HomeTHE ARTERIA

THE ARTERIA

മീസാൻ കല്ലിന് ചോദിക്കാനുണ്ട്

കവിത മുർഷിദ് മോളൂർനിങ്ങളെന്തിനാണ് ഇരുൾഭയം നിറഞ്ഞ മനസ്സുകൊണ്ട് ഇതുവഴി അലയുന്നതെന്ന് മീസാൻ കല്ലുകൾക്കറിയണമെന്നുണ്ടായിരുന്നു.ശ്മശാനങ്ങൾ സ്വപ്‌നങ്ങൾ അടക്കം ചെയ്യപ്പെട്ട താജ്മഹലുകളല്ലേ.. ?!ഒരായുസ്സിന്റെ രക്തചലനങ്ങൾക്ക്, പടർന്നുപിടിച്ച സ്നേഹമുല്ലകൾക്ക് പകരം ഒരിറ്റു കണ്ണീരിൽ മണ്ണു കുഴച്ചുണ്ടാക്കിയ കളിവീടുപോലെയല്ലേ ?!ഇനി പിറക്കാത്ത പകലുകളുടെ ചിറകുകെട്ടി രണ്ടറ്റം അവസാനിപ്പിച്ച തിയ്യതിക്കുളിൽ നിന്ന് പിന്നെയും ആത്മാക്കൾക്ക് ഉണർന്നിരിക്കണമെന്നാകയാൽ ഓരോ കല്ലറകളും വാതിലില്ലാത്ത പാർപ്പിടങ്ങൾ തന്നെയല്ലേ ?!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

ചേട്ടായിപ്പാറ, ഒരു ശനിയാഴ്ചയുടെ കഥ

കഥ ഗ്രിൻസ് ജോർജ് വാണിയപ്പാറയിൽനിന്നു രണ്ടാംകടവിലേക്കു പോകുന്നവഴിയിൽ ചേട്ടായിപ്പാറ എന്നൊരു സ്ഥലമുണ്ട്. അധികമാരുമറിയാതെ, ഇരുകുന്നുകൾക്കു നടുവിൽ ഒളിപ്പിച്ചുവെച്ചൊരു രഹസ്യംപോലെ, ഒരല്പംചെരിഞ്ഞ വിശാലമായ ഒരു പാറ അവിടെ ആകാശത്തേക്കുയർന്നു നിൽക്കുന്നു. പായൽ പറ്റിപ്പിടിച്ച പാറയുടെ ഒരുവശത്തുകൂടി...

അധിനിവേശ പോരാട്ടത്തിന്റെ പെൺകരുത്ത്

(ലേഖനം)ബാസിത് മലയമ്മദുഷ്‌കരമായ ജീവിതത്തില്‍ നിന്ന് ഇന്നും യുക്രൈന്‍ ജനതക്ക് മുക്തി നേടാന്‍ സാധിച്ചിട്ടില്ല. റഷ്യന്‍ അധിനിവേശത്തില്‍ പൊറുതിമുട്ടിയ ജനതയുടെ പ്രതീക്ഷയായി അവരോധിക്കപ്പെട്ട നേതാവാണ് പ്രസിഡന്റ് വൊളോദമിര്‍ സെലെന്‍സ്‌കി. ഈ കോമേഡിയന്‍ നേതാവ് ഗൗരവമായ...

ഒരു കൃമിയുടെ ജ്വാല

കഥ ചെറിയാൻ കെ ജോസഫ്മരുത് കുറെയേറെ സമയം ചിന്തിച്ച ശേഷം പാറക്കെട്ടിൽ പിടച്ചുകയറി. മഴ പെയ്തിരുന്നെങ്കിലും വഴുക്കലില്ല, മഴക്കാലം തുടങ്ങി വരുന്നതല്ലേയുള്ളൂ. പാറ മുകളിൽ അമറിയുടെ വള്ളിയെല്ലാം കരിഞ്ഞിരിക്കുന്നു. അപ്പുറത്തു മണ്ണിൽ ഇപ്പോഴും മൂടുപച്ച...

രാജാവും കള്ളനും

കവിത സായൂജ് ബാലുശ്ശേരിഎനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു അങ്ങനെയാണ് നീ രാജാവും ഞാൻ കള്ളനുമാകുന്നത്മോന്തിയ്ക്ക് അപ്പന്റെ കൂടെ പറമ്പിൽ വെളിക്കിരിക്കാൻ നേരം നിന്റെ ഒന്നിനെപ്പോലെ കരിമ്പനകൾ കാണും ഇടയ്ക്കൊന്ന് കണ്ണടയുമ്പോൾ എന്റെ മൂന്ന്...

I.D.

