SEQUEL 38

സാറ്റ്

കവിത സുകുമാരൻ ചാലിഗദ്ധ ഞാൻ യുദ്ധത്തെ വായിക്കുകയാണ് ആ വായനയിൽ കിട്ടിയ അക്ഷരങ്ങളിലൂടെയാണ് ആ രാജ്യത്തെയും അവിടത്തെ മനുഷ്യരേയും ഇവിടത്തെ മനുഷ്യരേയും ജീവനോടെയും അല്ലാതെയും കണ്ടത് . ഒരു കുട്ടി സാറ്റ് കളിച്ചു വെടിവെപ്പുകാരൻ്റെ വെടിയുണ്ട അൻപത്തൊമ്പതുവരെ പൊട്ടി. അതിൽ പൊട്ടാതെ രക്ഷപ്പെട്ട പൂജ്യം അറുപത്തൊന്ന് ചിരി ചിരിച്ചു . ഞാനിവിടെയിരുന്ന്...

തോരായിപ്പള്ളി നേർച്ച : ഹംസക്ക പറയുന്ന വാമൊഴി ചരിത്രം

ലേഖനം മുഹമ്മദ് ജാസിർ ടി.പി നാട്ടിൽ നടന്നുവരുന്ന ജനകീയ ഒത്തുചേരലുകളും ആത്മീയാഘോഷങ്ങളും ആ നാടിന്റ ഇന്നലകളുടെ കൂടി ചരിത്രമാണ്.ആ അർത്ഥത്തിൽ തോരായിപ്പള്ളി നേർച്ച നാടിന്റെ ചിരപുരാതനമായ സംസ്കൃതിയെ അടയാളപ്പെടുത്തുന്നുണ്ട്.ഒരു പുഴയുടെ ഇരുകരക്കാരും മറ്റു ദേശക്കാരും സഹോദര...

“ഇതെന്റെ യാത്രാമൊഴി, സുന്ദരപ്രണയമേ”

കവിത ഇൽനെയാസ് മൊഴിമാറ്റം: പ്രിയ രവിനാഥ് ഒരു വേള ഞാൻ നിന്റെ മനസ്സിന്റെ ഗ്രന്ഥശാലയിൽ ഉണ്ടെങ്കിൽ കാപ്പിയുടെ സുഗന്ധത്തിനു തൊട്ടരികെ നീ സൈക്കിൾ ചവിട്ടുവാൻ പഠിച്ച ഓർമ്മയെ ഞാൻ പ്രതിഷ്ഠിക്കും അത് നീ ഓർത്തെടുക്കുവാനാണ് തുടങ്ങിയാലേ ഏതിനും താളം കണ്ടെത്തുവാനാകൂ എന്ന് നിന്നെ...

പകൽരാത്രികൾ

കവിത പ്രതിഭ പണിക്കർ പകൽനാഴികകളോരോന്നായി മറിച്ചുപോകുമ്പോഴാണ് മഷിപടർന്നൊരിരുണ്ട താൾ മുന്നിൽവന്നുനിൽക്കുക.  നക്ഷത്രങ്ങളില്ലാത്ത നിശാവാനിനേക്കാൾ കനത്ത ഒന്ന്.  രേഖപ്പെടുത്തപ്പെട്ടതിന്റെ കാലയോർമ്മ ജീർണ്ണിച്ച നിയമങ്ങൾ പടിപടി നടപ്പിലാവലാണ് പിന്നെ.  സ്വപ്നബാക്കികളുടെ അരിപ്പയിലെടുത്തുസൂക്ഷിച്ച നേർത്ത ശാന്തതയെ തനിക്കൊപ്പമെടുത്ത് നിർദ്ദയനായ നിലാവ്‌‌ അപ്രത്യക്ഷനായിരിക്കും.  മൗനത്തിന്റെ പിടിയിലുടഞ്ഞ്‌ ഓർത്തെടുത്തുവച്ച ശിഷ്ടഗീതികൾ അരഞ്ഞുതീരും.   ചുവരകങ്ങളിൽ തൂങ്ങിനിന്ന് പെയ്യും നാട്ടുനട്ടുച്ചവഴിയിലേതിനേക്കാൾ നിശബ്ദമായ കറുംവെയിൽ.  തെളിഞ്ഞുനിൽക്കുന്നത്‌ ഒരു ജലപാതത്തിലും കഴുകിയകറ്റാനാവാത്ത അഴുക്കുമണ്ണടരുകൾ; മാറിനിറയുന്ന വീഞ്ഞുനദികൾക്കൊപ്പം കുടിച്ചുതീർത്തുകളയാനും തോന്നിയ്ക്കാത്ത ആധിച്ചുമട്‌; അത്യന്തമായ ആധിപത്യം.  വെറുതെ ഈ കവാടം കടക്കുകയെന്നുമാത്രം.  നഗരമതിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നുണ്ട്‌. വാടകയിടങ്ങൾ മാറിമാറിക്കയറിയിറങ്ങുന്നെങ്കിലും വിടുതലില്ലാവിധം വിരലടയാളം പതിപ്പിച്ചുപോയിട്ടുള്ള പ്രാക്തനമായ കരാർ പുതുക്കിയെഴുതപ്പെടുന്നില്ല.  നിബന്ധനകൾ ഹൃദിസ്ഥമായിട്ടില്ലാത്ത കണിശമായ ആജീവനാന്ത- ഉടമ്പടിയിൽ തുടർനില ചെയ്തൊഴുക്കിൽ ജലപ്പരപ്പിലൊരു മെഴുകുതുള്ളി.  ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....

