HomeTHE ARTERIA

THE ARTERIA

കുപ്പിവള

കവിത അഭിരാമി എസ്. ആർ ചിത്രീകരണം :ഹരിതപച്ച, മഞ്ഞ, ചോപ്പ് എന്തോരം നെറങ്ങളാ പല ജാതിയിൽ, പല വെലയിൽ പുള്ളിയൊള്ളത്, വരകളൊള്ളത്, ഒറ്റനെറം, പ്ലാസ്റ്റിക്, ചില്ല്ഒരു സെറ്റ് കുപ്പിവളയ്ക്ക് എത്ര നാളായി കൊതിക്കുവാ മാധവമ്മാമ്മേടെ കടേൽ പോവുമ്പോഴെല്ലാം കണ്ണ് ചെന്ന് വീഴുക വളകളിന്മേലാണ് എന്തുവാ കൊച്ചേ വേണ്ടേ? അരക്കിലോ പഞ്ചാര, നൂറ്...

കന്യാർകുടിയിലെ ആൺദൈവം

കഥശ്രീശോഭ്എത്തിപ്പെടാനുള്ള മെനക്കേടൊഴിച്ചാൽ കന്യാർകുടി കോളനിയിൽ പ്രത്യേകിച്ചൊന്നിനും വലിയ മുട്ടില്ല. മൊബൈൽ ടവറും വൈഫൈ ഹോട്ട് സ്പോട്ടും സോളാർ വിളക്കുകളും സ്വന്തമായുള്ള അൾട്രാ-ടെക് ട്രൈബൽ കോളനിയെന്നാണ് ജോജോ പറഞ്ഞിട്ടുള്ളത്. സംഭവം സത്യമാണെന്ന് മണികണ്ഠശർമയ്ക്കും തോന്നി.പാലക്കാട്...

ഒളിയമ്പ്

കവിത ശിവൻ തലപ്പുലത്ത്‌നീയെപ്പോഴാണ് മുറിഞ്ഞവാക്കുകളെ തുന്നി ചേർക്കാൻ തുടങ്ങിയത്അക്ഷരങ്ങൾക്ക് മോഹലസ്യം വന്നു തുടങ്ങിയപ്പോൾ കൂട്ടം കൂടിനിന്ന് പുസ്തകങ്ങൾ നിലവിളി ച്ചു തുടങ്ങിയിരിക്കുന്നുവെട്ടി മുറിക്കുന്ന തീവണ്ടി വേഗങ്ങളിൽ കുടുങ്ങി നെടുവീർപ്പുകൾക്ക് കണ്ണും കാതും നഷ്ടപെടുന്നുവട്ടം കെട്ടിപ്പി ടിച്ചവർ വരിഞ്ഞു മുറുക്കി ന്യായം പറയുന്നുആവിപറക്കുന്ന അക്ഷരങ്ങളിൽ നിന്ദിത ന്റെയും പീഡിതന്റെയും ആല്മരോധനങ്ങൾക്ക് കാതു കൊടുത്തവർ വരണ്ടൊ...

ഉടലിപ്പോളിവിടെ

കവിതശ്രീകുമാർ കരിയാട്വലുതാമൊരുറക്കത്തിൽ നിന്നു പറിച്ചെടുത്തു തലയുടെ വേരുകൾ. വേരിൽ കുരുങ്ങിക്കിടപ്പതുണ്ടൊരു കുതിര. അകലെ മുഴങ്ങും സിംഫണികൾ. അപരിചിതനഗരത്തിലെങ്ങോ നിന്നും പൊന്തി കുതിരയ്ക്കുകൂടെയൊരു ശിരസ്സ്. ഉറക്കത്തിന്റെ ലയങ്ങളെ മായ്ച്ചുമായ്ച്ചുകളവൂ പുലരി. മെത്തയിൽ തിരശ്ചീനനായ് കിടക്കുന്നവനുടെ നഗ്നമാം ഉടലിപ്പോളിവിടെമാത്രം ജീവിക്കും യുവത. മാഞ്ഞു കുതിര, സിംഫണി,...

