SEQUEL 08

മനുഷ്യന്റെ ‘ജീവ ‘ ഇടം

വർത്തമാനം ജീവ ജനാർദ്ദനൻ | അനു പാപ്പച്ചൻ അനു പാപ്പച്ചൻ : നമസ്കാരം ജീവ, ജീവ സംവിധാനം ചെയ്ത റിക്ടർ സ്കെയിൽ 7.6 എന്ന സിനിമ സമകാലത്തോട് ഉച്ചത്തിൽ രാഷ്ട്രീയം പറയുന്ന ഒരു സിനിമയാണ് ഒപ്പം തന്നെ...

മുറിവ്

കവിത ശാലിനി എസ് 'മുറി'യാകുന്ന കുളിർ ... കുളിമുറിയിലിട്ടുണക്കിയ തോല് ഉടല് ചുറ്റിയൊഴുകുന്നു ജലധാര ... വെള്ളം ... കണ്ണിലേക്കൊഴിക്കുമ്പോൾ ചത്ത മീനിന്റെ ഹൃദയമെനിക്ക് ഉടലിലേക്കു പകരുമ്പോൾ പ്രണയത്തിലും ഉഴറി വീണ തിരയിളക്കങ്ങൾ പലതു മണക്കുന്നു ഒഴുകി വീണ പച്ചപ്പിൽ ചിതറി വീണ പൊട്ടിച്ചിരികൾ ഇനിയും മുഴുവനായി...

കഥയെഴുത്തുകാരൻ

കവിത ദിവ്യ. എസ് എനിക്കൊരാളെ അറിയുമായിരുന്നു. കഥയെഴുതിയെഴുതി ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ. തിളക്കമുള്ള അതിന്റെ അറ്റം തൊട്ട് എന്നും രാവിലെ ഞാൻ കണ്ണെഴുതിയിരുന്നു. ഒരൊറ്റ കരച്ചിലിന് കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള അതിന്റെ ദ്വാരത്തിലൂടെ പല വൈകുന്നേരങ്ങളിലും ഞങ്ങൾ ഓരോ ചായ പകുത്തുകുടിച്ചിരുന്നു. കരഞ്ഞുകരഞ്ഞുറങ്ങുന്ന പകലുകളിലൊക്കെ കെട്ടിപ്പിടിച്ചിരുന്ന അയാളേയും എന്നേയും ഒരേപോലെ ഇളംകരിമ്പ് വാസനിച്ചിരുന്നു. ഇന്നും കടല്...

ഫൈനാൻഷ്യൽ

കവിത അളകനന്ദ ലാൽ നാട്ടിലെ പെണ്ണുങ്ങക്കെല്ലാം തൊഴിലുറപ്പിന്റെ പണി കിട്ടിയേപ്പിന്നെയാണ് പുല്ലുംകെട്ടോ വിറകുംകെട്ടോ തലേലില്ലാതെ കുട്ടിമാളെ കാണാൻ തുടങ്ങിയത്. അവർക്കപ്പോ തന്നെ അമ്പത് കഴിഞ്ഞ പ്രായം കാണും. കയ്യില് പൈസ കിട്ടാൻ തുടങ്ങിയപ്പൊ മുതൽ വീട്ടിലെ ആടിനും പയ്യിനുമൊന്നും പാലില്ല, കെട്ടിയോന്റേ കീശേൽ ബീഡിക്കാശുമില്ല. കുട്ടിമാള് പ്രേമിച്ച്...

ഓടെ

മലവേട്ടുവ ഗ്രോത്രഭാഷാകവിത സുധി ചെന്നടുക്കം ഭാഷാ സഹായം: ലിജിന കടുമേനി മൂപ്പനിറങ്ക്ന്ത്‌ തുമ്മപ്പാക്കും തുടങ്ക്ല് കത്തിയും തലയില കെട്ടുമായിറ്റ് വെളികീറിയ കണ്ടപ്പം കരിമ്പിണ്ടെ ചാലിത്ത ഓടകാട്ടിലായ്റ്റ് തളിര്ക തളരാതെ തളിത്തൊരു ഓടയു ചൊരിക്ക്ണൊരടക്കയു ചവചങ്ക് കൊത്തുമ ചാലിത്ത തെളിനീരില് മൂടങ്ക് കയികിറ്റ് കൊത്തിയ ഓടയു കെട്ടങ്ക് കെട്ടിന്ത്‌ തലപ്പത്ത കേട്ടോടെ മടങ്കിന്ത് പിരക്കേക്ക് മൂപ്പന്റെ പൊണ്ണവ...

വാരിക്കുഴിയിലെ കൊലപാതകങ്ങൾ

ട്രൂ സ്റ്റോറീസ് അനീഷ് അഞ്ജലി 1941 ൽ ഇറങ്ങിയ വാൾട്ട് ഡിസ്നിയുടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ അനിമേഷൻ സിനിമയുടെ പുനരാവിഷ്കാരമായാണ് ഡംബോ(Dumbo)എന്ന സിനിമ 2019ൽ ലോകമെമ്പാടും റിലീസ് ചെയ്തത്. നീണ്ട ചെവികളുള്ള, പറക്കാൻ കഴിവുള്ള...

