HomeTHE ARTERIA

THE ARTERIA

പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം നീന്തുന്നു ജലത്തിന്‍റെ ഉണ്മയെത്തൊട്ടുകൊണ്ട്. ഒരു പക്ഷിതന്‍ ചെറുതൂവലാകുന്നു ആകാശത്തിന്‍റെ മിഥ്യയില്‍ ലയിച്ചുകൊണ്ട്. ഇലയുടെ സിരയില്‍ പടരുന്നു കാറ്റിന്‍റെ ഭാരമില്ലായ്മയെ പുണര്‍ന്നുകൊണ്ട്. മരമതിന്‍ വേരില്‍ ചലിക്കുന്നു ഭൂമിയുടെ ആഴത്തെ അളന്നുകൊണ്ട്. ദീര്‍ഘമായ ധ്യാനത്തില്‍ മണ്‍തരിയായി മാറുന്നു മഴയുടെ രതിയെ ചുംബിച്ചുകൊണ്ട്. പൂവില്‍ പൂമ്പൊടിയായ് തുടിക്കുന്നു ഷഡ്പദസംഗീതംകൊണ്ട്. വിസ്മിതമൊരു മഷിയാല്‍ പകര്‍ത്തുന്നു പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

അഞ്ച് കവിതകൾ 

(കവിത)എ. കെ. മോഹനൻ കസാല ഒന്ന് സ്വസ്ഥമായി ഇരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂഒന്ന് നിവർന്നുനിൽക്കുവാൻപോലും പറ്റാത്തവിധം അനന്തമായി പോയല്ലോ ഈ ഇരിപ്പ്.തൊട്ടാവാടിപൂവിറുക്കുന്നേരം കുഞ്ഞുകൈകളിൽ മുള്ളേറ്റത്തിനാലാകുമോ നിന്റെ മുഖം പെട്ടെന്ന് വാടിപ്പോയത്.കടൽചേമ്പിലയിൽ ഉരുണ്ടുകളിക്കുന്ന ആകാശത്തിന്റെ ഒരുവലിയ കണ്ണുനീർതുള്ളി.സമ്മാനം ഒരു ദുഃഖത്തിൻ തടവിൽ ഞാനകപ്പെട്ടുപോയി അതിൻ മുറിവിൽ നിന്നൊഴുകുന്ന ചോരയാണീവരികൾ അത് നിനക്കുള്ളൊരെന്റെ സമ്മാനവും.മഴപ്പാറ്റമണ്ണടരിൽ നിന്നുയർന്നുപൊങ്ങുന്നു വിൺചിരാതിൽ വിലാപമാകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

‘ജയ് ഭീം’ ഒരു മികച്ച ചിത്രം

സിനിമ അഞ്ജന കെ മേമുണ്ട H S Sസ൦വിധായകൻ ടി ജെ ജ്ഞാനവേലിന്റെ 'ജയ് ഭീം ' എന്ന സിനിമ കാണാനിടയായി . സിനിമയിലെ പ്രധാന കഥാപാത്രമാണ് സൂര്യ. സൂര്യയുടെ കഥാപാത്രത്തിന്റെ പേര്...

ഡീജെ

കവിത താരാനാഥ്‌. ആർഒരു കഷണം കാന്തത്തിന് ഒരു പിടി മണലിൻന്മേൽ ഉളവാകും സ്വാധീനം ? ഒരു പൈഡ് പൈപ്പർ ഊതുന്നൊരു നാദത്തിൻ അനുധാവന ശബ്ദം ? പ്രാചീന തപസ്വികൾ തൻ ആവാഹന സിദ്ധി ?* * *ആ പാട്ടിൽ ഞാൻ കാറ്റത്തുലയുന്നൊരു കാറ്റാടി വരിവരിയായ് നിരനിരയായ് ആടുന്നുണ്ടൊരുപോലെ ഒരു കടലിൻ തീരം പോൽ ഒരു...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 12 സഫൈറസിന്റെ കഥ'' ബോറിയാസിന്റെ കഥ കേട്ടിട്ടു നിങ്ങള്‍ക്കെന്തു തോന്നുന്നു? അയാള്‍ തന്നെയല്ലേ കുറ്റവാളി?'' അന്ന് വാകമര പുസ്തകം തുറന്നപ്പോള്‍ സമീറ കേട്ടത് ആ ചോദ്യമാണ്. രണ്ട്...

ഇന്ത്യൻ ശിക്ഷാനിയമം

കഥശ്രീശോഭ്വക്കീലന്മാർ പതിനൊന്നുമണിപ്പാച്ചിൽ നടത്തുന്ന പതിവു കോടതി ദിവസം, രണ്ടര വർഷത്തെ ജൂനിയർഷിപ്പിൽ അടിമത്വത്തിന്റെ സകലതലങ്ങളും തൊട്ടറിഞ്ഞ കുട്ടായി വക്കീലിന് ഏറെ പ്രാധാന്യമുള്ളതായിത്തീർന്നത് വളരെപ്പെട്ടെന്നാണ്.നെന്മാറ വെടിക്കെട്ടു കഴിഞ്ഞെത്തിയപ്പോൾ വൈകിയിരുന്നു. പണ്ടെന്നോ തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ...

കുഴൂർ വിൽസൺ

കുഴൂർ വിൽസൺആർട്ടേരിയ അൻപതാം ലക്കത്തിലേക്ക് കടക്കുന്നതറിയുന്നു. വലിയ സന്തോഷം തോന്നുന്നു. മലയാളത്തിൽ ഇപ്പോഴുള്ള ഓൺലൈൻ/അച്ചടി/ടെലിവിഷൻ മാധ്യമങ്ങൾ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വക്താക്കളായി മാറുകയാണ്. ഈ വിഭാഗീയത മാധ്യമങ്ങളിലും പ്രകടമാണ്. മതം, ജാതി, കക്ഷി രാഷ്ട്രീയം...

അലാസ്യക്കാരി

കവിത യാമി ബാലനല്ലെണ്ണയുടെ മിനുപ്പുള്ള ദോശ വൃത്തങ്ങളെണ്ണി പഠിക്കുന്ന ഒരുത്തി. കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്. പിന്നിൽ വെള്ളരിപാടം. മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും. മുട്ടുകുത്തി കുമ്പിടും. നാവിൻ തുമ്പിൽ മഞ്ഞുംവെള്ളം. ഇഞ്ചി പുല്ലിന്റെ , വെള്ളരിപ്പൂക്കളുടെ , വെള്ളിലകളുടെ രുചിയൂറ്റി മോന്തും. കുട്ടയുമേന്തി നീട്ടിനടക്കും. പുകഞ്ഞ കാപ്പി മണങ്ങൾ. ഊതിയാറ്റുമ്പോൾ ഓലച്ചൂട്ടിന്റെ കിരുപ്പ്. പുലർച്ചയ്ക്കന്നവളൊരുത്തി കിണറ്റിൽ...

വേദന

(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

Power of Words

(Poem)Sreesha I am not a super woman. I can laugh, Cry and be confident occasionally.. I had a great collection of words, The awesome gift of my beloveds And It had...
spot_imgspot_img