HomeTHE ARTERIA

THE ARTERIA

വിളക്കുമരങ്ങൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളൂരുവിലെ ബാലാജി നഗറിൽ താമസിച്ചു വരുന്ന കാലം. അവിടെ ഞങ്ങളെപ്പോലെ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളാണ് കൂടുതലും. നഗരത്തിലെ ഇടത്തരക്കാരാണ് പ്രാന്തപ്രദേശമായ ഇവിടെ പ്ലോട്ട് വാങ്ങിക്കൂട്ടിയത്. ചുരുക്കം ചിലർ വീടു പണിത് വാടകയ്ക്ക് കൊടുത്തിരിക്കുന്നു....

ചെവി

കവിതഅഭിലാഷ് എം.വികറന്റ് പോകുന്ന വഴികളിൽ മാത്രമേ ഞാനാ ചെവികൾ കണ്ടുള്ളൂ ചിലപ്പോൾ ചെടികളിൽ ഒളിച്ചു നിന്നു വേർപിരിഞ്ഞ് യാത്ര പൂർണ്ണമായി മനസ്സിലാക്കാൻ സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്യണം തടിച്ച ചെറിയ കാൽപ്പനികത എന്തോ ഒളിച്ചു വെച്ചു ചെറു സഞ്ചിയിൽ നിറയെ വിവരങ്ങളായിരിക്കും കാല്പനികത പിന്നെ പതുക്കെയായി മധുരവെളിച്ചങ്ങളിൽ ആരുടെയോ...

ഗാന്ധിജി; കാലവും കർമ്മ പർവവും

(ഇൻ്റർവ്യൂ)യഹിയാ മുഹമ്മദ് / പി. ഹരീന്ദ്രനാഥ്ഭൂരിപക്ഷ വർഗീയ ഫാഷിസം വിഷം നിറച്ച മുൾച്ചെടിപോലെ മനുഷ്യൻ്റെ സാമൂഹിക, രാഷ്ട്രിയ, മതപരമായ ഘടനയിൽ മുഴുവൻ വിഭാഗിയതയുടെ വിഷമുൾവേലികളായി അതിവേഗം പടർന്നു കയറിക്കൊണ്ടിരിക്കുമ്പോൾ ഏതൊരു മതേതരവാദിയും ചരിത്രത്തിൻ്റെ...

ക്ഷേത്രങ്ങളെ അരക്കില്ലങ്ങളാക്കുമ്പോൾ …

ലേഖനം സുജിത്ത് കൊടക്കാട്" നാങ്കളെ കൊത്ത്യാലും ചോര . നീങ്കളെ കൊത്ത്യാലും ചോര . പിന്നെ നാങ്കളും നീങ്കളും തമ്മിൽ എന്തന്തരം ചൊവ്വറേ "എന്നിങ്ങനെ ഉറക്കെ വിളിച്ച് ചോദിച്ച പൊട്ടൻ തെയ്യത്തിന്റെ നാടാണ് ഉത്തരമലബാർ. പ്രത്യേകിച്ച് കണ്ണൂർ,കാസർഗോഡ്...

മാരീചൻ

കവിതതാരാനാഥ്‌ നീ വരിഞ്ഞു മുറുക്കുമ്പോൾ പൊടിഞ്ഞിടുന്നുള്ളം നീ പിടിച്ച മുയൽക്കുഞ്ഞിൻ മൂന്നു കൊമ്പിൽ ലോകം !നിൻ്റെ നോട്ടം കൊള്ളിയാൻ പോൽ പൊള്ളിടുന്നു ദേഹം നിൻ നഖപ്പാടെത്രകാലമുണങ്ങാതെ നീറും ?നിൻ മുടിനാരെത്ര നേർത്തതത്ര നേർത്തതാണ് ഭ്രാന്തു പൂത്തുലഞ്ഞ കൊക്ക - സ്വബോധമുള്ള പാതനീ വിളിച്ചാൽ അത്ര...

ഏകാന്തതിയിലെ ആര്‍ദ്രതകള്‍

(പുസ്തകപരിചയം)അമീന്‍ പുറത്തീല്‍വര്‍ത്തമാന കാലത്ത് സമാനതകളില്ലാത്ത ഒരു മഹാമാരിക്കാലമാണ് നമ്മളിലൂടെ കടന്നു പോയത്. ജീവിതത്തിനും മരണത്തിനും ഇടയില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ നിസ്സഹായാവസ്ഥയായിരുന്നു അത്. നമ്മുടെ അന്നത്തിനും ദാഹ ജലത്തിനും ആഘോഷത്തിനും ദുഖത്തിനും മാത്രമല്ല പ്രണയത്തിനും...

