HomeTHE ARTERIASEQUEL 126സ്വവര്‍ഗ വിവാഹവും ഭരണഘടനാ ധാര്‍മികതയും

സ്വവര്‍ഗ വിവാഹവും ഭരണഘടനാ ധാര്‍മികതയും

Published on

spot_imgspot_img

(ലേഖനം)

അഡ്വ. ശരത്കൃഷ്ണന്‍ ആര്‍

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സുപ്രിയ ചക്രവര്‍ത്തി-അഭയ് ഡാങ്, പാര്‍ത്ഥ് ഫിറോസ് മെര്‍ഹോത്ര-ഉദയ് രാജ് ആനന്ദ് എന്നി ദമ്പതികളാണ് സ്വവര്‍ഗ വിവാഹം നിയമപരമായി പ്രഖ്യാപിക്കണം എന്നാവശ്യ പെട്ട് 14/11/2022 ല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

1954 ലെ പ്രത്യേക വിവാഹ നിയമം (Special Marriage Act) പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമാണ് അംഗീകരിക്കുന്നത്. ആകയാല്‍ ആ നിയമത്തിന്റെ 4(c) വകുപ്പ് ഭരഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം. ആയതിനൊപ്പം പരിഗണിച്ച മറ്റു ഹര്‍ജികളില്‍ ഹിന്ദു വിവാഹ നിയമം 1955, വിദേശ വിവാഹ നിയമം, 1969 എന്നിവയുടെ സമാന വകുപ്പുകളും ചോദ്യം ചെയപ്പെട്ടു. 3:2 എന്ന അനുപാതത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഭരണഘടന ബെഞ്ചിന്റെ വിധി നിരാശ ജനിപ്പിക്കുന്നതാണ്. ചീഫ് ജസ്റ്റിസ് ന്യൂനപക്ഷ വിധിയെഴുതുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഒന്ന് കൂടി ആയി ഇത് മാറുന്നു.

ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവര്‍ സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹത്തിനും ദത്തെടുക്കാനുമുള്ള അവകാശത്തെ അംഗീകരിക്കുമ്പോള്‍ മറ്റു മൂന്നു ജഡ്ജ്മാരും വിയോജിച്ചു.അമേരിക്കന്‍ സംഗീത ബാന്‍ഡ് ആയ ബോണ്‍ ജോവിയുടെ its my life ന്റെ വരികള്‍ ഉദ്ധരിച്ചാണ് ജസ്റ്റിസ് എസ്.കെ. കൗള്‍ ഭിന്നലിംഗക്കാരുടെ സ്വാശ്രയത്വം സംരക്ഷിക്കപ്പെടേണ്ട അവശ്യകത പറഞ്ഞു വെക്കുന്നത്.

വിവാഹം ഒരു മൗലിക അവകാശമല്ലെന്ന് പ്രഖ്യാപിച്ച കോടതി ക്വിര്‍ സമൂഹത്തിന്റെ സിവില്‍ യൂണിയന്‍ തന്നെയും അംഗീകരിക്കാതെ പോകുന്നു. ട്രാന്‍സ് മനുഷ്യരുടെ ഹെറ്ററോ സെക്ഷ്വല്‍ ബന്ധത്തില്‍ മാത്രമാണ് നിലവില്‍ വിവാഹത്തിന്റെ സാധുത കോടതി കാണുന്നത്.

ആധുനിക ലോകക്രമത്തില്‍ മാറ്റങ്ങള്‍ വളരെ ചടുലമാണ്. 2001 മുതല്‍ ഇതിനോടകം 34 ലോക രാജ്യങ്ങളാണ് സ്വവര്‍ഗവിവാഹം നിയമപരമാക്കിയിട്ടുള്ളത്. നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമെന്റ് ആണെന്ന നിലപാടില്‍ കൈ ഒഴിയുന്ന സുപ്രീം കോടതി മൗലിക അവകാശംങ്ങളുടെ രക്ഷധികാരി(Guardian of Fundamental Rights)കൂടി ആണെന്നത് ഓര്‍ക്കണം

