HomeTHE ARTERIA

THE ARTERIA

പോസ്റ്റ് ഓഫീസ് മാൻ

കവിത ബിബിൻ ആൻ്റണി ചിത്രീകരണം: ബിബിൻ ആൻ്റണിപ്രാവുകൾക്കുവേണ്ടി മരിക്കുന്ന ഒരാളുണ്ട്.സന്ധിബന്ധങ്ങളുടെ ഉറവക്കുഴികളിലെല്ലാം അയാൾ നെല്ലും പയറും തിനയും കരുതി വയ്ക്കുന്നു.തൊണ്ടക്കുഴിയിൽ പ്രണയത്തിന്റെ മുറിപ്പാടിൽ കുടിനീരിന്റെ കരുതൽ കാത്ത് വയ്ക്കുന്നു.അയാളൊരു പഴയ തപാലാപ്പീസിന്റെ നിറത്തിൽ ഇടിഞ്ഞും പൊളിഞ്ഞും ഇരുട്ടു പൂശിയും ചെതുക്കിച്ചിരിക്കുകയാണ്...അയാളിലെ അറകളിൽ, മുറികളിൽ, മച്ചുകളിൽ നീലച്ചില്ലുടഞ്ഞ അലമാരകളിൽ കുന്നുകൂടി, കൂടണയാതെപോയ കത്തുകളിലെ മേൽവിലാസങ്ങളിൽ നിന്നും പ്രാവുകൾ മുട്ട വിരിഞ്ഞിറങ്ങുന്നു, പെരുകുന്നു, ഫിഗ് ഫ്രൂട്ടു പോലെ കുലച്ചു കിടക്കുന്നു...അവ കൊക്കുരുമ്മുമ്പോൾ ചിറകുണക്കുമ്പോൾ കൊത്തി...

അരൂപികളുടെ നഗരത്തിലെ ചലച്ചിത്ര യാത്രകള്‍

ഡോ. രോഷ്നി സ്വപ്ന ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) ഭാഗം 1ഒരു പക്ഷെ ആഴമേറിയ നിശബ്ദതയിലേക്ക് ഞാന്‍ വീണുപോകുമായിരുന്നു. വിരസമായ ദിനരാത്രങ്ങളുടെ, ഏകാന്തമായ വഴികളുടെ അറ്റത്ത്, ഭ്രമാത്മകമായ ജലച്ഛായകളുടെ തോന്നലുകളിലേക്ക് ഞാന്‍ ലക്ഷ്യമില്ലാതെ ഓടിപ്പോകുമായിരുന്നു.രോഗാതീതമായ...

ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 1

കഥ  രാധിക പുതിയേടത്ത്  “സോറി, ഐ ക്യാനോട് ഇഷ്യൂ ദ വിസ. ട്രൈ നെക്സ്റ്റ് ടൈം, ഗുഡ് ലക്ക്.”നിരത്തിവച്ച രൂപക്കൂട്ടിലൊന്നിലെ പുണ്യാളന്റെ അശരീരി. ഇന്ത്യൻ പാസ്പോർട്ട് എന്നെഴുതിയ കൊച്ചുപുസ്‌തകവും ഏതാനും കടലാസുകളും രൂപക്കൂട്ടിനുമുന്നിലെ ചെറിയ ദ്വാരത്തിലൂടെ...

കാവക്ക് വന്തവെ

ഇരുളഭാഷാ കവിത മണികണ്ഠൻ അട്ടപ്പാടിവ്ടിയ വ്ടിയ കാവക്കാത്തവെ വ്ട് ന്ത് പാത്ത ഒന്തേമ്ക്കാണെ .മൂക്കുമുട്ടെ തിന്ത് ഗൊറക്കെവ്ട്ട് റൊന്നിന നീ എച്ച കാവങ്കാപ്പി ?കോയ് സൊക്ക്തെ സൊക്കൊണൊ സിന്നത ജന്ധ ക്ട്ടാല്മ്.പള്സ്ന്ത് എന്തോണോ എപ്പാമ് ,സൂട്ടെ ,വളക്ക് ,...

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

തണുത്ത വൈകുന്നേരത്ത്

കവിത ഗായത്രി സുരേഷ് ബാബുവളരെയേറെ സ്നേഹത്തോടെ അയാളൊരിക്കൽ മാത്രമേ എന്നെ തൊട്ടിട്ടുള്ളു. തീവ്രമായ ഒറ്റപ്പെടലനുഭവിക്കുന്നതിനാൽ അയാളെ കാണാനായി ഞാൻ പോയ വൈകുന്നേരം.അയാളന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു. കട്ടിലിന്റെ തലക്കലുള്ള സ്റ്റൂളിൽ പാതി കുടിച്ചുവച്ച കട്ടനും...

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...

aftersun

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Aftersun Director: Charlotte Wells Year: 2022 Language: Englishസോഫിയെന്ന പതിനൊന്നുവയസുകാരിയും പിതാവായ കാലം പാറ്റേഴ്‌സണും ഒരു വേനലവധിക്കാലം ആഘോഷിക്കാനായി തുര്‍ക്കിയിലെത്തുകയാണ്. പ്രായത്തിലധികം പക്വതയുണ്ടെന്ന് തോന്നിപ്പിക്കുന്നതും വളരെയധികം നിരീക്ഷണാത്മകവുമായ സ്വഭാവത്തിനുടമയാണ് സോഫി....

അമ്പമ്പോ , ചുള്ളിക്കമ്പ് രൂപി !

വിജയകുമാർ ബ്ലാത്തൂർവളരെ നിസാരക്കാരായ,ചുള്ളിക്കമ്പിന്റെ കോലത്തിൽ ഒളിഞ്ഞ് ജീവിക്കുന്ന സ്റ്റിക്ക് ഇൻസെക്റ്റുകളാണ് ഇണചേരൽ സമയ ദൈർഘ്യത്തിൽ റിക്കാർഡ് ഉള്ള ജീവിവർഗം. കൂട്ടിലിട്ട് വളർത്തുന്ന ചിലയിനം സ്റ്റിക്ക് ഇൻസെക്റ്റുകളെ ഗവേഷകർ നിരീക്ഷിച്ചപ്പോൾ Diapheromera veliei ,...

അഭിരാമി സോമൻ

അഭിരാമി സോമൻവളരെ ചെറിയ ഒരു കാലയളവിൽ വലിയ ആത്മബന്ധം തോന്നിച്ച ഒന്നാണ് ആത്മ ഓൺലൈൻ എനിക്ക്. വളരെ യാദൃശ്ചികമായി ഒരു സുഹൃത്തിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെ ശ്രദ്ധയിൽപ്പെട്ട ദി ആ൪ട്ടേരിയ പിന്നീട് എന്റെ...
spot_imgspot_img