രണ്ടുപൈങ്കിളിക്കവിതകൾ

കവിതസുരേഷ് നാരായണൻഉത്തരാധുനികതയുടെ ഉടുപ്പുകൾ എല്ലാമൂർന്നുപോയ ഒരു നിമിഷത്തിൽ എഴുതിയ കവിതകൾ ! ബിംബാധിക്യങ്ങളിൽ നിന്നുള്ള ഒരു താൽക്കാലിക വിടുതൽ!പൈങ്കിളിക്കവിത 11 നിനക്ക്? എന്റെ വിരൽ കുടിച്ചുറങ്ങണം.എനിക്ക് ? നിന്റെ മുടിയിഴകളിലൂടെ മേഞ്ഞു നടക്കണം.2 നിനക്ക് ? എന്റെ മണമുള്ള സോപ്പാൽ കുളിക്കണം.എനിക്ക് ? നിന്റെ ഗോതമ്പുപാടങ്ങളിലെ കിണറാകണം.3 നിനക്ക്...

പരീക്ഷണം

(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത ആഴങ്ങളിൽ നിന്ന് ഞാൻ എന്നെ നൂലിഴകൾ പോലെ പെറുക്കിയെടുക്കുന്നു… നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് അങ്ങനെയങ്ങനെ.. നീളെ നീളെ… ഒരു നെയ്തെന്ത്രത്തിലെന്ന പോലെ ഞാനവയെ കൈപ്പത്തിയിൽ നിരത്തുന്നു.. വിരലിൽ ചുറ്റിയെടുക്കുന്നു… നനഞ്ഞൊട്ടി, ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ തണുത്തത്… ഉടുപ്പു നെയ്യാനെന്ന് നിനക്ക് നീട്ടുന്നതിന് തൊട്ടുമുൻപവയ്ക്ക് അനക്കം വെയ്ക്കുന്നു.. സ്വയമഴിഞ്ഞ് പതുക്കെയെന്നെ ആപാദചൂഡം ചുറ്റിവരിഞ്ഞ്… ഞാനൊരു നൂൽ പന്തുപോലെ, വർണ്ണശഭളമായത്… പണ്ട് വിരലിൽ നൂൽ ചുറ്റിമുറുക്കി ചോപ്പിച്ചടയാളം വെച്ചതിന്റെ ഓർമ്മയിൽ, വലിയൊരു...

മഞ്ഞിനപ്പുറം

കഥ പ്രതിഭ പണിക്കർവേനലിലെ നിനയ്ക്കാത്തൊരു പെരുമഴ പെയ്തുതോർന്ന ഉച്ചനേരം. കിടപ്പുമുറിയിൽ ഹെഡ്ബോർഡിൽ ഒരു തലയിണ ചാരിവച്ച്‌ ഇടതുവശത്തെ ജനലിലൂടെ കടന്നുവന്ന് മെത്തമേൽ വീണുകിടക്കുന്ന ഇളവെയിൽച്ചീളിലേയ്ക്ക്‌ അശ്രദ്ധമായിനോക്കിയിരിക്കുന്ന നേരത്താണ് എവിടെനിന്നെന്നില്ലാത്ത ഓർമ്മവരവിലേയ്ക്ക്‌ മനസ്‌ പൊടുന്നനെ തള്ളിയിടപ്പെട്ടത്‌.തികച്ചും...

വാസനയുടെ ടിക്കറ്റ്

കവിത തേജസ്വിനി ജെ സിആറ് മണി ബസിലെന്നും വാസനയുടെ ഒരു കൊളാഷ് വിരിയുന്നുണ്ട്.പലകൈ മറിഞ്ഞ് നടു വളഞ്ഞു പോയ പത്തുറ്പ്യക്കടലാസ് മണം...പയ്പ്പിന് പരിച വെക്കുന്ന, പായ്യാരത്തിന് കൂട്ടിരിക്കുന്ന , പലഹാരപ്പൊതിമണം...ഓള് കഴുകിയാ മാത്രം വെടിപ്പാവുന്ന(?) ചോറ്റുപാത്രത്തിലെ എച്ചിലുമണം..എന്റെ ഉടുപ്പിന്റെ മണം... നിന്റെ വിയർപ്പിന്റെ മണം.. തലയിലേറ്റി നടന്നിട്ടും തളര്‍ന്നു പോയൊരു മല്ലിപ്പൂവിന്റെ മടുപ്പൻമണം...ആറ് മണി ബസിലെന്നും വാസനയുടെ ഒരു...
spot_imgspot_img