HomeTHE ARTERIA

THE ARTERIA

നിങ്കള ബുക്കു

കവിതസിജു സി മീന (പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ നായു തൂറി കാഞ്ച.." : ഉത്തമ്മെ പാടിഞ്ചെനെ കേട്ടു നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു കാണി ബുക്കിലി..! കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി..!കാവു കാണി.. തെയ്യ കളി കാണി.. എങ്കള ഒഞ്ചും കാണി...

കർത്താവേ..

കവിത വൈഗ ക്രിസ്റ്റി നെൻ്റെ രാജ്യമൊന്നും വരികേലെന്ന് മനസ്സിലായിട്ടാണ് വീടുവിട്ടിറങ്ങിത്തിരിച്ചത്... ഇറങ്ങിയതായാലും ഇറക്കിയതായാലും ഫലമൊന്നാണേ ! മക്കളില്ലാത്ത കൊണ്ട് കൂട്ടക്കാര് പൊറത്താക്കി മക്കളൊണ്ടാരുന്നേലവര് പൊറത്താക്കിയേനേ... ഫലമൊന്നാണേ !ആകാശങ്ങൾക്കപ്പുറത്തിരിക്കുന്ന തമ്പുരാനേ നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ നിൻ്റെ രാജ്യം... മറീങ്കുട്ടി മുന്നേ നിന്നു ചിരിക്കുന്നു ഒരു മഴനൂലിൻ്റെ വെത്യാസത്തിൽ മരണത്തിലേക്കിറങ്ങി പോയവളാണ്... മറീങ്കുട്ടിയേ നെനക്കവിടെ കർത്താവിൻ്റെ രാജ്യത്ത് സുഖവാന്നോ? നീ പോയത് നന്നായെടിയേ അന്നന്നു വേണ്ട ആഹാരത്തിനു വേണ്ടി നെനക്ക് വെഷമിക്കേണ്ടല്ലോന്ന് നമ്മക്ക്...

കാശിയിലെ ചായകൾ : ഭാഗം 2

യാത്ര നാസർ ബന്ധുരാവിലെ എഴുന്നേറ്റ് ചായക്കട തേടി നടക്കുക എന്നത് നല്ല ഭംഗിയുള്ള കാര്യമാണ്. താമസസ്ഥലത്ത് നിന്ന് ഇറങ്ങി ഒരു ഗലിയിലൂടെ നടന്നു.നേരെ ചെന്ന് എത്തിയത് അവിടത്തെ പാൽ വിൽക്കുന്ന ചന്തയിലേക്കാണ്. സൈക്കിളിലും ബൈക്കിലും...

ഒരിക്കൽ കൂടി നിവർത്തുന്നു ‘പച്ച മനുഷ്യരുടെ പാട്ട് പുസ്തകം’

ലേഖനംപ്രസാദ് കാക്കശ്ശേരി(ഈയിടെ അന്തരിച്ച കവിയും പാട്ടെഴുത്തുകാരനുമായ അറുമുഖൻ വെങ്കിടങ്ങിന്റെ എഴുത്തടയാളങ്ങൾ)"എലവത്തൂര് കായലിന്റെ കരക്കിലുണ്ടൊരു കൈത കൈത മുറിച്ച് മുള്ളുമാറ്റി പൊളിയെടുക്കണ നേരം കൊടപ്പനേടെ മറവിൽ നിന്നൊരു കള്ളനോട്ടം കണ്ടേ ഇണ്ടലോണ്ട് മിണ്ടീലാ അത് കുറ്റമാക്കല്ലേ"സിനിമയിലും ആലാപന വേദികളിലും കൊണ്ടാടപ്പെട്ട ഈ ഗാനത്തിന്റെ...

അനുകരണകല

കവിതയഹിയാ മുഹമ്മദ്സൂര്യനെ അനുകരിക്കാൻ ശ്രമിക്കുന്നു ഇരുട്ടിൻ്റെ മറവിൽ മറഞ്ഞിരുന്ന ഒരു കുട്ടി.അനുകരണകല അതിമനോഹരംനട്ടുച്ചവെയിലിൽ ചുട്ടുപൊള്ളിയ ഭൂമിയെ വിശ്രമവേളയിൽ നിലാവു കൊണ്ടവൻ കുളിർപ്പിക്കുന്നു... ആനന്ദിപ്പിക്കുന്നു...കിളിയൊച്ച നിലച്ച മരച്ചില്ലയിൽ ഊഞ്ഞാലു കെട്ടുന്നു... നിലാപ്പുഞ്ചിരിയാൽ ഉഞ്ഞാലാടുന്നു...കുന്നുകൾക്ക് മുകളിൽ പർവ്വതങ്ങൾക്ക് ഉച്ചിയിൽ മൊട്ടത്തലയ്ക്കു മീതെ പപ്പടവട്ടത്തിൽ പതിയിരിക്കുന്നു.ഉറക്കച്ചടവിൽ പതിയെ ഓളം തല്ലും കടലിൻ്റെ തിര മുടിയിഴകൾ വെറുതെ പിടിച്ച് വലിക്കുന്നു കുസൃതിക്കുട്ടൻരാവിൽ പെരുമ്പാമ്പായ് ഇഴയും പുഴയുടെ പുറത്തവൻ തുഴയില്ലാതൊഴുകി ത്തിമിർക്കുന്നു.കടയടച്ച് മലയിറങ്ങിപ്പോവുന്ന ഒരു മുത്തശ്ശനെ വീടോളം ഒപ്പം നടന്ന് വഴിതെളിക്കുന്നു.അമ്മിണി ചേച്ചിയുടെ കുടിലിൽ...