ഇന്ത്യന്‍ സാമൂഹികഘടനയുടെ അടിസ്ഥാനം തന്നെ വിവാഹം എന്നാ സ്ഥാപനം ആയിരിക്കുകയും, സ്റ്റേറ്റ് അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നിടത്ത്‌ വിവാഹം കഴിക്കുക എന്നത് മൗലിക അവകാശം തന്നെയായിക്കാണേണ്ടതുണ്ട്

നിലവിലെ സാമൂഹിക ക്രമം തന്നെ വിവാഹം എന്ന സ്ഥാപനത്തെ ആശ്രയിച്ചു ചരിക്കുമ്പോള്‍ ഇപ്രകാരം ഒരു വിഭാഗത്തിന് അതു നിരസിക്കുന്നത് നീതി നിഷേധമാകുന്നു.

ലൈംഗികത ഹെറ്ററോ സെക്ഷ്വല്‍ എന്ന ദ്വന്ദത്തില്‍ മാത്രം കണ്ടു വന്നിരുന്നത് അജ്ഞതയാണെന്ന് ലോകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞ കാലത്തും, സ്ത്രീ- പുരുഷ വിവാഹത്തിനു മാത്രമേ നിയമ സാധുത നല്‍കൂ എന്ന ചിന്ത പ്രാകൃതവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.

പരിപൂര്‍ണയായ സ്ത്രീയോ പുരുഷനോ ഇല്ല എന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുമ്പോഴും സിവില്‍ യൂണിയന്‍ എന്ന നിലക്ക് പോലും അംഗീകരിക്കാന്‍ കോടതി തയാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ആധുനിക സ്റ്റേറ്റ് ക്ഷേമ കാര്യങ്ങളുടെ പേരില്‍ പൗരന്റ വ്യക്തി ജീവിതത്തില്‍ നടത്തുന്ന ഗൗരവമേറിയ ഇടപെടലില്‍ ഒന്നാണ് വിവാഹത്തിലേത്.
അതിന്റെ തുടക്കം മുതല്‍ ഒടുക്കം (divorce )വരെ സ്റ്റേറ്റ്‌സിന്റെ sanction അനിവാര്യമാണ്. സ്റ്റേറ്റ്‌സിന്റെ തീര്‍പ്പ് ലഭിച്ചാല്‍ മാത്രമേ അതു മോചിപ്പിക്കപ്പെടുന്നുള്ളു.

ഒരു ജാതിയും ഒരു മതവും ഒരിക്കലും സ്വയം നന്നാവുന്നില്ല. ബാഹ്യമായ ഇടപെടലിലൂടെ ആണ് അതു സംഭവിക്കുന്നത് എന്ന് സാഹിത്യകാരനായ ആനന്ദ് ഒരിക്കല്‍ പറഞ്ഞതുപോലെ. ഭൂരിപക്ഷത്തിന്റെ ‘ശരികളെ’ ചുമക്കുന്ന സ്റ്റേറ്റ്‌സും പലപ്പോഴും ബാഹ്യമായ ഇടപെടലുകളിലൂടെ അല്ലാതെ സ്വയം തിരുത്തുന്നില്ല. ഇത്തരം പാരമ്പര്യ വാദത്തെ ചുമക്കുന്ന ഭരണകൂടം സമത്വം എന്ന ചിന്ത തന്നെ അന്യമായ ഒരു സംസ്‌കാരത്തെ പിന്‍പറ്റുന്നു എന്ന് പറയേണ്ടി വരുന്നു.

മൗലിക അവകാശങ്ങള്‍ എല്ലായ്പോഴും പ്രയോഗിക്കപ്പെടുന്നത് സ്റ്റേറ്റ്‌സിന് എതിരെയാണ്. അതായത് ഒരാള്‍ക്ക് ഒരു മൗലിക അവകാശം ഉണ്ടെന്നാല്‍ അതിനര്‍ത്ഥം അതു സംരക്ഷിക്കുവാനുള്ള ബാധ്യത (duty )സ്റ്റേറ്റ്‌സിന് ഉണ്ട് എന്നതാണ്. ഇവിടെ സ്റ്റേറ്റ്‌സിന്റെ ഈ നിസംഗത പാര്‍ശ്വവല്‍കൃതരായ ഒരുപറ്റം മനുഷ്യരുടെ ജീവിതം അരക്ഷിതമാകുകയാണ്.