ചൈനക്കാരുടെ പന്തലായിനി : നമ്മുടെ കൊയിലാണ്ടി

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം മജ്നി തിരുവങ്ങൂർ കേരളത്തിലെ ഒരു ശരാശരി പട്ടണമായ കൊയിലാണ്ടിയുടെ ഗതകാല സ്മരണകളിൽ ഉറങ്ങിക്കിടക്കുന്ന മൺമറഞ്ഞ ഒരു ചരിത്രത്തെ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ. കാലത്തിന്റെ ഒഴുക്കിൽ ആഴ്ന്നു പോയ ഒരു കച്ചവട നഗരത്തിന്റെ...

ത്രിമാനകവിതകളുടെ തമ്പുരാൻ

വായന സുരേഷ് നാരായണൻ പാമ്പുപിടിത്തക്കാരൻറെ സൂക്ഷ്മത കൈയിൽ മുറുകെപ്പിടിച്ചുകൊണ്ടുവേണം ലതീഷ് മോഹൻറെ കവിതകളുടെ പുറകേ പതുങ്ങിച്ചെല്ലാൻ. (സമാഹാരം: "ക്ഷ വലിക്കുന്ന കുതിരകൾ") സാവധാനമത് പടങ്ങൾ ഒന്നൊന്നായി പൊഴിക്കുന്നതും കാത്തിരിക്കണം. തുടർന്ന് മെറ്റഫറുകളുടെ രഹസ്യതുരങ്കങ്ങളുള്ള വഴികളിലൂടെ വിറച്ചു വിറച്ചു നീങ്ങണം; അപ്പോൾ എവിടെനിന്നൊക്കെയോ കവിത അതിൻറെ കൈകാലുകൾ കുടഞ്ഞുകളിക്കുന്ന...

ഇരുണ്ട കാലത്തെ ഛായാബിംബങ്ങൾ 

ഫോട്ടോസ്റ്റോറീസ് ഹരിഹരൻ .എസ്  കൊറോണ പടർത്തിയ ഇരുളിനും മുൻപായി തന്നെ ഇവിടെ വെളിച്ചം ഏറെ മങ്ങിയിട്ടുണ്ടായിരുന്നു. രാജ്യത്തെ മുസ്ലിം ജനതയുടെ മനസ്സുകളിൽ ഏറെ ഭീതി പടർത്തിയ പൗരത്വ ഭേദഗതി നിയമം പാർലമെൻറ്റിൽ പാസാക്കിയതിന്റെ പ്രക്ഷുബ്ധത നാടാകെ...

ഓട്ട

കവിത പ്രദീഷ് കുഞ്ചു ഉറുമ്പ് കടിച്ചിട്ട്, ഉറങ്ങാൻമേല. ഉടുതുണി, ഉറക്കപ്പായ, ഉലകമുച്ചൂടും ഉറക്കെക്കുടഞ്ഞു. ഇടക്ക്, അരിക്കുന്നപോലെ, കടിക്കുന്ന പോലെ, ചൊറിയുന്ന പോലെ. കിരുകിരിപ്പ്, ചൊകചൊകപ്പ്, തടിച്ചുപൊന്തൽ, കലശലാം നീറ്റൽ. അടീല്, തുടക്ക്, പൊക്കിളിൽ, പുറത്ത്, കഴുത്തിൽ, കൺപോളയിൽ. കൊടുത്തടി, കട്ടത്തിരുമ്മൽ, മാന്തലോ മാന്തൽ. കുളിച്ചു. നന്നായി തുടച്ചു. കാറ്റുകൊണ്ടു, വെയിലിലിരുന്നു. പിന്നേം, കുളിച്ചു. നന്നായി തുടച്ചു. പിന്നെ കൂടെക്കൂടെ, പൗഡറിട്ടു. ഇരിക്കക്കള്ളിയില്ല, നിക്കക്കള്ളിയില്ല, കിടന്നിട്ടൊട്ടുന്നുമില്ല. പരപരാ- മേലോട്ട്, കീഴ്പോട്ട്. പൊട്ടുപോലെ, കുത്തുപോലെ, വരപോലെ, വരച്ചപോലെ. ഉള്ളിൽക്കിടന്ന്, പുളയുന്ന പരാക്രമം, തൊള്ളതുറന്ന്, ആരോട് പറയാൻ. നോക്കി. കമഴ്ന്ന് കിടന്ന്, ചരിഞ്ഞുകിടന്ന്, മലന്ന്  കിടന്ന്. വളഞ്ഞും, പുളഞ്ഞും കിടന്ന്. നടന്ന് നോക്കി, കിതച്ചു. ഓടിനോക്കി, തളർന്നു. പിന്നേം കിടന്നു നോക്കി. പിന്നെ, കണ്ണടച്ചു നോക്കി. കാതടച്ചു വെച്ചു. അതാ, കിരുകിരാ ചെത്തം. ചുണ്ട് തുടക്കുന്നവ, ഉറുഞ്ചിയെടുക്കുന്നവ, ഏമ്പക്കം വിടുന്നവ. പിന്നേം, ചെത്തം മിണ്ടീല. പിന്നേം, കിറുകിരാ...
spot_imgspot_img