HomeTHE ARTERIA

THE ARTERIA

കുതിരക്കാരൻ മലായി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും അവനെ മലായി എന്നു വിളിച്ചു. പരിചയക്കാരോടും ചായക്കാരനോടും അവൻ ആവശ്യപ്പെട്ടിരുന്നത് ഇത്രമാത്രം: "ഏക്...

മോഹവള്ളി

കവിത പ്രദീഷ് കുഞ്ചു എല്ലാവരിലും പടരുന്നുണ്ടൊരു മധുരപ്രതീക്ഷയുടെ- മുന്തിരിവള്ളി.വേരും ഇലയും, വള്ളിയും വണ്ടുമെല്ലാം ആ പ്രതീക്ഷക്കൊരു- കാവലാണ്പതിനാറിന്റെ ചൊടിയും പതിനേഴിന്റെ മാർദ്ദവവും പതിനെട്ടിന്റെ പൂർണതയും കൊതിപ്പിച്ചവ പൂവിടും.പൂവുകൾ; പൊതിഞ്ഞവ കൊതിപ്പിക്കും. വിടർന്നവ രസിപ്പിക്കും.പിന്നെ കൊഴിഞ്ഞ് കൊഴിഞ്ഞവ, കാത്തിരിപ്പിന്റെ- ഭാരമാവും.കൂട്ടിരിന്നിട്ടും കുടപിടിച്ചിട്ടും മൂപ്പെത്താത്ത നിറം മാറാത്ത, എത്രയെത്ര സ്വപ്നങ്ങളാണ്,'അയ്യേ! എന്തൊരു പുളിപ്പാ'യി വീണുപോകുന്നത്എല്ലാവരിലേക്കും പടരുന്നുണ്ടൊരു മധുരപ്രതീക്ഷയുടെ- മുന്തിരിവള്ളി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 13റാഫേലിന്റെ മരണം പെന്തപ്പള്ളി ഇടവകയില്‍ വലിയ ചര്‍ച്ചാവിഷയമായി. ഇതുപോലുള്ള അപകടമരണങ്ങള്‍ പലതും ഇടവകയില്‍ നടന്നിട്ടുണ്ടെങ്കിലും ഇത് ഇത്രമാത്രം ചര്‍ച്ചാവിഷയമാവാന്‍ മറ്റൊരുകാരണം കൂടിയുണ്ട്. അത് തികച്ചും മതപരമായ ഒരു കാരണം കൂടിയായിരുന്നു....

ഓൺലൈൻ ക്ലാസ്സിലിരിക്കുന്ന കുട്ടി

കവിത ആർ. ശ്രീജിത്ത് വർമ്മ ചിത്രീകരണം : ഹരിതലോകത്തിന്റെ ത്രിമാനം നഷ്ടപ്പെട്ടതറിഞ്ഞ് പകച്ചിരിപ്പാണ് ഓൺലൈൻ ക്ലാസ്സിലിരിക്കുന്ന കുട്ടി.ബലമില്ലാത്ത ആഗോളവല ഇടയ്ക്ക് മുറിയുന്നുണ്ടെങ്കിലും ബാറ്ററി മുഴുവൻ നിറയ്ക്കും മുമ്പേ വൈദ്യുതി നിലയ്ക്കുന്നുണ്ടെങ്കിലും മൊബൈലിൽ എന്നുമെത്തുന്നുണ്ട് ചൂട് കൂടി വരുന്ന ഭൂമിശാസ്ത്രം. ഭൂതകാലപ്രകാശം സംശ്ലേഷിക്കുന്ന ചരിത്രം. സൂത്രവാക്യങ്ങളുടെ വവ്വാൽച്ചിറകിൽ സംഖ്യകളെ പരാഗണം ചെയ്യുന്ന ഗണിതം. വ്യാകരണത്തിൻറെ ജിംനാസ്റ്റിക്സിൽ ലോകത്തെ...

മുപ്പതുകാരെ, ഇതിലെ…. ഇതിലെ….

(വിചാരലോകം)റോണിയ സണ്ണിബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുകയും വർണ്ണിക്കപ്പെടുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും അധികം എവിടെയും പറഞ്ഞു കേൾക്കാത്ത, ശ്രദ്ധിക്കപ്പെടാത്ത ഒരു കൂട്ടം ആണ് മുപ്പതുകാരെന്ന് തോന്നിയിട്ടുണ്ടോ? യൗവ്വനത്തിൽ പാറിപ്പറന്നു നടന്നിട്ട് ഒന്ന്...

