SEQUEL 14

പാമ്പോഗ്രഫി

ഫോട്ടോസ്റ്റോറി സന്ദീപ് ദാസ് പാമ്പുകളെന്ന് കേട്ടാൽ പ്രായഭേദമന്യേ ഭയം എന്ന വികാരമാണ് ബഹുഭൂരിപക്ഷം പേരിലും ഉണ്ടാകുന്നത്. കൈകാലുകൾ ഇല്ലാത്ത ശരീരം മുഴുവൻ ശൽക്കങ്ങളാൽ ആവൃതമായ ഇഴഞ്ഞു പോകുന്ന രൂപവും, ഇടയ്ക്കിടെ പുറത്തിടുന്ന രണ്ടായി പിളർന്ന നാവും...

ദ്വന്ദ്വഗോപുരങ്ങളല്ല ഉടലും മനുഷ്യരും.

വിജയരാജമല്ലികയുടെ ‘ലിലിത്തിനു മരണമില്ല’ എന്ന ഏറ്റവും പുതിയ കവിതസമാഹാരത്തിന്റെ വായന. അനസ്. എന്‍. എസ്. ജീവിതം മനുഷ്യരില്‍ സംഭവിക്കുന്നത് ഏകരൂപത്തിലല്ല ഒരിക്കലും. ഹിംസയും നന്മയും നിരാശയും പ്രതീക്ഷയും സന്തോഷവും രതിശൂന്യതയും മാറിമാറി ഓരോ മനുഷ്യരിലും പലപല...

നിങ്ങളോർക്കുന്നില്ലേ മുണ്ടുടുത്ത ആ ദിനങ്ങൾ…

പൈനാണിപ്പെട്ടി വി.കെ.അനിൽകുമാർ പെയിൻ്റിങ്ങ് : രാജേന്ദ്രൻ പുല്ലൂർ നമ്മുടെ ജീവിതത്തിലെ എന്തൊക്കെ കാര്യങ്ങളാണ് നാം ഓർത്തുവെക്കുക. ഓർത്തുവെക്കാനും ഓർത്തെടുക്കാനും മാത്രം ജീവിതം എന്തൊക്കെയാണ് നമുക്കായി കരുതിവെക്കുന്നത്. അതിനും മാത്രമുള്ള ജീവിതമൊക്കെ നമുക്കിന്നുണ്ടോ. ഓരോ മനുഷ്യൻ്റെയും ഓർത്തുവെക്കലും ഓർഞ്ഞടുക്കലും ഓരോ പ്രകാരമല്ലേ.... അങ്ങനെ മെയ് മാസം...

ടൈം മെഷീൻ

കവിത സീന ജോസഫ് മഴയെത്ര വേഗത്തിലാണൊരു ടൈം മെഷീനാകുന്നത് ! മധ്യവയസ്സിന്റെ വെള്ളിനൂലുകൾ തൂവാനം നനയുമ്പോൾ മനസ്സോടുന്നു, ഓട്ടിൻപുറത്തെ മഴത്താളം കേട്ട്, മഴക്കുമിളകളുടെ അൽപായുസ്സിൽ നൊന്ത്, പടിഞ്ഞാറ്റു മുറ്റത്ത് മഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്ക്! മുറ്റത്തെ സാൽവിയയും* ബീബാമും* മുറിച്ചൊതുക്കുമ്പോൾ മിന്റ് മണക്കുന്ന കാറ്റിലുമുണ്ടൊരു സമയയന്ത്രം! മനസ്സിൽ സ്വർണ്ണക്കുണുക്കിട്ട വിശറിഞൊറി മുണ്ടിന്റെ മിന്നലാട്ടം. പനിക്കൂർക്കയുടെ, കറുകപ്പുല്ലിന്റെ, നറുമണം. തൊണ്ടക്കുഴിയിൽ കുറുകുന്നു ഗദ്ഗദപ്പിറാവുകൾ ! ഡാലിയയിലും സീനിയയിലും പൂക്കാലം വരച്ചിടുന്നു നിറമേളങ്ങളുടെ മറ്റൊരു സമയയന്ത്രം! ഒരു വളകാലൻ കുട മനസ്സിൽ നിവർത്തുന്ന കരുതൽത്തണൽ. "എന്റെ കുഞ്ഞേ നിനക്കൊരു കാന്താരിയോ പച്ചമുളകോ നട്ടൂടെടി " എന്ന ചോദ്യം, "അത് വേണേൽ അപ്പച്ചി...

അതിരുകൾ തിരുത്തി വരച്ച രാജ്യം

കവിത ഐഷു ഹഷ്ന ചിത്രീകരണം: ഹരിത അന്തിയുറങ്ങുന്ന കുടിലുകൾക്ക് മുന്നിലാരോ മതിലുകൾ പണിയുന്നു. ഞങ്ങൾക്ക് നേരെ തിരിച്ച കണ്ണാടിയിൽ ഞങ്ങളുടെ മുഖമല്ല. അടുപ്പിലിരുന്നു തിളക്കുന്ന പാത്രങ്ങളാരോ എറിഞ്ഞുടക്കുന്നു. ഞങ്ങളുടെ ചൂണ്ടുവിരലുകൾ നേരെ നിൽക്കുന്നില്ല. രാജ്യസ്നേഹികളെന്ന് നെറ്റിയിലെഴുതിയവർ ഞങ്ങളുടെ വായ തുന്നിച്ചേർക്കുകയാണ്. കണ്ണുകെട്ടിയ ദേവതയെ നെടുവീർപ്പിടുന്ന വയൽ വരമ്പിൽ നാട്ടിയിട്ടുണ്ട്. ഒരിക്കലും നിറയാത്ത വയറുമായി ചിലർ...