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ്  Film: I.D. Director: Kamal K.M Year: 2012 Language: Hindiമുംബൈയിലാണ് കഥ നടക്കുന്നത്. സമീപകാലത്ത് മുംബൈയിലെത്തിയ ചാരു, കൂട്ടുകാര്‍ക്കൊപ്പം ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയാണ്. ഒരു ദിവസം മുന്നറിയിപ്പൊന്നുമില്ലാതെ ചുമരിന് ചായം...

കണക്കെടുപ്പ്

കവിത അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ അമ്മിക്കല്ല്കരി പുരണ്ട കൂട്ടാൻചട്ടി..ച്ഛേ! മാറ്റിയെഴുതാം..സ്വിച്ചിനോടുന്ന മിക്സി അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻചമഞ്ഞുറങ്ങുന്ന സോഫ..,ആഹ് കാലമിങ്ങനെ...

ആരറിവു?

കവിത വിജയരാജമല്ലികമഴയുടെ പ്രണയി- ക്കറിയുമൊ അവളൊരു മേഘ തുടിപ്പായിരുന്നെന്ന്ഓളങ്ങൾ മുറിച്ചൊഴുകും കടലിൽനിന്നുരുകി ഉയർന്ന നീരാവിയായി- രുന്നെന്ന്അറിയുമാ- യിരുന്നെങ്കിൽ അവനവളുടെ അധരനിരകളിലെ കുളിർ നുകരാനായി മാത്രമിങ്ങനെ തുടിക്കു- മായിരുന്നോ?ജീവതസമരങ്ങൾ ആരറിവു? കരയോ? കരയും കരളോ? കരപുടം നീട്ടും മരുഭൂമികളൊ ?? ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ഒച്ചകളിലെ സംഗീതം

കവിത രാജന്‍ സി എച്ച് അടുക്കളയില്‍ ഓരോ പാത്രവും തട്ടി വീഴുമ്പോളുണ്ടാവും അതാതിന്‍റേതായ ഒച്ച. നിലവിളിയൊച്ച.ചില്ലു ഗ്ലാസെങ്കില്‍ ചിതറി ചില്ലെന്ന് സ്റ്റീല്‍ തളികയെങ്കില്‍ കറയില്ലാതെ സ്റ്റീലെന്ന് ഓട്ടു പാത്രമെങ്കില്‍ അല്പം കനത്തില്‍ ഓടെന്ന് മണ്‍കുടമെങ്കില്‍ നുറുങ്ങിത്തെറിക്കും മണ്ണെന്ന് അലൂമിനിയച്ചെമ്പെങ്കില്‍ കനമേശാതെ അലൂമിനിയമെന്ന് പ്ലാസ്റ്റിക്കെങ്കില്‍ അയഞ്ഞ് പ്ലായെന്ന്ശ്രദ്ധിച്ചാലറിയും ഓരോ വീഴ്ച്ചയിലും അതാതിന്‍റെ തനിമ.തൊടിയില്‍ ഇല വീഴുമ്പോള്‍ ചിലമ്പി ഇലയെന്ന് മരം വീഴുമ്പോള്‍ അലറി മരമെന്ന് പൂ വീഴുമ്പോള്‍ നിശ്ശബ്ദം പൂവെന്ന് മഴ വീഴുമ്പോള്‍ അലച്ച് മഴയെന്ന് കാതുണ്ടായാല്‍ മതി തിരയിലും ഓം എന്ന്.എന്നാല്‍ മനസ്സ് വീഴുമ്പോള്‍ ഏതൊച്ചയിലെന്ന് ഓര്‍ത്തുനോക്കിയിട്ടുണ്ടോ ?ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം

കവിതദിവ്യ പി എസ്വിശ്വസിക്കാൻ വയ്യ! എന്ന് അവളെ അറിയുന്നവർ പരസ്പരം പറഞ്ഞു പാതി അടഞ്ഞ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷ നിഴലിക്കുന്നുണ്ടോ? കൈ കാലുകൾ വിടർത്തി, കമിഴ്ന്ന നിലയിൽ കാണപ്പെട്ട ദേഹത്ത് പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി സ്വന്തം കിടപ്പുമുറിയിൽ ഞരമ്പ് മുറിച്ച നിലയിൽ കാണപ്പെട്ട ഒരു ബോഡി മാത്രമായി അവൾ മാറിയിരിക്കുന്നു മണിക്കൂറുകൾക്ക് മുൻപ്, ടെഹ്‌റാഡൂൺ നൈനിറ്റാൾ ഷിംലാ വിശേഷങ്ങൾ ചൂടോടെ പങ്കുവെക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും...
spot_imgspot_img