HomeTHE ARTERIASEQUEL 43നൈരാശ്യഗീതകം

നൈരാശ്യഗീതകം

Published on

spot_imgspot_img

കവിത : പാബ്ളോ നെരൂദ
പരിഭാഷ : രാമൻ മുണ്ടനാട്

എന്നെച്ചൂഴുമീ രാവിൽനിന്നുയരുന്നൂ നിന്റെയോർമ്മകൾ
പുഴയുടെ കഠിനവിലാപങ്ങൾ കടലിൽച്ചെന്നു കലരുന്നു.
പുലരിയിൽ വിജനമാം തുറപോൽ പരിത്യക്തനിവൻ.
എന്നെ ത്യജിച്ചവളേ, ഇതു വേർപാടിന്റെ വേള,
എന്റെ ഹൃത്തിനുമേൽ ഹിമപുഷ്പശിഖകൾ പൊഴിയുന്നു
ഹേ നഷ്ടശിഷ്ടഗർത്തമേ, കപ്പൽച്ചേതത്തിൻ മഹാഗഹ്വരമേ.
യുദ്ധങ്ങളും വാനയാനങ്ങളും നിന്നിൽ സംഭരിച്ചിരിയ്ക്കുന്നു.
നിന്നിൽ നിന്നും ഗാനകോകിലങ്ങൾക്ക് ചിറകുമുളയ്ക്കുന്നു.
വിദൂരസ്ഥലികളെന്ന പോലെ നീയെല്ലാം വിഴുങ്ങുന്നു.
കടലിലെന്നപോൽ, കാലത്തിലെന്നപോൽ
നിന്നിൽ സർവ്വതും മുങ്ങിത്താണൊടുങ്ങുന്നു.
ആക്രമണത്തിന്റെയും ചുബനത്തിന്റെയും
ആനന്ദോന്മാദവേളയായിരുന്നൂ അത്.
പ്രകാശഗോപുരം പോലെ ദീപ്തമായ
അനുഗ്രഹീതമുഹൂര്ത്തങ്ങളുടെ കാലം.
കപ്പിത്താന്റെ ഭീതി, അന്ധനായ മുങ്ങൽക്കാരന്റെ രോഷം,
പ്രക്ഷുബ്ധമായ പ്രണയലഹരി, എല്ലാം നിന്നിലാണ്ടുപോയി.
മഞ്ഞണിഞ്ഞ ബാല്യത്തിൽ ചിറകാർന്ന, വ്രണിതമായ
എന്റെയാത്മാവ്, വഴി തെറ്റിയ പര്യവേക്ഷകൻ,
എല്ലാമെല്ലാം നിന്നിൽ മുങ്ങിത്താണൊടുങ്ങി.
നീ വിഷാദമെടുത്തണിഞ്ഞു, ആസക്തിയിലള്ളിപ്പിടിച്ചു
ഖേദം നിന്നെ സ്തബ്ധയാക്കി, നിന്നിലെല്ലാം ആമഗ്‌നമായി.
നിഴൽഭിത്തിയെ പിന്നിലാക്കി, ആഗ്രഹങ്ങൾക്കും
കർമ്മങ്ങൾക്കുമപ്പുറത്തേയ്ക്ക് ഞാൻ നടന്നുനീങ്ങി.
ഹേ മാംസമേ, എന്റെ സ്വന്തം മാംസമേ,
ഞാൻ പ്രണയിച്ച, എനിയ്ക്ക നഷ്ടപ്പെട്ട പെണ്ണേ,
ഈ കുളിർവേളയിൽ നിന്നെ ഞാൻ വിളിയ്ക്കുന്നു,
ഒരു ഗാനം നിനക്കായ് അർപ്പിയ്ക്കുന്നു.
അനന്തമായ ആര്ദ്രത സൂക്ഷിച്ചൊരു പാത്രമായിരുന്നു നീ.
അപരിമേയമായ വിസ്മൃതി നിന്നെയെപ്പൊഴോ
പളുങ്കുപാത്രത്തെയെന്നപോലെ തകർത്തുകളഞ്ഞു.
അവിടെയാ തുരുത്തിൽ ഇരുണ്ട ഏകാന്തതയായിരുന്നു.
അപ്പൊഴെൻ പ്രണയിനീ, നിന്റെ കൈകളെനിയ്ക്കഭയമായി.
അവിടെ വിശപ്പും ദാഹവുമുണ്ടായിരുന്നു.
അപ്പോൾ നീ മാധുര്യമൂറുന്ന കനിയായി.
അവിടെ ദുഖവും നൈരാശ്യവുമുണ്ടായിരുന്നു.
അപ്പോൾ നീ അത്ഭുതകർമ്മത്താലെന്നെ വീണ്ടെടുത്തു.
