HomePHOTO STORIESസ്ട്രീറ്റ് ഫോട്ടോഗ്രാഫി

സ്ട്രീറ്റ് ഫോട്ടോഗ്രാഫി

Published on

spot_imgspot_img

ഫോട്ടോ സ്റ്റോറി

ശ്രീജിത്ത് ഇ കെ

ഫോട്ടോഗ്രഫി വളരെ ചിലവേറിയ ഒരു ഹോബി ആണ്. മിക്കപ്പോഴും വളരെ വില പിടിച്ച ഉപകരണങ്ങളും അതിലുപരി ചിലവേറിയ യാത്രകളും അതിനു വേണ്ടി വരും. ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ള പലരും നേരിടുന്ന പ്രശ്നവും ഇതുതന്നെ.

ഇതൊക്കെ ഒരു പരിധി വരെ ലഘൂകരിച്ചു മുന്നോട്ടു പോകുന്ന ഫോട്ടോഗ്രാഫിയുടെ ഒരു ശാഖ ആണ് സ്ട്രീറ്റ് ഫോട്ടോഗ്രഫി. ഒരു ചെറിയ മൊബൈൽ ക്യാമറകൊണ്ടുപോലും അത് സാധ്യമാണ്. അതുപോലെതന്നെ നമ്മുടെ ചുറ്റുപാടിൽനിന്നുതന്നെ അല്പം ക്ഷമയും ഭാവനയും ഉണ്ടെങ്കിൽ ലോകനിലവാരത്തിലുള്ള പടങ്ങൾ എടുക്കാൻ കഴിയും. ഇവിടെ ഫോട്ടോഗ്രാഫുകളുടെ Picture Quality യെക്കാൾ പ്രാധാന്യം അതിൽ അടങ്ങിയിരിക്കുന്ന content നും അത് എങ്ങനെ compose ചെയ്തു എന്നതും ലൈറ്റിനെ എങ്ങനെ സമർത്ഥമായി ഉപയോഗിച്ചു എന്നതിനും ആണ്.

കഴിഞ്ഞ 7 കൊല്ലമായി ഏതാണ്ട് മിക്കവാറും വീടിന്റെയും ജോലിസ്ഥല പരിസരങ്ങളിലും മാത്രം ഫോട്ടോഗ്രഫി പരിശീലിക്കുന്നവനാണ് ഈയുള്ളവൻ.

ഹെൻറി ബ്രസ്സൻ കാർട്ടിയർ ( Henri Bresson Cartier), ഗാരി വിനോഗ്രാൻഡ് (Garry Winogrand) തുടങ്ങിയ മഹാരഥരുടെ സംഭാവനകളാണ് സ്ട്രീറ്റ് ഫോട്ടോഗ്രാഫിയ്ക്കു വാർത്താ പ്രാധാന്യമുള്ള ഡോക്യൂമെന്ററി ഫോട്ടോഗ്രാഫിയിൽ നിന്ന് മാറി Aesthetic ആയ ഒരു തലം കൊണ്ടുവന്നത്.

ഇന്ന് നിർവചനങ്ങൾ ഒരുപാട് മാറി, എന്നിരുന്നാലും എല്ലാവരും അംഗീകരിച്ച സ്ട്രീറ്റ്ഫോട്ടോഗ്രാഫിയുടെ പ്രധാന നിർബന്ധങ്ങൾ unstaged ആവണം എന്നതും എന്തെങ്കിലും ഒരു Surprising Element അതിൽ ഉണ്ടാവണം എന്നതും ആണ്.

എന്നാൽ വളരെ സാധാരണമായ ഇടങ്ങളിൽ നിന്നും അസാധരണമായ ഫോട്ടോഗ്രാഫ് ഉണ്ടാകുക എന്നത് ഒരു വെല്ലുവിളി തന്നെ ആണ്. അതിനു ഒരുപാട് ക്ഷമയും ഭാവനയും പരിചയസമ്പത്തും ആവശ്യം ആണ്. എന്ത് കാണുന്നു എന്നതിലുപരി എങ്ങിനെ കാണുന്നു എന്നതിലാണ് കാര്യം.

ഇവിടെ ഒരു ഫോട്ടോഗ്രാഫർക്ക് തന്റെ subject നും അതിന്റെ പരിസരങ്ങളിലും മുകളിൽ ഉള്ള കണ്ട്രോൾ വളരെ കുറവാണ്. ഇത് ഒരേസമയം വെല്ലുവിളിയും എന്നാൽ ഫോട്ടോഗ്രാഫറുടെ മനസ്സിൽ ഉള്ള കാഴ്ചയേക്കാൾ നല്ല (മിക്കവാറും മോശമായതും ) ഫലം ലഭിക്കാനുള്ള സാധ്യതയും തുറന്നുവയ്ക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്തുവച്ചു ഒരിക്കലും വിചാരിക്കാത്ത തരം ഫോട്ടോഗ്രാഫ് ഉണ്ടാക്കി എടുക്കുമ്പോൾ ലഭിക്കുന്ന ആത്മാനുഭൂതി ആണ് എന്നെ ഈ ഒരു ശാഖയിൽ പിടിച്ചിരുത്തുന്നത്. ഇതൊക്കെ ആണെങ്കിലും നല്ലൊരു സ്ട്രീറ്റ്ഫോട്ടോഗ്രാഫ് ലഭിക്കാൻ ഉള്ള കഷ്ടപ്പാട് വളരെ വലുതാണ്. ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകൾ എടുക്കുമ്പോഴാകും presentable ആയ ഒരു ഫോട്ടോ കിട്ടുന്നത്. വിഖ്യാതനായ ഫോട്ടോഗ്രാഫർ Alex Webb പറഞ്ഞ പോലെ ‘Street Photography’ is 99.9% about failure’.

street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EK
street photography Sreejith EKstreet photography Sreejith EK
street photography Sreejith EK


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...