കവിത
അബ്ദുള്ള പൊന്നാനി
നാക്ക്
ബാഗിനുള്ളിലൊളിപ്പിച്ച്
വണ്ടികേറുന്നു
ചില പെണ്ണുങ്ങൾ.
തിടുക്കപ്പെട്ട് സീറ്റിലിരുന്ന
നീണ്ട മൗനം
കോട്ടുവായിട്ടു.
പല്ലി ചിലക്കുന്ന ശബ്ദം പോൽ
വിറപൂണ്ട ഫോണെടുത്ത്
വിരല് പതിപ്പിച്ച്
കണ്ണും കാതും ഉള്ളിലൊതുക്കി.
ചിലച്ച് കൊണ്ട്
ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം
ഓടിക്കളിക്കുന്നുണ്ട് .
കൂർത്ത നോട്ടത്തിൽ
പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം.
ജാലകത്തിന്നപ്പുറത്തെ
പുഴയൊഴുക്കും
തണല് വിരിച്ച മരച്ചില്ലകളും
വെയില് കൊണ്ട് നരച്ച ഉച്ചകളും
അറിഞ്ഞതേയില്ല.
ഒളിച്ച് കളിക്കുമ്പോൾ
പുറകിൽ നിന്നെത്തിനോക്കി ഓടിയൊളിക്കുന്നുണ്ട്
ചില കാഴ്ചകൾ.
തീവണ്ടിയിൽ നിന്നിറങ്ങുവാൻ നേരം
ഒരലയിളക്കം.
വെപ്രാളപ്പെട്ട്
ബാഗ് തുറന്ന് നാക്കെടുക്കുന്നുണ്ട് .
ശബ്ദങ്ങളുടെ കുത്തൊഴുക്കിൽ
ഒഴുകിപ്പോകുന്നുണ്ട്
പലരും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
????
കനമുള്ള കവിത..
കവിത മനോഹരം, ഒരു യാത്ര ചെയ്യുന്ന പ്രതീതി. . വളരെ ചുരുക്കം വാക്കിനാൽ യാത്രാവിവരണമായത്
പുതിയ കാലത്തിന്റെ തീവണ്ടിയാത്ര
കവിത കാലത്തെ അടയാളപ്പെടുത്തുന്നു
എത്ര മാറിയാലും മാറാത്ത ചില അനുരണനങ്ങൾ കവിതയ്ക്കുള്ളിൽ മിന്നിമറയുന്നുണ്ട്. നമുക്കു നഷ്ടപ്പെടുന്ന നഷ്ടപ്പെട്ട പലതിന്റെയും മിന്നായം പോലുള്ള ചില ചിത്രങ്ങൾ .
പലരോടൊപ്പം പലതും ഒഴുകിപ്പോകുന്നു
കവിതകളിലൂടെ പലതും തിരിച്ചു പിടിക്കാൻ കവിയ്ക്ക് കഴിയട്ടെ
ആശംസകൾ
Feel a travel
കനം കുറഞ്ഞ വാക്കുകളാൽ സമ്പുഷ്ടമായൊരു യാത്രാ ചിത്രമാണീ കവിത. അഭിനന്ദനങ്ങൾ!
വീട് വിട്ടിറങ്ങി തിരിച്ച് വീടണയുന്നതു വരെ ഒരു കുടുംബിനി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അതേ തീക്ഷ്ണതയോടെ കവി വാക്കാൽ വരച്ചിട്ടിരിക്കുന്നു.
അഭിനന്ദനങ്ങൾ മാഷേ.
സ്ത്രീയാത്രയിലെ വ്യത്യസ്തമുഖങ്ങൾ കുറഞ്ഞ വരികളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട് … വേഗത കൂടി കൊണ്ടിരിക്കുന്ന യാത്രകളിലെ കാഴ്ചകൾക്കും മങ്ങേലേൽക്കുന്നുവോ…….?
അഭിനന്ദനങ്ങൾ…. അബീ ….
ചുരുക്കം വാക്കുകളിലൂടെ വലിയൊരു യാത്ര മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു….അഭിനന്ദനങ്ങൾ ????