിർണ്ണയിക്കുന്നത്. വാസ്തവത്തിൽ സാധാരണ ആർത്തവവിരാമത്തിലെ പ്രായ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ജീനുകൾ ഒന്നിലധികം ക്രോമസോമുകളിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും പോഷകാഹാരവും ആരോഗ്യ ശീലങ്ങളും ആരംഭിക്കുന്ന പ്രായത്തെ സ്വാധീനിക്കും. 40 വയസ്സിന് മുമ്പ് സ്വയമേവ സംഭവിക്കുന്ന അകാല ആർത്തവവിരാമം ഏകദേശം 8 ശതമാനം സ്ത്രീകളിലും സംഭവിക്കുന്നു.

സ്ത്രീയുടെ അണ്ഡാശയത്തില്‍ ഉത്പാദിപ്പിക്കുന്ന ഈസ്ട്രജൻ, പ്രൊജസ്ട്രോണ്‍ ഹോർമോണുകളുടെ അളവ് ആര്‍ത്തവ വിരാമത്തോടെ ക്രമാതീതമായി കുറയുന്നു. ഈ ഹോർമോണ്‍ വ്യതിയാനങ്ങളാണ് ആർത്തവ വിരാമത്തോടടുത്ത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കു കാരണമാകുന്നത്. അമിതമായ ഉഷ്ണം, ക്ഷീണം, ഉറക്കക്കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങള്‍ ഇതു മൂലം ഉണ്ടാകാം. ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പമുള്ള ഒന്നാണ് ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍, മൂഡ്‌ മാറ്റങ്ങള്‍, തലകറക്കം എന്നിവ. ആര്‍ത്തവ വിരാമമാകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചു അവര്‍ക്കു തുറന്നു സംസാരിക്കാനും പരിഹാരം തേടാനും അവരെ കേൾക്കാനും ഇന്നത്തെ സമൂഹത്തിൽ ഒരുപക്ഷെ സ്വന്തം ഭർത്താവിനോ മക്കൾക്കോ സമയം കിട്ടാറില്ല. സമയം കിട്ടിയാലും ഒരുപക്ഷെ പ്രശ്നം യഥാസമയത്തു അറിയാതെ പോകുന്നുമുണ്ട്. ആര്‍ത്തവവിരാമം ആകുന്നതോടെ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് സ്ത്രീകളില്‍ പലതരത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌.

അമിത ഉഷ്ണം, വൈകാരികമായ ഏറ്റക്കുറച്ചിലുകൾ (മൂഡ് വ്യതിയാനങ്ങൾ), അമിത ക്ഷീണം, തളർച്ച, വിഷാദരോഗങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിന്റെ അനന്തരഫലങ്ങളാണ്. എന്നാല്‍ ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഈ ബുദ്ധിമുട്ടുകൾ സ്ത്രീകളുടെ ദൈനംദിനജീവിതത്തിനു തടസ്സമാകുന്ന പക്ഷം ചികിത്സ തേടേണ്ടതാണ്. നിരവധി സ്ത്രീകളില്‍ ഇതു സംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ പ്രകാരം കണ്ടെത്തിയ മറ്റൊരു വസ്തുത മെനോപോസ് നിമിത്തം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ മിക്ക സ്ത്രീകളും അവഗണിക്കുകയാണെന്നാണ്. ലൈംഗികമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍, യോനിയിലെ ഈര്‍പ്പക്കുറവ് എന്നിവയെല്ലാം ഡോക്ടറോടു തുറന്നു പറയാന്‍ സ്ത്രീകള്‍ മടിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ആര്‍ത്തവവിരാമത്തോടൊപ്പം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നതു പോലെതന്നെ പ്രധാനമാണ് മാനസിക സംഘർഷത്തിനും ഉറക്കക്കുറവിനും മൂഡ് വ്യതിയാനത്തിനും ലൈംഗിക പ്രശ്നങ്ങൾക്കും ഒരു വിദഗ്ധമനോരോഗ ചികിത്സകന്റെ സഹായം തേടുന്നതും.
ആർത്തവവിരാമം പ്രതീക്ഷിക്കുകയും അതിനു തയ്യാറെടുക്കുകയും ചെയ്യുന്ന അനേകം സ്ത്രീകളുണ്ട്. അതു കൊണ്ടുവരുന്ന മാറ്റങ്ങളോടു സമരസപ്പെടുന്നതിനു അവർക്കു സാധിക്കുന്നു. പക്ഷേ മറ്റു ചിലർക്ക്, ആർത്തവവിരാമം എന്നത് വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു ജീവിതസംഭവം ആയിത്തീരുന്നു. ഒരു മാനസികാരോഗ്യ വിദഗ്ദ്ധയില്‍ നിന്ന് അവർക്കു സഹായം തേടേണ്ടതായി വരെ വരികയും ചെയ്‌തേക്കാം.

