സിനിമ
അഞ്ജന കെ
മേമുണ്ട H S S
സ൦വിധായകൻ ടി ജെ ജ്ഞാനവേലിന്റെ ‘ജയ് ഭീം ‘ എന്ന സിനിമ കാണാനിടയായി . സിനിമയിലെ പ്രധാന കഥാപാത്രമാണ് സൂര്യ. സൂര്യയുടെ കഥാപാത്രത്തിന്റെ പേര് ചന്ത്രു എന്നാണ്. 1993 ൽ ഇരുളർ എന്ന ഗോത്രവിഭാഗക്കാരുടെ യഥാർത്ഥകഥയാണ് ഈ സിനിമ. സൂര്യ, ലിജിമോൾ ജോസ്, മണികണ്ഠൻ , രജിഷാവിജയൻ ,പ്രകാശ്‌രാജ് , റായ് രമേശ് തുടങ്ങിയവർ ആണ് സൂര്യക്കൊപ്പം പ്രധാന വേഷങ്ങൾ ചെയ്തത്. ഇതിലെ പെൺ കഥാപാത്രമായ ലിജിമോൾ ഗോത്ര ജനതയുടെ പ്രതിനിധിയും രജിഷാവിജയൻ ആ നാട്ടിലെ അറിവുള്ള ഒരേ ഒരു അധ്യാപികയായിരുന്നു. കൃഷിയിടങ്ങളിലെ എലികളെയും പാമ്പിനെയും പിടിച്ചും കൂലിപ്പണി ചെയ്തും ജീവിക്കുന്ന ഇരുളർ എന്ന ഗോത്രവിഭാഗക്കാരാണ് രാജകണ്ണനും സെങ്കനിയും. ഉയർന്ന ജാതിക്കാരനായ പാർട്ടിനേതാവിന്റെ വീട്ടിൽ പാമ്പ് കയറുകയും പാമ്പിനെ പിടിക്കാൻ രാജാക്കണ്ണനെ വിളിക്കുകയും ചെയ്തു. രാജാക്കണ്ണൻ പാമ്പിനെ പിടിക്കുന്നതിനിടയിൽ അവിടുത്തെ വീട്ടമ്മ തുറന്നു വച്ച ആഭരണങ്ങളിൽ ഒരു മോതിരം താഴെ വീണിരുന്നു. അത് രാജാക്കണ്ണൻ ആ വീട്ടമ്മയുടെ കൈയിലേക്ക് എടുത്ത് കൊടുക്കുന്ന സീൻ ഈ സിനിമയിൽ ഉണ്ട്. ഇതിലൂടെ രാജാക്കണ്ണൻ വളരെയധികം സത്യസന്ധനായ ഒരു വ്യക്തിയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പിന്നീട് ഒരു ദിവസം ആ വീട്ടിൽ ആഭരണങ്ങൾ മോഷണം പോവുകയും, ആ മോഷണക്കുറ്റം രാജാക്കണ്ണന്റെ പേരിൽ അടിച്ചേൽപ്പിക്കുകയും, രാജാക്കണ്ണനെ പിടിക്കാൻ വേണ്ടി രാജാക്കണ്ണന്റെ ഗർഭിണിയായ ഭാര്യയെയും സഹോദരനെയും സഹോദരിയെയും അറസ്റ്റ് ചെയ്യുകയും, പോലീസ് സ്റ്റേഷനിൽ വച്ച് അവരെ വളരെയധികം മർദ്ധിക്കുന്ന സീനുകൾ നമുക്ക് കാണാൻ സാധിക്കും. നമ്മുടെ കണ്ണ് നിറയ്ക്കുന്ന സീനുകളാണ് അതൊക്കെ. പിന്നീട് രാജാക്കണ്ണനെയും സഹോദരനെയും സ്റ്റേഷനിൽ നിന്ന് കാണാതായി എന്ന റിപ്പോർട്ട് വരുകയും അവരെ കണ്ടെത്താൻ വേണ്ടി ചന്ദ്രു എന്ന വക്കീലിന്റെ അടുത്തേക് പോകുന്നതാണ് സിനിമയിൽ ഉള്ളത്. ചന്ദ്രുവിനോട് സ്റ്റേഷനിൽ നടന്ന കാര്യങ്ങളെല്ലാം സെങ്കെനി വിവരിക്കുകയും ചന്ദ്രു സെങ്കെനിക്ക് വേണ്ടി നീതി ലഭിക്കാൻ പോരാടുകയും ചെയുന്നതാണ് സിനിമയിൽ. അതിൽ പ്രധാനപ്പെട്ട ഒരു രംഗമാണ് സെങ്കെനിയുടെ മകൾ വക്കീലായ ചന്ദ്രുവിന്റെ കൂടെ ഇരുന്ന് പത്രം വായിക്കുന്നത്. സെങ്കെനിക്ക് നീതി ലഭിക്കുന്നത് വരെയുള്ള പോരാട്ടമാണ് ചിത്രത്തിൽ നമുക്ക് തുടർന്ന് കാണാനുള്ളത്. കാലങ്ങളായി ദളിത് ഗോത്ര വിഭാഗക്കാർ അനുഭവിച്ചുവരുന്ന അടിച്ചമർത്തലുകളെ ആണ് സിനിമ കാണിക്കുന്നത് .
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Nalla review ????