HomeTHE ARTERIASEQUEL 81മറവിക്കും മരണത്തിനുമിടയിലെ ചിലർ

മറവിക്കും മരണത്തിനുമിടയിലെ ചിലർ

Published on

spot_imgspot_img

കവിത

സ്നേഹ മാണിക്കത്ത്

മറവിക്കും മരണത്തിനുമിടയിൽ
ജീവിക്കുന്നവരാണ് മനുഷ്യർ
ആരുടെയൊക്കെയോ
തലച്ചോറിൽ ആയിരം
വെടിയുണ്ടകൾ ഏറ്റു
നിങ്ങൾ മരിച്ചു വീഴുന്നു
നിങ്ങളുമൊത്ത് ചിലവഴിച്ച
ദിനങ്ങൾ ബലികാക്കയ്ക്ക്
ചോറ് നൽകുമ്പോലെ
അശ്രാന്ത പരിശ്രമത്തോടെ
അവർ മറന്നു വെയ്ക്കുന്നു
മരണത്തിന്റെ പുഴയിൽ
നിങ്ങൾ മനുഷ്യരെ
ചാരം നിറഞ്ഞ മൺപാത്രത്തിൽ
ഒഴുക്കി കളഞ്ഞു
ഓർമകളെ മീനുകൾ
വിഴുങ്ങുന്നതും നോക്കി
ശ്രാദ്ധമൂട്ടുന്നു…
മറവിയിലേക്ക്
ഒഴുക്കിയ മനുഷ്യരെ
കാണുമ്പോൾ മരവിപ്പ്
നിറഞ്ഞ പോസ്റ്റ്‌ മോർട്ടം
ടേബിൾ ഓർമ്മ വരും
അവർ ആഴത്തിൽ
പല്ലിളിച്ചു ചിരിച്ചു
ജീവിതവ്യഥകൾ അറിയാതെ
ചിത്രങ്ങൾ എടുക്കുമ്പോൾ
മാംസം വറ്റിയ ശവത്തിന്റെ
രക്തചൂരു മണത്തു
തലകറങ്ങുന്നു..
മറവിയിലേക്ക് ഒഴുക്കിയ
മനുഷ്യർ കരുതുന്നത്
അവരുടെ പുഞ്ചിരി
എനിക്കസഹനീയ-
മാണെന്നാകും..
സത്യത്തിൽ മറവിയുടെ
പുഴയിൽ മുങ്ങി തപ്പുമ്പോൾ
എനിക്കു പരിചയമില്ലാത്ത
ഒരു പ്രാചീന ലിപി പോലെ
അവരുടെ മുഖം തെളിയും
ഉടൽ ചാരം ആകും
വരെ പൊട്ടിചിരിക്കുവാൻ തോന്നും
മറവിക്കും മരണത്തിനുമിടയിൽ
അവരെ കൊന്നു കുഴിച്ചുമൂടിയ
കത്തി അപ്പോഴും പുഴയിൽ
വെട്ടിത്തിളങ്ങുകയാകും..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this