അഭിമുഖം

കവിത നിഷ നാരായണൻ നമസ്കാരം. ഞാനൊരു ലോകപ്രശസ്ത എഴുത്തുകാരിയാണെന്നു വിചാരിക്കുക. സുഹൃത്തേ,ചിരിക്കണ്ട. ലേശം അങ്ങനെയങ്ങു വിചാരിക്കൂ. നോവലാണ് എന്റെ തട്ടകം. നോവല്‍ എന്ന സാഹിത്യത്തിന് യാഥാര്‍ഥ്യവാദികള്‍ അയിത്തം കല്‍പിക്കുന്നതിനെപറ്റി എനിക്കറിയാം. Fiction എന്ന പേരു തന്നെ ഫിക്ടീഷ്യസ് അത്രേ. മൈക്ക് നേരെ പിടിച്ചാട്ടെ എനിക്ക് ചിലത് പറയാനുണ്ട്. അഭിമുഖങ്ങള്‍ പൊതുവെ...

എം ടി എന്ന രണ്ടക്ഷരത്തിൽ ഭ്രമിച്ചുപോയ ഒരു കർക്കിടകക്കുട്ടി

(ലേഖനം)ഡോ. സുനിത സൗപര്‍ണികകർക്കിടകത്തിന്കാർമേഘക്കറുപ്പുണ്ട്. ഒന്നല്ല, ഒരുപാട് പിറന്നാളിന്റെ ഓർമ്മയുണ്ട്. പണ്ടെന്നോ വായിച്ച കഥകളിലെ, ഓർമ്മ - മറവിയടരുകളിലേക്ക് നൂണുകയറിയ വിഷാദച്ഛവിയുള്ള കഥാപാത്രങ്ങളുടെ ഈറൻതണുപ്പുണ്ട്.ഓർമയുടെ അഞ്ചാം വയസ്സിൽ ഒരു പെൺകുട്ടി, വീട്ടിലെല്ലാവർക്കും ഒപ്പമിരുന്ന് ദൂരദർശനിൽ ഏതോ ഒരു സീരിയൽ കാണുകയാണ്....

സ്റ്റാറ്റസ്

കഥ ഫാത്തിമ .എം .കെ തിരുവങ്ങൂർ HSS std : 8 Kഅമ്മയ്ക്കും മീനാക്ഷിക്കും കൂട്ടിനായി ഒരു നായക്കുട്ടിയും കുറച്ച് കോഴിക്കുഞ്ഞുങ്ങളും മാത്രമേ ഉള്ളൂ. മീനാക്ഷിയോട് അടുപ്പമുള്ളവർ അവളെ മീനു എന്നാണ് വിളിക്കാറ്. അവൾക്കും അതാണിഷ്ടം....

A Hidden Life

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ് Film: A Hidden Life Director: Terrence Malik Year: 2019 Language: English, Germanകഥ നടക്കുന്നത് രണ്ടാം ലോകയുദ്ധകാലത്തെ ഓസ്ട്രിയയിലാണ്. സെന്റ് റാഡ്ഗുണ്ട് എന്ന ഗ്രാമത്തിലെ കര്‍ഷകനാണ് ഫ്രാന്‍സ് ജാഗര്‍സ്റ്റാറ്റര്‍. ഭാര്യ...

പ്രണയാർദ്രമായ കണ്ണുകൾ പറയുന്നത്..

ഗസൽ ഡയറി ഭാഗം 5മുർഷിദ് മോളൂർജി ഹമേം മൻസൂർ ഹേ ആപ് കാ യെ ഫൈസ്‌ലാ.. നിന്റെ ഈ തീരുമാനം എനിക്കും അത്രമേൽ പ്രിയപ്പെട്ടതാണ്..കഹ് രഹീ ഹെ ഹർ നസർ ബന്ദ പർവർ ശുക് രിയാ.. ഓരോ ഇമയിലും...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ തിളങ്ങുന്ന ബിംബമൊരെണ്ണം വരികൾക്കിടയിൽ ഒളിച്ചിരിക്കും. അവളുടെ അരിഞ്ഞ സ്വപ്നച്ചിറകുകൾ കാറ്റിൽ ലിപികളില്ലാ വരികൾ മൂളും സ്നേഹം സ്നേഹം എന്ന വാക്കുമാത്രം വരികൾക്കിടയിൽ ഏച്ചു നിൽക്കും. തോറ്റുപോയത് പോരാടാനറിയാതെയല്ല വൈകാരികമായൊരു മനസ്സും അതിനുള്ളിലെ സ്നേഹവും കൊണ്ടാണെന്ന് കടുപ്പിച്ച...
spot_imgspot_img