SEQUEL 81

വിക്ക് വിട്ട വാക്കും കേൾവി മങ്ങിയ ചെവിയും

കവിത ജാബിർ നൗഷാദ് 1 ഉപ്പുപ്പ ഉമ്മുമ്മ വിക്ക് വിട്ട വാക്ക് കേൾവി മങ്ങിയ ചെവിയിൽ തൊട്ടു. ഊഹിച്ചെടുത്തു സ്നേഹം വിളമ്പി ഊട്ടികൊടുത്തു. കൈകഴുകി മുഖം കഴുകി ബീഡി കത്തിച്ച് പറമ്പിലേക്ക് നടന്ന് ഉപ്പൂപ്പ പാട്ടുമൂളി. വിക്ക് വിട്ട പാട്ട് വടക്കു നിന്നെത്തിയ മേഘത്തിന്റെ അതിരിൽ തട്ടി. ചിലതുണ്ട് ചെവികൾ. ചെമ്പരത്തി മഞ്ഞ ചാമ്പക്കാ ചോപ്പ് മുരിയിലപ്പച്ച. മഴ പാകിയ തെങ്ങിൻ തടത്തിൽ കൊച്ചുമോന്റെ കടത്തുവഞ്ചി. കായാമ്പൂ... ഓർമകളിൽ നിന്നും ആലിപഴങ്ങൾ പൊഴിഞ്ഞു. കൈയ്യാലപ്പുറത്തെ കൈതച്ചെടിമുള്ളിൽ കൈതട്ടി നേരം നൊന്തു പഴുക്കുന്നു. പാട്ട് തീർന്നു. കുറ്റി...

കാലത്തോട് സംവദിക്കുന്നു, ഇവിടെ ഒരിടം

ലേഖനം കാവ്യ എം Closed body, An experiential art space. അതെ, ഇത് ഒരു ഇടം തന്നെയാവുന്നു. തികച്ചും പരീക്ഷണാത്മകം എന്ന് തന്നെ വിളിക്കാവുന്ന നിശബ്ദതകളിലും നിശ്ചലതകളിലും ശബ്ദങ്ങളെയും ചലനങ്ങളെയും തിരഞ്ഞ് ചെല്ലാൻ അതിഭാവുകത്വങ്ങളേതുമില്ലാതെ...

Pelé: Birth of a Legend

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Pelé: Birth of a Legend Director:Jeff Zimbalist, Michael Zimbalist Year: 2016 Language: English, Portuguese ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ ഏറ്റവും ദുഖാത്മകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നത്. വിജയപരാജയങ്ങള്‍ക്കപ്പുറം കളിയുടെ സൗന്ദര്യത്തെ...

കടല്

കവിത ഗായത്രി ദേവി രമേഷ് ചീമു ചിണുങ്ങി, ഉസ്സ്ക്കൂളിൽ എല്ലാ പിള്ളേരും കടൽ കാണാമ്പോയി ഞാമാത്രം പോയില്ല. തിരയെണ്ണണം, കക്കാ പെറുക്കണം, കടലമുട്ടായിയും പഞ്ഞിമുട്ടായിയും തിന്നണം. ആഴ്ചക്കൊടുവിൽ പണിക്കാശ് കിട്ടും, അപ്പൊ കടൽ കാണാം കക്കാ പെറുക്കാം പഞ്ഞിമുട്ടായിയും ബാങ്ങാ പിന്നൊരു കൂട്ടം കൂടിയുണ്ട്, ആനവണ്ടിയില് പൂവാം അപ്പൻ ശൊല്ലി. ചീമു ഒന്നെണ്ണി, രണ്ടെണ്ണി, മൂന്നെണ്ണി, നാലെണ്ണി ആഴ്ചക്കവസാനം വന്ന ദിവസങ്ങളെല്ലാമെണ്ണി, പുത്തനുടുപ്പിട്ടു, മുടിയിൽ റിബ്ബൺ കെട്ടി. ചീമു ആനവണ്ടിയിൽ കേറി...