എന്റെ പെണ്ണേ, എനിയ്ക്കറിയില്ല, എങ്ങിനെയാണ്
നീ നിന്റെ മനസ്സിന്റെ ഭൂമികയിലെന്നെ ഒതുക്കുന്നത്.
നിന്റെ പിണച്ച കൈകൾക്കുള്ളിൽ അടക്കുന്നത്.
എത്രയോ ഗാഢവും ക്ഷണികവും ആയിരുന്നിരിയ്ക്കണം
നിന്നോടുള്ള എന്റെ ഹൃദയതിതുനി#റെ ആസക്തി.
എത്ര ക്ളേശകരവും ഉന്മത്തവുമായിരുന്നൂ അത്.
എത്ര പ്രക്ഷുബ്ധവും ഔത്സുക്യമാർന്നതുമായിരുന്നു അത്.
ചുംബനങ്ങളുടെ ശവപ്പറമ്പേ, നിന്റെ കുഴിമാടത്തിൽ
ഇപ്പോഴും എവിടെയോ കനലെരിയുന്നുണ്ടാവണം.
കിളികൾ കൊത്തിയ കായ്കളിപ്പോഴും കത്തുന്നുവല്ലോ.
ദംശനമേറ്റ ചുണ്ടുകളേ, ചുംബനമേറ്റ അവയവങ്ങളേ,
ആർത്തിയാർന്ന ദന്തങ്ങളേ, പിണഞ്ഞ ശരീരമേ,
പ്രത്യാശയുടെ, ശക്തിയുടെ, ഭ്രാന്തസംയോജനത്തിൽ
നമ്മളൊന്നായുരുകിച്ചേർന്നു, പിന്നെ നൈരാശ്യമാർന്നു.
ജലം പോലെ, ധാന്യമാവുപോലെ ലഘുവായ ആർദ്രത.
ചുണ്ടുകൾ വിരളമായ് വാക്കുരുവിടാൻതുടങ്ങിയിരുന്നു.
ഇതായിരുന്നിരിയ്ക്കാമെന്റെ ജന്മനിയോഗം,
നിന്നിലൂടെ പ്രയാണമാരംഭിച്ചിതെന്റെ തൃഷ്ണകൾ,
ഒടുവിലവയൊക്കെ നിന്റെ കയങ്ങളിൽ വീണുമുങ്ങിത്താണു.
ശിഷ്ടങ്ങളുടെ ഗർത്തമേ, വീണൊടുങ്ങുന്നിതെല്ലാം നിന്നിൽ.
നിന്നാൽ പറയുവാനാകാത്ത കദനങ്ങളെത്രയാണ്.
ഏതു സങ്കടത്തിലാണ് നീ മുങ്ങിപ്പോകാതിരുന്നത്.
യാനത്തിനണിയത്തു നിൽക്കുന്ന നാവികനെപ്പോലെ
തിരയിൽ നിന്നും തിരയിലേയ്ക്കുനോക്കിക്കൊണ്ട്
നിന്നെയിപ്പോഴും പാടിവിളിയ്ക്കുകയാണു ഞാൻ.
നീയിപ്പോഴും പാട്ടുകളിൽ പൂക്കുന്നു, തിരകളിൽ പിളരുന്നു.
അവശിഷ്ടങ്ങളുടെ ഗര്ത്തമേ, തുറന്നാലും കയ്പുനീർഖനി.
വിളർത്ത അന്ധനായ മുങ്ങൽക്കാരൻ
ഭാഗ്യഹീനനായ കവണയേറുകാരൻ.
വഴി തെറ്റിയലയുന്ന പര്യവേക്ഷകൻ.
എല്ലാമെല്ലാം നിന്നിൽ വീണടിയുകയാണ്.
ഇതൊരു മഹാപ്രസ്ഥാനത്തിന്റെ ആരംഭമുഹൂർത്തം.
എല്ലാ സമയവിവരപ്പട്ടികകളോടും ഘടിപ്പിയ്ക്കപ്പെട്ട
രാത്രിയുടെ കഠിനവും തണുപ്പേറിയതുമായ യാമം.
കടലിന്റെ ചിലമ്പുന്ന അരഞ്ഞാണം കരയണിയുന്നു.
തണുത്ത വിൺതാരകങ്ങൾ പൊങ്ങിയെത്തുന്നു
കറുത്ത പറവകൾ ദേശാടനത്തിനായ് പോകുന്നു.
പ്രഭാതത്തിൽ വിജനമാം തുറപോൽ പരിത്യക്തൻ.
എന്റെ കൈകളിൽ കുരുങ്ങിയ വിറയാർന്ന നിഴൽ മാത്രം.
എന്തിനെക്കാളുമകലെ, എന്തിനെക്കാളുമകലെ
ഇത് പരിത്യക്തന്റെ മഹായാനത്തിൻ മുഹൂർത്തം.