തങ്ങളുടെ ശരീരം ശരീരശാസ്ത്രപരമായി പ്രായമാവുകയാണ്, അതും തങ്ങൾ ഔദ്യോഗികമായി ഏറ്റവും ഉയർന്ന പദവിയിൽ ആയിരിക്കുകയും തങ്ങളുടെ മനസ്സുകൊണ്ട് ഏറ്റവും ചെറുപ്പവും സമ്പൂർണ്ണമായി ആരോഗ്യവതിയും ആണ് എന്നു തോന്നുന്ന അവസരത്തിൽ, എന്ന പൊടുന്നനെ ഉണ്ടാകുന്ന തിരിച്ചറിവുമായി സമരസപ്പെടുന്നത് അവർക്ക് അങ്ങേയറ്റം ബുദ്ധിമുട്ടാണ്. വളരെ ഉയർന്ന ലക്ഷ്യങ്ങൾ മനസ്സിൽ കണക്കുകൂട്ടിയിരുന്ന അവർക്ക് തങ്ങളുടെ ജീവിതത്തിന്‍റെ അർത്ഥപൂർണ്ണമായ ഒരു ഭാഗം ഇപ്പോൾ തന്നെ തങ്ങൾക്കു പിന്നിലായി കഴിഞ്ഞു എന്നതിന്‍റെ ഒരു ഓർമ്മപ്പെടുത്തൽ ആയി ഇതിനെ കണക്കാക്കുന്നു. ഈ തിരിച്ചറവ് ഉത്കണ്ഠ, ഉൽക്കട വ്യഥ, പ്രതീക്ഷയില്ലായ്മ എന്നിവ അവരിൽ സൃഷ്ടിച്ചേക്കാം, ആർത്തവവിരാമം സ്വാഭാവികമാണെങ്കിലും ഇല്ലെങ്കിലും, കുടുംബത്തിൽ നിന്നുള്ള പിന്തുണയ്ക്ക്, പ്രത്യേകിച്ചും പങ്കാളിയിൽ നിന്നുളളതിന് ആർത്തവിരാമം കൊണ്ടുവരുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളോടു സമരസപ്പെടുന്നതിന് സ്ത്രീയെ സഹായിക്കും. ഈ പ്രക്രിയ ഒരു സ്ത്രീയ്ക്ക് എളുപ്പമാക്കിത്തീർക്ക വിധം കുടുംബത്തിന് ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ട്‌.

ആ സ്ത്രീ എന്തിൽ കൂടിയാണ് കടന്നു പോകുന്നത് എന്നുള്ളതു സംബന്ധിച്ച് കുടുംബത്തിനു ബോധമുണ്ടാകേണ്ടത് പ്രധാനമാണ്. സ്ത്രീയുടെ ഡോക്ടറുമായിട്ടുള്ള കൂടിക്കാഴ്ച്ചാ വേളകളിൽ പങ്കാളിക്കും അവരുടെ ഒപ്പം തുണ പോകുകയും സ്വയം പരിചരിക്കുന്നതിൽ അവൾക്ക് പിന്തുണ നൽകാവുന്നതാണ്. സ്ത്രീ ആരോഗ്യവതിയായി ഇരിക്കുന്നതിനു വേണ്ടി ദമ്പതികൾക്ക് ഇരുവർക്കും കൂടി ചെയ്യാവുന്ന കാര്യങ്ങൾ, ഉദാഹരണത്തിന് ഒന്നിച്ച് നടക്കുക, ഓടുക, അല്ലെങ്കിൽ പതിവു വ്യായാമം എന്നിവ സംബന്ധിച്ച് പങ്കാളിക്ക് ആസൂത്രണം നടത്താവുന്നതാണ്. സ്ത്രീക്ക് ആവശ്യമായ വൈകാരിക പിന്തുണ നൽകുക… കൂടെ നിൽക്കുക.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന   ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല"" -കൽപ്പറ്റ നാരായണൻ ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...

More like this

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...