പട്ടാവ്

ഇരുളഗോത്രഭാഷാകവിതആർ കെ അട്ടപ്പാടിവേലിടെത്ത് വെതെപ്പോട്ട് കെളെയെടുത്ത കാലത്തി മണ്ണ്ക്കാരാ സൊണ്ണാ മറ്നായ എമ്മ്ക്ക് ഇല്ലെ. മാറിപ്പോസ് മെറെത്ത്പ്പോസ് മണിയകാരാ വന്താത് നാലെ പാട്മില്ലെ പട്ടാവ്മില്ലെ പഞ്ചക്കാലാ കുടിവന്ത്ത്. ഊരേവ്ട്ട് കാടെവ്ട്ട് കടന്ത്പ്പോകാ സൊണ്ണാര് ഓടിയൊളിങ്കാ മാട്ടേമ്മ് കൈയ്യേ തൂക്കി നിപ്പേമ്മ്.പട്ടയം മലയാളം പരിഭാഷവേലിയടച്ച് വിത്തിട്ട് കിളയെടുത്ത കാലത്ത് മണ്ണുക്കാരൻ...

അതിൽപിന്നെയാണ്

കവിത സതീഷ് കളത്തിൽ അവിഹിത ഗർഭം ധരിച്ച ഏതോ പെണ്ണ് കുപ്പത്തൊട്ടിയിലുപേക്ഷിച്ച നവജാതശിശുപോലെ, ആരോ തെരുവോരത്തു പിഴുതിട്ട ഒരു തൈ.ചെറുങ്ങനെ വാട്ടം പിടിച്ചിട്ടുണ്ട്. ഇടത്തോട്ടും വലത്തോട്ടും നീട്ടമുള്ള തളർന്ന രണ്ട് വേരുകൾ. മൊട്ടത്തലയെന്നു പേരുദോഷം കേൾപ്പിക്കാതിരിക്കാൻ ഒരു തളിരില; ഞെട്ടിൽ ഒട്ടിപ്പിടിച്ചൊരു കൂമ്പ്.കാലം മാർവേഷം കെട്ടി നിസ്സഹായതയോടെ കണ്മുൻപിൽ കിടന്നിരുന്നതുപോലെ...!എൻറെ, ഊഷരമായി കിടന്നിരുന്ന ഏദൻതോട്ടത്തിൽ ഇനിയൊരു വിത്തുപോലും മുളക്കില്ലെന്ന ദൃഢപ്രതിജ്ഞ ഈ കുഞ്ഞു...

ഷൈജു ബിരിക്കുളം

അന്യം നിന്ന് പോകുന്ന നാടൻ കലകളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ വായനക്കാരിലേക്ക് എത്തിക്കുന്നതിനും ആർട്ട്‌ ഏരിയ നടത്തുന്ന സർഗാത്മക ഇടപെടൽ പ്രശംസനീയമാണ്. തുടർന്നും കലാ രംഗത്തെ...

ഒറ്റച്ചോദ്യം – ബോസ് കൃഷ്ണമാചാരി

സംഭാഷണം - അജു അഷ്‌റഫ് / ബോസ് കൃഷ്ണമാചാരി ചോ: ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ബിനാലെ. 2011 ൽ കൊച്ചിയിൽ ആരംഭിച്ച മേള, അഞ്ച് എഡിഷനുകളിൽ അരങ്ങേറിക്കഴിഞ്ഞു. ഒരു ദശാബ്ദം എന്നാൽ, തിരിഞ്ഞുനോക്കാൻ സമയമായിരിക്കുന്നു...

ലോകം

കവിത അനീഷ് പാറമ്പുഴ ലോകത്തിന്റെ നാലു കോണുകളിലിരുന്ന് നാലുപേർ രാത്രിയിൽ രാവിലെ മധ്യാഹ്നത്തിൽ സായാഹ്നത്തിൽ സ്വപ്നങ്ങളിൽ മഞ്ഞും മഴയും വെയിലും പൊടിക്കാറ്റും വീഴ്ത്തിക്കൊണ്ടിരിക്കുന്നുമഞ്ഞിലൊരാൾ ലോകം മുഴുവൻ കണ്ണെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന മഞ്ഞുപോലെ ഏകാന്തമാണെന്നു കരുതുന്നുകാട്ടിലൊരാൾ കറുപ്പിൽ തണുപ്പിൽ ഇനിപ്പിൽ കാട്ടാറിന്റെ ഒച്ചയിൽ മലയണ്ണാൻറെ ചിലമ്പലിൽ ലോകം ഇപ്പോൾ ഉറക്കമാണെന്നു കരുതുന്നുകടലിലൊരാൾ ആദ്യസൃഷ്ടി ജലത്തിൽ എന്നുറപ്പിച്ചു ചെറിയൊരു വഞ്ചിയിൽ താൻ മാത്രം ഉറങ്ങുന്ന ലോകത്തിന് കാവലിരിക്കുകയാണ്...
spot_imgspot_img