HomeTHE ARTERIASEQUEL 126

SEQUEL 126

വെള്ളപ്പൂക്കൾ

(കവിത) രേഷ്മ സി മുൾവേലികൾ ചാടുമ്പോൾ മുറിഞ്ഞു രണ്ടായ കുപ്പായങ്ങളുടെ കുട്ടിക്കാലത്തിനു വേണ്ടി ഞാനൊരു മന്ദാരത്തൈ വെച്ചു. ഇരട്ടയിലകൾ, വെളുത്ത പൂവുകൾ എന്നിവയെ എന്നും സ്വപ്നം കണ്ടു. ആകാശം മുട്ടെ അത് പടർന്നുകഴിയുമ്പോൾ പുസ്തകങ്ങളിൽ പതിപ്പിക്കണം പഴുത്തയിലകളെയെന്ന് പദ്ധതി കെട്ടി. കാൽമുട്ടോളം പോലും വളരാതെ അത് കരിഞ്ഞുപോയപ്പോൾ കവിതയെഴുതുന്നവളുടെ കണ്ണുകൾ കലങ്ങി. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

സ്വവര്‍ഗ വിവാഹവും ഭരണഘടനാ ധാര്‍മികതയും

(ലേഖനം) അഡ്വ. ശരത്കൃഷ്ണന്‍ ആര്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സുപ്രിയ ചക്രവര്‍ത്തി-അഭയ് ഡാങ്, പാര്‍ത്ഥ് ഫിറോസ് മെര്‍ഹോത്ര-ഉദയ് രാജ് ആനന്ദ് എന്നി...

അ,ആ,ഇ,ഈ,ഉ,ഊ…..അമ്മ

(കവിത) ആദി 1 അ-സാധാരണമാം വിധം ഭാവിയിൽ പെൺകുട്ടിയാകാൻ സാധ്യതയുള്ള എന്റെ ശരീരം ആണുങ്ങളുടെ ലോകം ഉപേക്ഷിക്കുന്നു 2 ആ-കാശങ്ങളും ഭൂമിയും ഞങ്ങൾക്കന്യം ഒരു പട്ടി സ്വന്തം വാല് കടിച്ച് വട്ടം കറങ്ങും മാതിരി ഞാനെന്റെ ശരീരത്തിൽ വട്ടം കറങ്ങി തുടക്കവും ഒടുക്കവുമില്ലാതെ 3. ഇ-ത്തവണ, എന്റെ കാലുകൾക്കിടയിൽ ഞാൻ ഒരു നുണയായിരുന്നു എന്റെ സത്യം മറ്റെവിടെയോ വിശ്രമിക്കുന്നു കുപ്പായങ്ങൾ എന്റെ ഉടലിനോട് സദാ പരാജയപ്പെടുന്നു 4. ഈ-മരണം അത്രയും സ്വാഭാവികമാണ്, ജീവിച്ചിരിക്കുന്നവർക്ക് മനസ്സമാധാനം വേണമായിരുന്നു അതുകൊണ്ട് ഞാൻ മരിക്കുന്നു. 5. ഉ-ലകം മുഴുവൻ ആണുങ്ങൾക്ക് തീറെഴുതികൊടുത്തതാരാകും ആണുങ്ങളുടേതാകരുത് ലോകം 6 ഊ-തി വീർപ്പിക്കാൻ മാത്രം ജീവിതത്തിലെന്തുണ്ട് വേദനയല്ലാതെ 7 ഋ-തുക്കളെല്ലാമെന്റെ ചില്ലയിൽ പാർക്കട്ടെ കിളികളുപേക്ഷിച്ച ഇതേ ചില്ലയിൽ 8 എ-ത്ര ദൂരെയാണ്...

