SEQUEL 43

തെറുതി

കവിത റോബിൻ എഴുത്തുപുരപെരമേയുന്നൊരു കാലത്ത് തെറുതിയും തെറുതീടാങ്ങളമാരും ചെണ്ടക്കപ്പേം വെള്ളോംകൊണ്ട് മേടുകേറാൻ പോയി.ആളോളം പൊക്കത്തിൽ അരയോളം പൊക്കത്തിൽ ആണൊന്ന് ആൺരണ്ട് ....പുല്ലളന്നു.പിന്നെ കല്ലേലിരുന്ന് മുറുക്കിച്ചെമപ്പിച്ച് കാടും ചെമപ്പിച്ച് ചെത്തിച്ചെത്തി വരിയിട്ട് നിരയിട്ട് ഉണങ്ങാനിട്ട് മൂവന്തിയായപ്പോൾ മേടിറങ്ങി.ആനച്ചെത്തം പൂച്ചച്ചുവട് തെറുതിക്ക് പോത്തൊതുക്കം നായച്ചുവട് തെറുതിക്ക് കരടിപ്പതുക്കം മാൻചുവട് തെറുതിക്ക് .ആയിലയീയിലയിരുളില തലകുത്തി തലകുത്തി മറുത ആയിലയീയിലയിരുളില മടവെട്ടി മടവെട്ടി മായൻ ....പിന്നെപ്പറയണോ തെറുതീടെ...

കൂവൽകാരാ

കവിത സുകുമാരൻ ചാലിഗദ്ധ കവിത ചാടിയ കായലരികിലായ് തെങ്ങ് മടലിൻ്റെ തോണി പോവുന്നു ചെവി തരംഗം ഉണർത്തും പാട്ടിൽ കവിയടുക്കുന്നു കര വഴിയിൽ ....മീൻചിറകിന്റെ നീളമറിയോ പക്ഷിച്ചുണ്ടത്തെ നീരറിയോ കതിര് കൊഞ്ചിയ തത്ത കണ്ണിലും പച്ച കാറ്റേറ്റൂയലാടുന്നു...പുഴ കലക്കും പൂഴിമണലിലെ പൂക്കളുടുക്കുന്ന സൂര്യ...

തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ

കവിത അബ്ദുള്ള പൊന്നാനിനാക്ക് ബാഗിനുള്ളിലൊളിപ്പിച്ച് വണ്ടികേറുന്നു ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന നീണ്ട മൗനം കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ വിറപൂണ്ട ഫോണെടുത്ത് വിരല് പതിപ്പിച്ച് കണ്ണും കാതും ഉള്ളിലൊതുക്കി. ചിലച്ച് കൊണ്ട് ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം  ഓടിക്കളിക്കുന്നുണ്ട് .കൂർത്ത നോട്ടത്തിൽ പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം. ജാലകത്തിന്നപ്പുറത്തെ പുഴയൊഴുക്കും തണല് വിരിച്ച മരച്ചില്ലകളും വെയില്...

സെലിബ്രേഷൻ

കഥ രജീഷ് ഒളവിലംഓഫീസിൽ നിന്നും ഇറങ്ങുമ്പോ ഓർമ്മയുണ്ടായിരുന്നതാണ്. അതിനിടക്ക് കൂൾ കഫേയിൽ കയറി ഐസ് ക്രീമും ഡെസേർട്ടും വാങ്ങുന്ന തിരക്കിൽ വിട്ടുപോയി എന്നതാണ് വാസ്തവം. ഇതിപ്പോ അപ്പാർട്ട്‌മെന്റിന്റെ ഗേറ്റിനടുത്ത് എത്തിയപ്പോഴെങ്കിലും  ഓർമ്മവന്നത് നന്നായി അല്ലെങ്കിൽ...

നൈരാശ്യഗീതകം

കവിത : പാബ്ളോ നെരൂദ പരിഭാഷ : രാമൻ മുണ്ടനാട്എന്നെച്ചൂഴുമീ രാവിൽനിന്നുയരുന്നൂ നിന്റെയോർമ്മകൾ പുഴയുടെ കഠിനവിലാപങ്ങൾ കടലിൽച്ചെന്നു കലരുന്നു. പുലരിയിൽ വിജനമാം തുറപോൽ പരിത്യക്തനിവൻ. എന്നെ ത്യജിച്ചവളേ, ഇതു വേർപാടിന്റെ വേള, എന്റെ ഹൃത്തിനുമേൽ ഹിമപുഷ്പശിഖകൾ പൊഴിയുന്നു ഹേ നഷ്ടശിഷ്ടഗർത്തമേ, കപ്പൽച്ചേതത്തിൻ മഹാഗഹ്വരമേ. യുദ്ധങ്ങളും...

കർക്കിടകസംക്രമം

കഥ ജോബിൻ കെ വിഈ വർഷത്തെ സ്വാതന്ത്ര്യദിനം വെള്ളിയാഴ്ചയാണ്.മൂന്ന് ദിവസം തുടർച്ചയായി അവധി ആയതിനാൽ ഹോസ്റ്റലിലിരുന്ന്  മുഷിയേണ്ടിവരും .അതുകൊണ്ട് വെള്ളിയാഴ്ച രാവിലെ തന്നെ നാട്ടിലേക്കുള്ള വണ്ടികേറാം എന്ന തീരുമാനമെടുത്തു . ലേഡീസ് ഹോസ്റ്റലിലെ വാർഡന്മാർക്ക്...

Tre storie stupide (3 വിഡ്ഢിത്തരങ്ങളായ കഥകൾ)

കഥ അലൻ പോൾ വർഗ്ഗീസ്‌മിനി കഥ 1കരയ്ക്ക് അടിഞ്ഞത് എപ്പോഴാണ് എന്നു ഓർമ ഇല്ല. നെഞ്ചിനുള്ളിൽ കയറിയ ചെളി വെള്ളം വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. കാലിൽ തടഞ്ഞിരുന്ന ചണ്ടികളെ വലിച്ചെറിഞ്ഞു. ഞാൻ നോക്കുമ്പോൾ അവൾ ഉടുപ്പിൽ...

അവളുടെ മരണം ആത്മഹത്യയല്ല

കവിത ഭൗമിനിഅവളുടെ മരണം എത്ര പെട്ടെന്നായിരുന്നു!ഒരു കയറിന്റെ അറ്റത്തായി ജീവനറ്റ ഉടൽ തൂങ്ങിയാടുന്നു. കണ്ണുകളിലായി ഒരു കിനാവ് തുറിച്ചുന്തി നിൽക്കുന്നു.തറയിലങ്ങിങ്ങായി വിസർജ്ജ്യങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.യൗവനയുക്തയായ സ്ത്രീയുടെ മരണം ചിന്തകളുടെ കാടുകൾ താണ്ടുവാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.സംശയത്തിന്റെ കയറിൽ കുരുങ്ങി നിങ്ങളും പലതവണ ആത്മഹത്യ ചെയ്തേക്കാം.മരണത്തിന്റെ വേരുകൾ ചിക്കിച്ചികയുന്ന വേളയിൽ ഉടയാത്ത മാറിടം കണ്ട് അദ്ഭുതപ്പെടരുത്.ഹൃദയം തുരക്കുമ്പോൾ പ്രണയത്തിന്റെ തിരുമുറിവ് ദൃശ്യമാകാത്തതിൽ അല്പംപോലും ദുഃഖിക്കുകയുമരുത്.തലച്ചോറ് കീറി പരിശോധിക്കുമ്പോൾ സ്വാർത്ഥ പ്രണയത്തിന്റെ വെടിയുണ്ട...
spot_imgspot_img