ഭരണഘടന ഉറപ്പാക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാതലാണ് തിരഞ്ഞെടുതിനുള്ള അവകാശം. അപ്രകാരം വിവാഹം കഴിക്കാനുള്ള പൗരന്റെ അവകാശത്തെ ശക്തി വാഹിനി കേസില് സുപ്രീം കോടതി ഉദ്‌ഘോഷിക്കുന്നു. Shakti Vahini v. Union of India [2018]

നിയമം സമഗ്രമല്ലെന്ന കാരണത്താല്‍ ഒരു വിഭാഗത്തിന്റെ civil /political അവകാശങ്ങള്‍ നിഷേധിക്കാവുന്നതല്ല. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത ഇല്ലാത്തതിനാല്‍ അവരുടെ insurance, joint account ഉള്‍പ്പെടെ യുള്ള അടിസ്ഥാന ക്ഷേമ കാര്യങ്ങള്‍ തന്നെ തടസപ്പെടുന്നു

വിവാഹത്തിന്റെ നിര്‍ബന്ധിത registration മുതല്‍ തുടങ്ങുന്ന സ്റ്റേറ്റ് ഇടപെടല്‍ അതിന്റെ നൂതനമായ സര്‍വ്വലന്‍സ് മാര്‍ഗങ്ങള്‍ അവലംബിക്കുക വഴി
വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കൂടുതല്‍ കടന്ന് കയറുകയാണ്

ഒരു കോടതി വിധിയിലൂടെ സമഗ്രമായി പരിഹരിക്കാവുന്നതല്ല ഈ വിഷയം, അത്രമേല്‍ സങ്കീര്‍ണതകളും വൈജാത്യങ്ങളും നിറഞ്ഞ വിഷയമാണ് ഭിന്ന ലൈംഗികത എന്നിരിക്കെ വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണ്. എന്നിരുന്നാല്‍ പോലും സിവില്‍ യൂണിയന്‍ തന്നെയും അംഗീകരിക്കാതെ പോകാന്‍ ഭരണഘടനാ കോടതിക്ക് സാധിക്കുമോ എന്നത് സംശയകരമാണ്

അന്തസോടെ ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശം കൂടിയാണ് ഇവിടെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടപ്പെടുന്നത്

നിലവിലുള്ള വിവാഹ -പാരമ്പര്യ-ദത്തവകാശ നിയമങ്ങളൊക്കെയും സ്വവര്‍ഗ വിവാഹങ്ങള്‍ നിയമം പരമായാല്‍ ഉപയോഗ ശൂന്യമാകും എന്നത് ഒരാളുടെ മൗലിക അവകാശത്തെ മാറ്റി നിര്‍ത്താന്‍ ഒരു ന്യായീകരണമായി കാണാവാതല്ല.

പുതിയ ബോധ്യങ്ങളിലൂടെ സ്വയം നവീകരിച്ചു മുന്നേറേണ്ട ആധുനിക സമൂഹത്തെ ചരിത്രത്തില്‍ കെട്ടിയിടുകയാണ് നിലവില്‍ സ്റ്റേറ്റ് ചെയുന്നത്.

നിയമ നിര്‍മാണ സഭയുടെ അലംഭാവത്തെ കണ്ടില്ലെന്ന് നടിക്കാവതല്ല എന്ന യുക്തിയില്‍ ജുഡീഷ്യല്‍ ആക്റ്റീവിസത്തിലൂടെ നിര്‍മ്മിക്കപ്പെട്ട വിധി ന്യായങ്ങള്‍ക്ക് എത്രയോ ഉദാഹരണങ്ങള്‍ ഇന്ത്യന്‍ നീതി ന്യായ ചരിത്രത്തില്‍ നിന്ന് തന്നെ കണ്ടെടുക്കനാവും.

