HomeTHE ARTERIASEQUEL 114

SEQUEL 114

നമ്മുടെ മക്കള്‍ കുറ്റവാളികളാവാതിരിക്കാന്‍

(ലേഖനം)സാജിദ് മുഹമ്മദ്''അപ്പുവിനെ വളര്‍ത്തിയിരുന്നത് വളരെ ലാളനയോടെയും വാത്സല്യത്തോടെയുമായിരുന്നു. വ്യക്തമാക്കി പറയട്ടെ, വളരെ സന്തോഷത്തോടെയാണ് ആറു വയസ്സുവരെ അവന്‍ വളര്‍ന്നത്. അപ്പോഴേക്കും അവന് ഒരു കുഞ്ഞനിയന്‍ ജനിച്ചു. അന്നു മുതല്‍ അപ്പു ഹാപ്പിയല്ല. അമ്മയുടെ...

വർക്കിച്ചായൻ

(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ വെറുതേ കൊണ്ടാക്കും വെയിൽ വീഴാതെ പുള്ളി പൈസ തൊടില്ല.ശനിയും ഞായറും വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ പഴയൊരു നോട്ട്ബുക്കുണ്ട് കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ ആദ്യ വരിയെഴുതും പിന്നീട് കയറുന്നവരതു തുടരും എഴുതാതെ അച്ചായൻ വണ്ടി നിറുത്താറില്ല തെറിപറഞ്ഞ് ചെകിട് പൊളിക്കും ഉച്ചയ്ക്ക് വണ്ടിയൊതുക്കി രണ്ടു പേജുകൾ കീറി മാറ്റും.കഥയുടെ ദിശയിൽ ശനിയും...

നിങ്കള ബുക്കു

കവിതസിജു സി മീന (പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ നായു തൂറി കാഞ്ച.." : ഉത്തമ്മെ പാടിഞ്ചെനെ കേട്ടു നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു കാണി ബുക്കിലി..! കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി..!കാവു കാണി.. തെയ്യ കളി കാണി.. എങ്കള ഒഞ്ചും കാണി...

ഉന്മാദി ജീവിതത്തെ തൊട്ടെഴുതുമ്പോൾ

The Reader’s Viewഅന്‍വര്‍ ഹുസൈന്‍പത്രപ്രവർത്തകയും മാധ്യമ പ്രവർത്തകയും കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ നിന്നും അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥയുമായ കെ ഏ ബീന യാത്രാ വിവരണം, ബാലസാഹിത്യം, ചെറുകഥ, ലേഖനം, ജീവചരിത്രം തുടങ്ങി വൈവിധ്യമാർന്ന...

ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ

(കവിത)വിനോദ് വിയാർഈ റോഡ് അത്ര വൃത്തിയുള്ളതല്ല പുഴുവരിച്ച റൊട്ടിക്കഷണം പോലെ ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം മഞ്ഞ് സർവ്വത്ര മഞ്ഞ്!ചുരത്തിലെ റോഡിൽ മഞ്ഞോളങ്ങളിൽ കിതച്ചുമിരമ്പിയുമൊരു ബസ്സ് പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ മഞ്ഞലിയുമ്പോൾ നീട്ടിക്കൂവി ബസ്സ് ചുരം കയറുന്നു.ബസ്സിനുള്ളിൽ ഒരു സൂര്യൻ അതിനെ ചുറ്റി ഭൂമി അതിനതിരിട്ട് കോടാനുകോടി നക്ഷത്രങ്ങൾ! ബസ്സിനുള്ളിൽ മനുഷ്യർ മാത്രമാണെന്ന വിഡ്ഢിത്തം കുറഞ്ഞപക്ഷം...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 9മാപ്പിള പിന്നെയും പലപ്രാവശ്യങ്ങളിലായി അവിടെ വന്നുപോയി. ആദ്യമൊന്നും അന്ന സഹകരിച്ചില്ലെങ്കിലും പിന്നെപ്പിന്നെ  അവളും അതിനോട് പാകപ്പെട്ടുവന്നു. മാപ്പിളക്ക് പുറമെ രണ്ടുമൂന്ന് അബ്ക്കാരി പ്രമാണിമാരും അന്നയെ തേടിവന്നു. എല്ലാം വര്‍ക്കി തന്നെയാണ്...

ഞാന്‍ സാധാരണക്കാരുടെ ജിവിതമെഴുതുന്ന, സാധാരണ ജീവിതം നയിക്കുന്ന എഴുത്തുകാരന്‍!

അഭിമുഖംരാം തങ്കം - ഹരിഹരന്‍ പാണ്ഡ്യന്‍തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിലാണ് രാം തങ്കം ജനിച്ചുവളര്‍ന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അര്‍ഹമായതിന്റെ സന്തോഷത്തിലാണ് നിലവില്‍ രാം തങ്കം. മാധ്യമപ്രവര്‍ത്തകനായി ദിനകരന്‍, അനന്തവികടന്‍ തുടങ്ങിയ...

ദാമ്പത്യത്തിൽ പൊയ്യേത്, പൊരുളേത്? ആയിരത്തൊന്ന് നുണകളിലെ അകങ്ങൾ

(ലേഖനം)പ്രസാദ് കാക്കശ്ശേരി"കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു."-അമൽ, 'പരിശുദ്ധൻ', ടിഷ്യൂ പേപ്പർ കഥകൾ (കാണൂ വലിച്ചെറിയൂ ) ദേശാഭിമാനി വാരിക, 20 ആഗസ്റ്റ് 2023.പെണ്ണ് തന്നെ ചതിച്ചിരിക്കുന്നു എന്ന...

കവിതകളിൽ പ്രകൃതിയുടെ ചാരുത

പുസ്തകപരിചയംഷാഫി വേളംജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് റുക്സാന കക്കോടിയുടെ 'വസന്ത തിലകം' എന്ന കവിതാ സമാഹാരം. മിക്ക കവിതകളിലും പ്രകൃതിയുടെ ചാരുതയും പ്രകൃതിയുടെ നിലവിലെ അവസ്ഥയുമാണ് വിഷയമായിട്ടുള്ളത്. അർഥം തിരയാൻ നിഘണ്ടു ആവശ്യം...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 13മരിച്ചവരുടെ സംഭാഷണങ്ങൾ“കണ്ണനെ ആരോ കൊന്നതാണ്,” മടിയിൽ  മുഖം പൊത്തി പൊട്ടിക്കരയുകയായിരുന്ന ആതിരയെ നോക്കി സമീറ പറഞ്ഞു. പുറത്തു കറണ്ട് കമ്പിയിൽ  തൂങ്ങിയാടിയിരുന്ന മായപ്പൊൻമാൻ  പോലും...
spot_imgspot_img