ആദിവാസികളെ കാഴ്ച വസ്തുക്കളാക്കപ്പെടുമ്പോള്‍

കുഞ്ഞിക്കണ്ണൻ പൂക്കുന്നം 'കേരളീയം' ഇപ്പോൾ കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ പതാകയുർത്തി നിൽക്കുന്ന സമയമാണല്ലോ. രണ്ടാം കേരളീയം നടത്താനുള്ള ഒരുക്കത്തിലുള്ള സംഘാടകരോട്, സർക്കാരിനോട് കേരളത്തിലെ ഗോത്രസമൂഹം ചോദിക്കുന്ന വലിയൊരു ചോദ്യമാണ്, കേരളീയത്തിൽ സംഘാടകർ ഗോത്രകലകളുടെ പ്രദർശനമാണ് ലക്ഷ്യമിട്ടതെങ്കിൽ...

അബ്ബാസ് എഴുതുകയല്ല, എഴുതിപ്പോവുകയാണ്

The Reader’s View അന്‍വര്‍ ഹുസൈന്‍ മുഹമ്മദ് അബ്ബാസ് മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരനല്ല. അങ്ങനെയാവാന്‍ അയാള്‍ ആഗ്രഹിക്കുന്നുമില്ല. ജീവിതം വഴിമുട്ടിയപ്പോള്‍ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഒരാള്‍ കൂലിപ്പണിക്കിടെ മലയാളം പഠിച്ച് ലോക ക്ലാസിക്കുകളിലെത്തുകയും അത്...

ഉടലുകളിലെ കഥ

(കവിത) ശ്രീലക്ഷ്മി സജിത്ത് ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം. ആത്മ ഓൺലൈൻ...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത) ആദിത്ത് കൃഷ്ണ ചെമ്പത്ത് കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല. വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ, ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി

(കവിത) കെ ടി നിഹാല്‍ ആകാശത്തോടുള്ള താഴ്മ കാരണം പുഴയിലേക്ക്  തലതാഴ്ത്തി നിൽക്കുന്ന മരം  അമ്മയുടെ സമ്മതമില്ലാതെ പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇല നിഴൽ തൻറെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തോടെ രാത്രി കാറ്റിനൊപ്പം പുഴയിലേക്ക് ഒളിച്ചോടി  കുളിച്ച് തോർത്തി കേറും വരെ അവൾ ഓർത്തു കാണില്ല ഇനി തിരികെ...

കവിതയുടെ കനൽ വെളിച്ചം

(ലേഖനം) ഷാഫി വേളം കടന്നുപോയ ചുറ്റുപാടാണ് ഒരാളെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആകാശത്തിനു താഴെയുള്ള ഏതു വിഷയവും സഹർ അഹമ്മദിന്റെ "ബുദ്ധനും സ്ത്രീയും" എന്ന സമാഹാരത്തിൽ കാണാം. സ്ഥൂലവും സൂക്ഷ്മവുമായ നമ്മുടെ ജീവിത സാഹചര്യത്തെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമാണ്...

പരീക്ഷണം

(കവിത) കവിത ജി ഭാസ്ക്കരൻ അവസാനമില്ലാത്ത ആഴങ്ങളിൽ നിന്ന് ഞാൻ എന്നെ നൂലിഴകൾ പോലെ പെറുക്കിയെടുക്കുന്നു… നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് അങ്ങനെയങ്ങനെ.. നീളെ നീളെ… ഒരു നെയ്തെന്ത്രത്തിലെന്ന പോലെ ഞാനവയെ കൈപ്പത്തിയിൽ നിരത്തുന്നു.. വിരലിൽ ചുറ്റിയെടുക്കുന്നു… നനഞ്ഞൊട്ടി, ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ തണുത്തത്… ഉടുപ്പു നെയ്യാനെന്ന് നിനക്ക് നീട്ടുന്നതിന് തൊട്ടുമുൻപവയ്ക്ക് അനക്കം വെയ്ക്കുന്നു.. സ്വയമഴിഞ്ഞ് പതുക്കെയെന്നെ ആപാദചൂഡം ചുറ്റിവരിഞ്ഞ്… ഞാനൊരു നൂൽ പന്തുപോലെ, വർണ്ണശഭളമായത്… പണ്ട് വിരലിൽ നൂൽ ചുറ്റിമുറുക്കി ചോപ്പിച്ചടയാളം വെച്ചതിന്റെ ഓർമ്മയിൽ, വലിയൊരു...
spot_imgspot_img