ട്രാന്‍സ് മനുഷ്യരുടെ സ്വയം നിര്‍ണയാവകാശത്തെ അംഗീകരിക്കാനും അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പ് വരുത്താന്‍ കോടതി വിധിച്ച NALSA v Union of India ഇന്ത്യന്‍ ലിംഗ സമത്വത്തിന്റെ ഭൂമികയില്‍ ഒരു വലിയ ചുവടു വയ്പ്പായിരുന്നു.

വിക്ടോറിയന്‍ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡ്, സ്വവര്‍ഗ രതിയെ ക്രിമിനല്‍ കുറ്റമായാണ് കണ്ടത്. അത് തിരുത്താന്‍ നമുക്ക് ഒന്നര നൂറ്റാണ്ടിലേറെ വേണ്ടി വന്നു.(Navtej Singh Johar & Ors. v. Union of India thr. Secretary Ministry of Law and Justice )

2018 September 6ന് ഉണ്ടായ ആ ചരിത്ര വിധി ഒരു വിഭാഗത്തിന്റെ ലൈംഗിക സ്വാതന്ത്ര്യത്തെ അംഗീകരിക്കുക മാത്രമായിരുന്നില്ല, ചൂഷണങ്ങളില്‍ നിന്നും അന്തസായി ജീവിക്കുവാനുള്ള അവരുടെ അവകാശങ്ങള്‍ കൂടി ഉറപ്പാക്കുകയായിരുന്നു.

ജനക്കൂട്ടത്തിന്റെ പൊതു ബോധമോ മുഖ്യധാരയുടെ ധാര്‍മികതയോ അല്ല ഭരണഘടനാപരമായ ധാര്‍മികതയാണ് (constitutional morality )ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്നാണ് അത്തരം പുരോഗമനപരമായ വിധികളിലൂടെ സുപ്രീം കോടതി പറഞ്ഞു വച്ചത്

ലിംഗപരമായ വ്യത്യാസത്തിന്റെ പേരില്‍ വിവാഹത്തിന് ഉള്ള അവകാശ നിഷേധം ഭരണഘടനാപരമായ വിവേചനം തന്നെയാണ്

പുരുഷന്‍, സ്ത്രീ എന്നാ ബൈനറിയില്‍ പടുത്തുയര്‍ത്തിയ നിലവിലുള്ള വ്യക്തി നിയമങ്ങള്‍ കാലഹരണപ്പെടുന്നു എന്ന നെടുന്യായം പറഞ്ഞു ഒഴിവാക്കാവുന്നതല്ല ഒരു പൗരന്റെ വിവാഹത്തിനും ദത്തിനുമുള്ള അവകാശം..

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ സാധുത നിഷേധിക്കുമ്പോഴും ഭിന്ന ലൈംഗികത ഒരു വൈദേശിക കാഴ്ചപ്പാടാണെന്നും, നാഗരികവും വരേണ്യവുമാണെന്നും, ഭാരതീയമല്ലെന്നുമൊക്കെ യുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെ കോടതി ശക്തമായി നിഷേധിക്കുന്നു എന്നത് പ്രതീക്ഷവഹമാണ്.

ഇന്ത്യന്‍ സാമൂഹിക ക്രമത്തില്‍ വിവാഹത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ കൂടി ഭാഗമാണ്. മത സ്വാധീനത്താലോ കൊളോണിയല്‍ ബോധ്യങ്ങളുടെ പേരിലോ ഒക്കെ ഭൂരിപക്ഷം ഇത്തരം മാറ്റങ്ങളോട് മുഖം തിരിച്ചേക്കാം എന്നാലവിടെ ആധുനികതയും ഭരണഘടനാ മൂല്യങ്ങളും ഉയര്‍ത്തിപിടിച്ചു ആ മാറ്റത്തിന്റെ അമരത്തു നില്‍ക്കേണ്ടത് സ്റ്റേറ്റാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...