വറ്റ്

0
142

(കവിത)

ദിവാകരൻ വിഷ്ണുമംഗലം

വറ്റാത്ത സ്നേഹത്തിന്റെ
വാത്സല്യച്ചിചിരി,
വേവും
ഒറ്റ ധാന്യത്തിൻ
സഹനത്തിന്റെ
കതിർക്കനം

മഴയിൽ മഞ്ഞിൽ
വേനൽക്കനലിൽ
വസന്തത്തിൻ
നിറവിൽ,
സ്വപ്നം ധ്യാനിച്ചുണരും
സ്നേഹാന്നജം.

ചിത്രീകരണം: മിഥുന്‍ കെ.കെ.

ജീവൻ്റെയമൂല്യമാം
കണമാണിത്,
കൊയ്ത്തിൽ
വകഞ്ഞ കതിരിൽ നി-
ന്നുതിർന്നു വെയിലേറ്റും

തപിച്ചും വെന്തും നിത്യം
നിനക്കു വിശപ്പാറ്റാൻ
മനസ്സിൽ കനലിൽൽ ഞാൻ
കൊളുത്തും നിലാവിത്;

ആയിരം ജന്മങ്ങൾക്കായ്
കാവലാം കാതൽ; സ്വപ്നം
ചിരിച്ചേ നിൽക്കും മാറ്റ്,
ജീവൻ്റെ തുമ്പപ്പൂവ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here