HomeTHE ARTERIASEQUEL 130

SEQUEL 130

കൗതുകം

(കവിത) സിജു സി മീന കാട്ടിൽ പുഴയോരത്ത് തണുത്ത നിലത്ത് മുള പാട്ട് കേട്ട് പുൽമെത്തയിലുറങ്ങിയ നാൾ ഫാൻ വെറുമൊരു കൗതുകമായിരുന്നു..! ഈ ഇഷ്ടിക മുറിയിൽ ഉരുകുന്ന ചൂടിൽ തലയ്ക്ക് മേൽ ഫാൻ കറങ്ങുമ്പോൾ എന്റെ കാടും കാട്ടാറും മുള പാട്ടും പുൽമെത്തയും എല്ലാം... ഒരു കൗതുകമാകുന്നു..!! ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 28 സാക്ഷി “നീ മാത്രമാണ് സത്യങ്ങളെല്ലാം മനസ്സിലാക്കിയത്. അത് കൊണ്ട് ഞാൻ നിന്നെയും കൊല്ലും,” സ്റ്റേജിലെ ബോറിയാസിന്റെ ശബ്ദം പറഞ്ഞു. കാണികൾ സന്തോഷാരവം മുഴക്കി. “സത്യം പുറത്തു വന്നു. കൊല്ല്...കൊല്ല്,”പലരും വിളിച്ചു...

തീഷ്ണാനുഭവങ്ങള്‍ പേറുന്ന കഥാപാത്രങ്ങളുടെ വ്യതിരിക്താവിഷ്‌കാരങ്ങള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ മലയാള ചെറുകഥയിൽ തൻ്റേതായ ഇടം നേടിയ കഥാകാരിയാണ് ഷീബ ഇ കെ. സ്ത്രീപക്ഷ കഥകൾ അതീവ ചാരുതയോടെ ഷീബയിൽ നിന്നും പിറന്ന് വീണിടുണ്ട്. പെണ്ണ് പെണ്ണിൻ്റെ കഥ പറയുമ്പോൾ...

ആജ്ഞാനുവര്‍’ത്തീ’

അനുച്ഛേദം ആശയം: സുരേഷ് നാരായണന്‍ വര: രജീഷ് ആര്‍ നാഥന്‍ ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

ആകാശത്തിൽ വായിച്ചത്

(കവിത) സാബിത് അഹമ്മദ് കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ പാതി പൊട്ടിയ ബോംബും ചിതറിത്തെറിച്ച പാത്രങ്ങളും അറ്റ് പോയ കൈകാലുകളും! അവരുടെ കളർ പെൻസിലുകളിൽ ചുവപ്പു നിറം മുഴുക്കെ! അമ്മിഞ്ഞനൽകിയ മാറിടങ്ങൾ അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല, കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ ആഴത്തിൽ തറച്ചു നിന്നിരുന്നു! കണ്ണീരുകൾ കൊണ്ടല്ലാതെ അവര് മഴയറിഞ്ഞിട്ടില്ല, തീഗോളങ്ങൾ കൊണ്ടല്ലാതെ അവര് വേനലറിഞ്ഞിട്ടില്ല! അവരുടെ...

പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍

(കവിത) ടിനോ ഗ്രേസ് തോമസ്‌ മീനിനൊപ്പം നീന്തുന്നു ജലത്തിന്‍റെ ഉണ്മയെത്തൊട്ടുകൊണ്ട്. ഒരു പക്ഷിതന്‍ ചെറുതൂവലാകുന്നു ആകാശത്തിന്‍റെ മിഥ്യയില്‍ ലയിച്ചുകൊണ്ട്. ഇലയുടെ സിരയില്‍ പടരുന്നു കാറ്റിന്‍റെ ഭാരമില്ലായ്മയെ പുണര്‍ന്നുകൊണ്ട്. മരമതിന്‍ വേരില്‍ ചലിക്കുന്നു ഭൂമിയുടെ ആഴത്തെ അളന്നുകൊണ്ട്. ദീര്‍ഘമായ ധ്യാനത്തില്‍ മണ്‍തരിയായി മാറുന്നു മഴയുടെ രതിയെ ചുംബിച്ചുകൊണ്ട്. പൂവില്‍ പൂമ്പൊടിയായ് തുടിക്കുന്നു ഷഡ്പദസംഗീതംകൊണ്ട്. വിസ്മിതമൊരു മഷിയാല്‍ പകര്‍ത്തുന്നു പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍. ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...

കവിയാവുന്നതോ ചിത്രശലഭമാവുന്നതോ ഏകാകിയാവുന്നതോ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 39 ഡോ. രോഷ്നി സ്വപ്ന ‘’The most authentic thing’ about us is our capacity to create, to overcome, to endure, to transform, to...
spot_imgspot_img