ആത്മാവില്‍ അമർത്തി വരച്ച കവിതകള്‍ (വിഷ്ണു പ്രസാദിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ.രോഷ്നി സ്വപ്ന " When it's in a book I don't think it'll hurt any more ... exist any more. One of the...

മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ

കഥ രൺജിത്ത് മോഹൻ നനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ് മാറാത്ത മടലുകൾ അടുപ്പിലോട്ട് ഉന്തി വെച്ച് പെണ്ണമ്മ ആരെയെക്കെയോ മനസിൽ പ്രാകിക്കൊണ്ട് ഊതി...

കറിവേപ്പില

കവിത നിമിഷ എസ് രാവിലെ, കടലക്കറിക്കിടാൻ കറിവേപ്പിലയ്ക്ക് ചെന്നപ്പോ, രാധേമ്മ എന്നോട് മിണ്ടീതൊക്കെയും എന്റമ്മേടെ പേരുവിളിച്ചാണ്. രാധേമ്മേടമ്മയും എന്നെ "അമ്മപ്പേരാ"ണ് വിളിച്ചത്. ഇന്നാട്ടിലെനിക്കെന്റെ  പേരില്ലെന്നോർക്കാൻനേരം  രണ്ടുപെണ്ണുങ്ങളും എന്നോട് അമ്മേപ്പറ്റി ചോദിച്ചു. ആ പെണ്ണുങ്ങൾക്കുമുന്നിൽ ഞാനമ്മേടെ കഥയായി, അമ്മേടെ നോവായി. കഥപറഞ്ഞോണ്ടിരുന്നപ്പോ പിന്നെയും ഓർത്തു, ഇവിടെനിക്കെന്റെ പേരില്ല, കഥയില്ല,നാടില്ല. ഞാനിവിടെന്റമ്മയുടെ ബാക്കി. അമ്മേടെ കഥനൊന്ത് തീർന്നപ്പോ കറിവേപ്പിലത്തണ്ട് നനഞ്ഞു. ഇറങ്ങിനടക്കാൻനേരം എനിക്കുപിന്നിൽ രണ്ടുപെണ്ണുങ്ങൾ, രണ്ടു കഥകൾ, ഒരേ വാഴ്‌വിന്റെ രണ്ടു വഴികൾ. അന്നുച്ചയ്കമ്മേടെ  കൂട്ടുകാരിവന്നു. രണ്ടമ്മമാരുടെ കഥകൾ. കരഞ്ഞതും പറഞ്ഞതും ചിരിച്ചതും  ഓടിക്കിതച്ചതും ഇറയത്തും...

കാടിനുള്ളിൽ ഒരു ദിനം..

ഫോട്ടോ സ്റ്റോറി ഫൈറോസ് ബീഗം 2021 മാർച്ച് 20.. തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ഒരു യാത്ര..! തലേ ദിവസം വൈകുന്നേരം തീരുമാനിക്കുന്നു, അടുത്ത ദിവസം രാവിലെ യാത്രയും. കേരളത്തിലെ ആദ്യത്തെ വന്യമൃഗസങ്കേതമായ പെരിയാറിലേക്കായിരുന്നു ആ കുടുംബയാത്ര. കേരളത്തിനകത്തെ ഞങ്ങളുടെ യാത്രകൾ...
spot_imgspot_img