Pelé: Birth of a Legend

0
186

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Pelé: Birth of a Legend
Director:Jeff Zimbalist, Michael Zimbalist
Year: 2016
Language: English, Portuguese

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ ഏറ്റവും ദുഖാത്മകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നത്. വിജയപരാജയങ്ങള്‍ക്കപ്പുറം കളിയുടെ സൗന്ദര്യത്തെ ഉയര്‍ത്തിപ്പിടിച്ച ജോഗോ ബോണിറ്റോയുടെ അമരക്കാരന്‍, തങ്ങളുടെ പ്രിയപ്പെട്ട ഇതിഹാസം ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.
ബ്രസീലിലെ ബറുവ എന്ന ഗ്രാമത്തില്‍ ജനിച്ച എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന ബാലന്‍ പെലെ എന്ന ഫുട്ബോള്‍ ഇതിഹാസമായി മാറുന്ന യാത്രയാണ് ‘പെലെ: ബര്‍ത്ത് ഓഫ് എ ലെജന്റ്’ എന്ന സിനിമയുടെ ഇതിവൃത്തം.

അകാലത്തില്‍ ഫുട്ബോള്‍ കരിയര്‍ അവസാനിച്ച ഒരു പിതാവിന്റെ മകനായാണ് ഡിക്കോ എന്ന് ഓമനപ്പേരുള്ള എഡ്സണ്‍ ജനിച്ചത്. പിതാവിന് മകന്റെ ഫുട്ബോള്‍ കമ്പത്തോട് അനുഭാവമുണ്ടായിരുന്നെങ്കിലും മാതാവ് അതിനെ തുറന്നെതിര്‍ത്തു. നന്നായി പഠിച്ച് നല്ലൊരു ജോലി നേടാനും ഒഴിവുസമയങ്ങളില്‍ ജോലി ചെയ്ത് കുടുംബത്തെ സഹായിക്കാനും അവര്‍ മകനെ നിര്‍ബന്ധിച്ചു. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുന്ന ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ആ നിര്‍ബന്ധം ഒരു അസ്വാഭാവികതയൊന്നും അല്ലായിരുന്നു താനും.
എന്നാല്‍ അച്ഛന്റെ സഹായത്തോടെ ഡിക്കോ രഹസ്യമായി ഫുട്ബോള്‍ പരിശീലിക്കുന്നു. ഒരു ടൂര്‍ണമെന്റിനിടെ പെലെയുടെ ടാലന്റ് കണ്ട് വാള്‍ഡെമാര്‍ എന്ന കോച്ച് അവനെ സാന്റോസ് ക്യാമ്പിലേക്ക് ക്ഷണിക്കുന്നു. ജീവിതത്തിലന്നേവരെ ദാരിദ്ര്യത്തോട് പൊരുതിയ പെലെ പിന്നീട് പൊരുതുന്നത് ഫുട്ബോളില്‍ സംഭവിച്ച യൂറോപ്യന്‍ സാംസ്കാരികാധിനിവേശത്തിനെതിരെയാണ്. യൂറോപ്യന്‍ ശൈലിക്കെതിരെ അമേരിക്കക്കാരുടെ തനതായ ‘ജിഞ്ച’ സ്റ്റൈലിനെ ഫലപ്രദമായി പ്രയോഗത്തില്‍ വരുത്തുക എന്ന ദൗത്യമായിരുന്നു പെലെക്ക് ചരിത്രത്തിലുണ്ടായിരുന്നത്. ജിഞ്ച ശൈലി അമേരിക്കയുടെ വംശീയചരിത്രത്തിന്റെ ഒരു പ്രതിഫലനം തന്നെയാണ്. അത് അദ്ദേഹം ഏറ്റവും ഫലപ്രദമായി നിറവേറ്റുമ്പോള്‍ സിനിമ മനോഹരമായ ഒരു കാഴ്ച്ചയായി മാറുന്നു.
ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here