The Song of Despair

Pablo Neruda

The memory of you emerges from the night around me.
The river mingles its stubborn lament with the sea.
Deserted like the wharves at dawn.
It is the hour of departure, oh deserted one!
Cold flower heads are raining over my heart.
Oh pit of debris, fierce cave of the shipwrecked.
In you the wars and the flights accumulated.
From you the wings of the song birds rose.
You swallowed everything, like distance.
Like the sea, like time. In you everything sank!
It was the happy hour of assault and the kiss.
The hour of the spell that blazed like a lighthouse.
Pilot’s dread, fury of a blind diver,
turbulent drunkenness of love, in you everything sank!
In the childhood of mist my soul, winged and wounded.
Lost discoverer, in you everything sank!
You girdled sorrow, you clung to desire,
sadness stunned you, in you everything sank!
I made the wall of shadow draw back,
beyond desire and act, I walked on.
Oh flesh, my own flesh, woman whom I loved and lost,
I summon you in the moist hour, I raise my song to you.
Like a jar you housed the infinite tenderness,
and the infinite oblivion shattered you like a jar.
There was the black solitude of the islands,
and there, woman of love, your arms took me in.
There were thirst and hunger, and you were the fruit.
There were grief and the ruins, and you were the miracle.
Ah woman, I do not know how you could contain me
in the earth of your soul, in the cross of your arms!
How terrible and brief was my desire of you!
How difficult and drunken, how tensed and avid.
Cemetery of kisses, there is still fire in your tombs,
still the fruited boughs burn, pecked at by birds.
Oh the bitten mouth, oh the kissed limbs,
oh the hungering teeth, oh the entwined bodies.
Oh the mad coupling of hope and force
in which we merged and despaired.
And the tenderness, light as water and as flour.
And the word scarcely begun on the lips.
This was my destiny and in it was the voyage of my longing,
and in it my longing fell, in you everything sank!
Oh pit of debris, everything fell into you,
what sorrow did you not express, in what sorrow are you not drowned!
From billow to billow you still called and sang.
Standing like a sailor in the prow of a vessel.
You still flowered in songs, you still broke in currents.
Oh pit of debris, open and bitter well.
Pale blind diver, luckless slinger,
lost discoverer, in you everything sank!
It is the hour of departure, the hard cold hour
which the night fastens to all the timetables.
The rustling belt of the sea girdles the shore.
Cold stars heave up, black birds migrate.
Deserted like the wharves at dawn.
Only the tremulous shadow twists in my hands.
Oh farther than everything. Oh farther than everything.
It is the hour of departure. Oh abandoned one


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...