HomeTHE ARTERIA

THE ARTERIA

ആന്റിജന്‍

കഥ അഭിനന്ദ്ഒന്ന്ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു, പരിശോധനയ്ക്ക് വരി നിൽക്കുമ്പോൾ പോലും അഭയൻ കരുതിയിരുന്നത്. പക്ഷെ, പനിമാറി തലപൊന്തി തുടങ്ങിയപ്പോൾ...

ആ… ആന… ആവാസവ്യവസ്ഥ…

ഫോട്ടോ സ്റ്റോറി സലീഷ് പൊയിൽക്കാവ്  ആനയെന്ന രണ്ടക്ഷരത്തിനൊപ്പം പൂരമെന്ന വാക്കും മലയാളിക്ക് മനസിലേക്ക് ഇരച്ചെത്തും. നിർത്താതെ കൊട്ടുന്ന ചെണ്ടാരവത്തിന് മുന്നിൽ വലിയ ചെവിയാട്ടി, നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ആനയാണ് മലയാളിയുടെ മനസിലെയാന. പൂരം ആന ആസ്വദിക്കുന്നുണ്ട്...

ആദി

ആദിആത്മ ഓൺലൈനിന്റെ വാരാന്ത്യപതിപ്പായ ‘ദി ആർട്ടേരിയ’യുടെ അമ്പതാമത്തെ ലക്കം പുറത്തുവരികയാണ്. കഴിഞ്ഞ കുറേ കാലങ്ങളായി പലപ്പോഴായി ആത്മയിലും ആർട്ടേരിയയിലും കവിതയും ലേഖനവുമെല്ലാം എഴുതാനായിട്ടുണ്ട്. കലയും സാഹിത്യവും രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യാനുള്ള ഒരു ഇടമായാണ്...

പുതിയൊരു റൺമല ഉയർന്ന, തകർന്ന ദിവസം

പവലിയൻ ജാസിർ കോട്ടക്കുത്ത്ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ എന്നും ആവേശകരമാണ്.  ദക്ഷിണാഫ്രിക്കയെ കുറിച്ചോർക്കുമ്പോഴേല്ലാം 'പടിക്കൽ കലമുടക്കുന്നവർ ' എന്ന ചൊല്ല് ഓർമ വരും. ജയമുറപ്പിച്ച പല കളികളും അവസാന നിമിഷം അടിയറവ് വെച്ച...

സ്ട്രീറ്റ് ഫോട്ടോഗ്രാഫി

ഫോട്ടോ സ്റ്റോറിശ്രീജിത്ത് ഇ കെഫോട്ടോഗ്രഫി വളരെ ചിലവേറിയ ഒരു ഹോബി ആണ്. മിക്കപ്പോഴും വളരെ വില പിടിച്ച ഉപകരണങ്ങളും അതിലുപരി ചിലവേറിയ യാത്രകളും അതിനു വേണ്ടി വരും. ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ള പലരും...

പരൽ മീനുകൾ 

കവിത സ്നേഹ മാണിക്കത്ത്അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന മങ്ങിയ ചിത്രം പോലെ ഞങ്ങളുടെ സഞ്ചാരപഥങ്ങൾ അന്യോന്യം ചുംബിച്ചുഇരുട്ടിന്റെ നീലക്കണ്ണുകൾ തണ്ണിമത്തന്റെ മണമുള്ള ചുണ്ടുകളിൽ ചായങ്ങൾ തൊട്ടുതിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ നനുത്ത ഛായാചിത്രം വരച്ചുപ്രേമം വറ്റിയ കഴുത്തിടുക്കിൽ പരൽ മീനുകൾ കൂട്ടിമുട്ടിരണ്ടു മനുഷ്യരുടെ ഉടൽ ഒന്നായിമാറും മുൻപേ സൂര്യൻ ജനിച്ചുകൈവിരലുകൾ നിർദയം വേർപ്പെട്ട് മുൾവേദനയിൽ യാത്ര പറഞ്ഞുഅവർ വീണ്ടും അപരിചിതരായി ചത്ത ചുണ്ടുകളെ കടിച്ചു പൊട്ടിച്ചു ഇരുവഴി പരന്നൊഴുകി... ആത്മ ഓൺലൈൻ...

സ്വാതന്ത്ര്യം

കവിത രാജു കാഞ്ഞിരങ്ങാട് മണിയടിച്ചിട്ടും സമയം തെറ്റി വരുന്നവരെല്ലാം വന്നിട്ടും മാഷ് മാത്രം ക്ലാസിലെത്തിയില്ലകുട്ടികൾ കലപില കൂട്ടി, ചിലർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മാത്യു, മുരുകൻ്റെ മൂക്കിനിട്ടുകുത്തി കേട്ടെഴുത്തിന് കിട്ടിയ ശരി പോലെ മുരുകൻ്റെ മൂക്കിൽ നിന്നൊരു ചുവന്ന- വര താഴേക്കിറങ്ങിസുറുമിയുടെ സുറുമ പരന്നു കണ്ണ് കലങ്ങിക്കിടന്നുസുമ പാവാടയുടെ കീശയിൽ...

The wild Pear Tree

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The wild Pear Tree Director: Nuri Bilge Ceylan Language: Turkish Year: 2018തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗെ സെയ്‌ലാനിന്റെ 2018 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദ വൈല്‍ഡ് പിയര്‍...

മുടിയന്തിരാക്കണേര്

മലവേട്ടുവഗോത്രഭാഷാ കവിത രാജി രാഘവൻഏര് നാട് മുടിയന്തിരാക്കും നമ്മക്ക് കഞ്ഞി ഇല്ലെങ്കില് ഏരിക്കെന്തനാ. അഞ്ച് കൊല്ലം കയിഞ്ച് ഏര് വെരും നമ്മട മക്കക്ക് ഒന്തു അറിയേലെ ഏര്ടെ വർത്താനം കേട്ട് പാഞ്ച് പോകു.പെരക്കം കഞ്ഞിണ്ടണ് നോക്കേലെ പുത്തകം പടിക്കേലെ , പിന്നെന്തനാ, മണ്ണി കിളക്ക്ണ...

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും!അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്.- യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...
spot_imgspot_img