പക്ഷിനിരീക്ഷകന്‍

കഥ സുഭാഷ് ഒട്ടുംപുറം ആ വെളിമ്പറമ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള താന്നിമരത്തിലേക്ക് നിനച്ചിരിക്കാത്ത നേരത്ത് ഞാന്‍ ചെന്ന് വീണപ്പോള്‍, അതില്‍ ചേക്കയിരുന്ന പക്ഷികളെല്ലാം ഒരുമിച്ച് ചിറകടിച്ചുയര്‍ന്നു. ആ ചിറകടികളെല്ലാം അനേകം വിശറികളെന്ന പോലെ താന്നിമരത്തിനെ കുറേ നേരം...

കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 3

യാത്ര നാസർ ബന്ധു സാരനാഥിലേക്ക് : കാശിയിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ ദൂരെയാണ് സാരനാഥ്. ഹിന്ദു ജൈന ബുദ്ധമതങ്ങൾക്കെല്ലാം പ്രധാനപ്പെട്ട സ്ഥലമാണ് സാരനാഥ് ഭഗവാൻ ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാലു പുണ്യസ്ഥലങ്ങളിൽ ഒന്നാണ് സാരനാഥ്. ഇവിടെ വച്ചാണ്...

പോസ്റ്റ് ഓഫീസ് മാൻ

കവിത ബിബിൻ ആൻ്റണി ചിത്രീകരണം: ബിബിൻ ആൻ്റണി പ്രാവുകൾക്കുവേണ്ടി മരിക്കുന്ന ഒരാളുണ്ട്. സന്ധിബന്ധങ്ങളുടെ ഉറവക്കുഴികളിലെല്ലാം അയാൾ നെല്ലും പയറും തിനയും കരുതി വയ്ക്കുന്നു. തൊണ്ടക്കുഴിയിൽ പ്രണയത്തിന്റെ മുറിപ്പാടിൽ കുടിനീരിന്റെ കരുതൽ കാത്ത് വയ്ക്കുന്നു. അയാളൊരു പഴയ തപാലാപ്പീസിന്റെ നിറത്തിൽ ഇടിഞ്ഞും പൊളിഞ്ഞും ഇരുട്ടു പൂശിയും ചെതുക്കിച്ചിരിക്കുകയാണ്... അയാളിലെ അറകളിൽ, മുറികളിൽ, മച്ചുകളിൽ നീലച്ചില്ലുടഞ്ഞ അലമാരകളിൽ കുന്നുകൂടി, കൂടണയാതെപോയ കത്തുകളിലെ മേൽവിലാസങ്ങളിൽ നിന്നും പ്രാവുകൾ മുട്ട വിരിഞ്ഞിറങ്ങുന്നു, പെരുകുന്നു, ഫിഗ് ഫ്രൂട്ടു പോലെ കുലച്ചു കിടക്കുന്നു... അവ കൊക്കുരുമ്മുമ്പോൾ ചിറകുണക്കുമ്പോൾ കൊത്തി...

പരിഭാഷ

കവിത ശ്രീരേക് അശോക് ചെമ്പിച്ച മുടിയിഴകൾ, തവിട്ടു നിറമുള്ള കണ്ണുകൾ പൗർണ്ണമി പുതച്ച ഗോതമ്പു പാടം കണക്കെ തൊലിപ്പുറം അവൾക്കെന്റെ ഭാഷയല്ലെന്നുറപ്പിനേക്കാൾ ഉറപ്പ് ഭാഷയറിയാത്ത നാട്ടിൽ, ജോലി തേടിയുള്ളോരോ അലച്ചിലിൽ, രണ്ടിരുമ്പു കസേരയുടെ ബലത്തിൽ , തുരുമ്പു പിടിക്കാൻ തുടങ്ങിയ യൗവ്വനത്തെ; താങ്ങി നിർത്തിയിരിക്കയാണ് ഞങ്ങൾ എന്നോ, ശരീരത്തിലെ സ്പന്ദിക്കുന്ന അവയവമായി...

മലയാളികളെ ആധുനികതയിലേയ്ക്ക് നയിച്ച ജോർജ് മാത്തൻ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയി ജോസഫ് കേരളത്തെ ആധുനികമാക്കി തീർക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജോർജ്ജ് മാത്തൻ പാതിരി (1819-1870). ആധുനിക വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യത്തെ തിരുവിതാംകൂർ സർക്കാർ മുൻപാകെ ശക്തമായി അവതരിപ്പിച്ച വ്യക്തി,...
spot_imgspot_img