അടുത്തറിയാൻ

കവിത വിനോദ് വിയാർ'മാനിനെ അടുത്തറിയാൻ അതിനെ കൊല്ലണം' കുട്ടി പറയുകയാണ് അതുകേട്ട് മാഷ് വല്ലാതെ കിടുങ്ങി. കൊല്ലലും അതിനെ തിന്നലുമാണ് അടുത്തറിയലിൻ്റെ പുതിയ സമവാക്യമെന്ന് കുട്ടി നിർവചിക്കുന്നു. സിലബസിലില്ലാത്ത കാര്യങ്ങളെ ഖണ്ഡിക്കാൻ മാഷിന് രണ്ടു ദിവസമെങ്കിലും വേണം കുട്ടിയുടെ സൂത്രവാക്യങ്ങൾ ചുഴി പോലെ ധാരണകളെ വിഴുങ്ങുകയാണ്.അഹിംസയുടെ, തിരകളില്ലാത്ത കടലിനെക്കുറിച്ച് മാഷ്...

പരദേശിയുടെ ആറ്റൂർ

കവിതഷിനോദ് എൻ.കെആറ്റൂരു മരിച്ചുപോയ് പതുക്കെപ്പറഞ്ഞു ഞാൻ ആരുമേ ഗൗനിച്ചീല. ആരെന്നുപചാരംകേട്ടു കൂട്ടത്തിലൊരാൾ, പിന്നെ വർത്താനവഴിയിലേക്കെല്ലാരും മടങ്ങിപ്പോയ്. വേറൂരിലാണ് ചുറ്റും പലഭാഷക്കാർ അവർക്കാറ്റൂരെന്താകാൻ ഞാൻ ഒച്ചയിൽ തനിച്ചായി.തനിച്ചായവർക്കൂറ്റമോർമ്മകളതിലൂരു- ചുവയ്ക്കും വാക്കിൻ പച്ചപടർപ്പ്, കവിയെന്ന സ്വകാര്യ,മാറ്റൂർ1 പകർത്തെഴുത്തിൽത്തെളിയാത്ത വ്യഥതന്നാകാരം.പലഭാഷയിൽ നിന്നും നാടുവിട്ടവർ വീടും ചുമന്നു നടക്കുവോർ പിരിയാനുതകുന്ന പാതയിൽ സന്ധിക്കുമ്പോൾ അർത്ഥമൂർന്നുപോം വാക്കിൻകോർമ്പല മാത്രം ബാക്കി. ആ വാക്കിന്നതിരിന്മേലാറ്റൂരെക്കവിയുണ്ടാം.തെറ്റിയവാക്കു...

RADIUS അഥവാ എന്റെ ചുറ്റുവട്ടം

ഫോട്ടോസ്റ്റോറി സോണിയ രാജ്ആൽക്കമിസ്റ്റിലെ ആട്ടിടയന്റെ തിരിച്ചറിവ് പോലെ, നമുക്ക് ചുറ്റുമുള്ള നിറമാർന്ന നിധി നിക്ഷേപത്തെ ഓർമിപ്പിച്ച, യാത്രകളിൽ മാത്രമേ നല്ല കാഴ്ചകൾ ലഭിക്കൂ എന്ന ധാരണ മാറ്റിയ, എന്റെ റേഡിയസിൽ അല്ലെങ്കിൽ ചുറ്റുവട്ടം ഉള്ള...

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...

അവൾടപ്പൻ, അവൾടമ്മ

കവിത സുരേഷ് നാരായണൻ 1 .അവൾടപ്പൻക്ലാസ് നോട്സ് വാങ്ങിക്കാൻ കൂട്ടുകാരിയെ കാണാമ്പോയി."അവളെ ഇപ്പോ കാണാമ്പറ്റില്ല." അവൾടപ്പൻ പറഞ്ഞു. "അവളടുക്കളയിൽ തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുകയാണ്."2.അവൾടമ്മകല്യാണം കഴിഞ്ഞ് കുറച്ചീസം ആയപ്പൊ നിറയെ മുറിവുകളുമായി വീട്ടിൽ കയറി വന്നൂ മോള്.അവൾടമ്മയാകട്ടെ അത്യന്തം ക്ഷമയോടെ, ഓരോ മുറിവിനേയും എണ്ണയും കടുകും മുളകും ഇഞ്ചിയും ഇട്ട് താളിച്ച് മൂപ്പിച്ച് വഴറ്റി വറ്റിച്ചെടുത്തു.പിന്നെയവൾക്ക് നൊന്തതേയില്ല.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...
spot_imgspot_img