മറവിക്കും മരണത്തിനുമിടയിലെ ചിലർ

കവിത സ്നേഹ മാണിക്കത്ത് മറവിക്കും മരണത്തിനുമിടയിൽ ജീവിക്കുന്നവരാണ് മനുഷ്യർ ആരുടെയൊക്കെയോ തലച്ചോറിൽ ആയിരം വെടിയുണ്ടകൾ ഏറ്റു നിങ്ങൾ മരിച്ചു വീഴുന്നു നിങ്ങളുമൊത്ത് ചിലവഴിച്ച ദിനങ്ങൾ ബലികാക്കയ്ക്ക് ചോറ് നൽകുമ്പോലെ അശ്രാന്ത പരിശ്രമത്തോടെ അവർ മറന്നു വെയ്ക്കുന്നു മരണത്തിന്റെ പുഴയിൽ നിങ്ങൾ മനുഷ്യരെ ചാരം നിറഞ്ഞ മൺപാത്രത്തിൽ ഒഴുക്കി കളഞ്ഞു ഓർമകളെ മീനുകൾ വിഴുങ്ങുന്നതും നോക്കി ശ്രാദ്ധമൂട്ടുന്നു… മറവിയിലേക്ക് ഒഴുക്കിയ മനുഷ്യരെ കാണുമ്പോൾ മരവിപ്പ് നിറഞ്ഞ പോസ്റ്റ്‌...

ഒരു ക്രിസ്തുമസ് തലേന്ന്

കഥ ഗ്രിൻസ് ജോർജ്ജ് 1. "കാട്ടു പന്നികളെ മോൻ കണ്ടിട്ടുണ്ടോ?" "ഇല്ല പപ്പാ.." എട്ടുവയസ്സുകാരന്റെ കണ്ണുകളിൽ കൗതുകം പടർന്നു. ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ ഈപ്പൻ താടിക്കാരൻ, വീടിന്റെ സിറ്റൗട്ടിൽ തടി കൊണ്ടു പ്രത്യേകമായി പറഞ്ഞുണ്ടാക്കിപ്പിച്ച കസേരയിൽ വിശാലമായി അമർന്നിരുന്നു....

മറന്നു പോയ മനുഷ്യരോട്

കവിത സ്മിത ശൈലേഷ് മറന്നു പോയ മനുഷ്യരൊക്കെയും മനസിലിരുന്നു വേവുന്നു മറന്നിട്ടും ഇടയ്‌ക്കൊക്കെ എനിക്ക് നിങ്ങളെ വിരഹിക്കുന്നുണ്ടെന്ന് ഓർമ്മയുടെ ഉൾകാടെരിയുന്നു.. പ്രാണന്റെ അടിവേരിൽ വരെ പുരണ്ടിരുന്ന മനുഷ്യരെ കുറിച്ചാണ്.. ജീവനിങ്ങനെ ജീവിതമായിരിക്കുന്നത് നീയുള്ളത് കൊണ്ടാണെന്ന് ആവർത്തിച്ചുരുവിട്ട മനുഷ്യരെ കുറിച്ചാണ്.. അവരിറങ്ങി പോയ വിടവുകളെ കുറിച്ചാണ് സ്നേഹമുരഞ്ഞു നീറിയ മുറിവുകളെ കുറിച്ചാണ്.. ഒരിറ്റു വെട്ടമില്ലാത്ത അവസാനിക്കാത്ത ഇടനാഴിയിലൂടെ ശ്വാസമില്ലാതെ ഇഴഞ്ഞു നീങ്ങിയ ദിനരാത്രങ്ങളെ കുറിച്ചാണ്.. എന്നെയോർമ്മിക്കുന്നൊരു ഹൃദയത്തിന്റെ ഇരമ്പൽ കേൾക്കുന്നുണ്ടോയെന്നു ഹൃദയം ധ്യാനഭരിതമാവുകയും ഒരു തുമ്പിച്ചിറകൊച്ച പോലുമില്ലാത്ത നിശ്ശബ്ദതയുടെ ഏകാന്തതയുടെ അമ്പുകൊണ്ട് ചോര വാർന്നു പലകുറി മരിക്കുകയും ചെയ്ത നിരാശയുടെ...

ജനുവരി ഒരു നൊമ്പരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1993 ജനുവരി ഒന്ന് എനിക്കൊരിക്കലും മറക്കാനാവില്ല. ഞാൻ ബംഗളുരുവിൽ ഒരു ബേക്കറി തൊഴിലാളിയായിരുന്നു; അന്ന് ഞങ്ങൾ ഇരുപതിൽപരം ചെറുപ്പക്കാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു, അവിടെ. എല്ലാവരും സകല ( തനതു...
spot_imgspot_img