Homeകവിതകൾ

കവിതകൾ

അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ!

ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം എന്ന നോവലിന്റെ വായനഅനസ്. എന്‍. എസ്അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ! അതിലുപരി എന്തെങ്കിലുമാണോ ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന പര്യാലോചനയിലാണ് ഈ പ്രണയത്തില്‍ ‘മുഴച്ചു’നില്‍ക്കുന്ന ആ കാര്യം ഓര്‍ത്തത്....

മുത്തശ്ശിയമ്മ

(കവിത)പ്രകാശ് ചെന്തളംകുത്ത് വടി കുത്തി കുത്തി മുത്തശ്ശിയമ്മ വരുമ്പോൾ നല്ലോരു താളമുണ്ട് കൈ നിറഞ്ഞ ചെമ്പ് വളകിലുകം .ഓരോരോ കുടിലുകളിൽ പോയിട്ട് മുത്തശ്ശിയമ്മ പഴം കഥതുടങ്ങും വട്ടത്തിൽ കൂടുന്ന കുഞ്ഞുമക്കൾ കഥകേൾക്കുവാൻ കൂടും പാട്ടും.സുന്തരിപ്പെണ്ണുങ്ങൾ ചിരിച്ച പോലൊരു ചിരിയാണ് പല്ല് പോയ...

കടവ്

കവിതറോബിൻ എഴുത്തുപുര ചിത്രീകരണം: സുബേഷ് പത്മനാഭൻഞങ്ങൾക്കൊരു കുളിക്കടവുണ്ട് ഞങ്ങൾക്കു മാത്രംഇരുട്ടും നഗരവും ശ്മശാനങ്ങളും കടന്ന് ഒരു കാരണവുമില്ലാതെ മൂർച്ചയുടെ ആ ഒറ്റനിമിഷത്തിൽ വേദനിച്ച് തിരിച്ചുവരുമ്പോൾ മേലാകെ അഴുക്കു പുരണ്ടിരിക്കുംആകാശത്ത് രണ്ട് ബഹിരാകാശ- നിലയങ്ങൾ പോലെ സ്വർഗവും നരകവും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ തെന്നി നീങ്ങുമ്പോൾസർപ്പം ആപ്പിൾ കൊടുക്കുന്നതിന് തൊട്ടു മുമ്പുള്ള ഏതോ നിമിഷത്തിന്റെ ഉലച്ചിലിൽ ഞങ്ങൾ കടവിലേക്കിറങ്ങും ഞങ്ങൾക്കു മാത്രമുള്ള കടവിൽ.... ആത്മ...

ഭൂമിയുടെ വിത്ത്

കവിതകുഴൂർ വിത്സൺഅതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

ട്രോൾ കവിതകൾ – ഭാഗം 33

വിമീഷ് മണിയൂർ ഒരു നേന്ത്രപ്പഴം ഒരു നേന്ത്രപ്പഴം പൊളിച്ച് അതിന് പൊട്ടു തൊട്ടു കൊടുത്തു ഒരു കുട്ടി. നേന്ത്രപ്പഴത്തിന് നാണം വന്നു. നേന്ത്രപ്പഴം ആരോടും പറഞ്ഞില്ല. ഒരു സാരി ഉടുക്കണമെന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി. അടുത്ത...

ട്രോൾ കവിതകൾ – ഭാഗം 21

വിമീഷ് മണിയൂർ ഡൗൺലോഡ് ഒരു പരുന്ത് അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കോഴി അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കൂറ അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ്...

ചാൾസ് ബുക്കോവ്സ്ക്കിയുടെ മൂന്നു കവിതകൾ

വിവർത്തനം : സനൽ ഹരിദാസ്ഏറ്റവും ഇരുണ്ട ഒരു ഏപ്രിൽ രാത്രി ഓരോ മനുഷ്യനുമൊടുവിൽ കുരുങ്ങുകയും തകരുകയും ചെയ്യുന്നു ഓരോ കുഴിമാടങ്ങളും  തയ്യാറാകുന്നു ഓരോ കഴുകനും കൊല്ലപ്പെടുന്നു ഒപ്പം സ്നേഹവും സൗഭാഗ്യവും കവിതകൾ ഒടുങ്ങിക്കഴിഞ്ഞു, തൊണ്ട വരണ്ടിരിക്കുന്നു. ഇതിന് അന്ത്യകൂദാശകൾ  ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല കാരണങ്ങളും കണ്ണീരുമുണ്ടാകുമെന്നും വേദനയാണ്...

പ്രണയരേഖകൾ

കവിതയഹിയാ മുഹമ്മദ്I നീ പോയതിൽ പിന്നെ ഞാൻ പ്രണയകവിതകൾ എഴുതിയിട്ടേയില്ലവളരെ പണിപ്പെട്ടാണേലും ഇപ്പോൾ ഞാൻ എന്നെ തന്നെ പ്രണയിച്ചു പാകപ്പെട്ടിരിക്കുന്നുഇനിയും ഞാൻ പ്രണയകവിതകളെഴുതിയാൽ നിങ്ങളെന്നെ അൽപ്പനെന്നു വിളിച്ചേക്കുംIIപണ്ടാരോ പറഞ്ഞതായ് കേട്ടിട്ടുണ്ട് പ്രണയം ഒരു യാത്രയാണെന്ന് ഉദാ: വടേരേന്ന് കോയിക്കോട്ടേക്ക് പോന്ന പോലെ. എന്നിട്ടോ എന്നിട്ടെന്ത് അടുത്ത ബസ്സില് തിരിച്ചുപോരുന്നു. അപ്പോ പ്രണയവും!? "ഉം "!IIIപറവകൾ ഉയരങ്ങളെ പ്രണയിക്കുന്നു. എന്നിട്ട് അവറ്റകൾ ഉയരങ്ങളിലേക്ക് പറക്കുന്നുപുഴ കടലിനെ പ്രണയിക്കുന്നു. എന്നിട്ട് പുഴ കടലിലേക്കൊഴുകിച്ചേരുന്നു.മേഘങ്ങൾ മണ്ണിനെ...

കണ്ണും നാവും

വിദ്യപൂവഞ്ചേരിശബ്ദിക്കാനറിയാത്തവരുടെ ദേശത്തു വന്ന് ശബ്ദമില്ലാതായിപ്പോയതാണ്. ഇണചേരാനാഗ്രഹിക്കുന്ന വാക്കുകളെ വന്ധ്യംകരണം ചെയ്ത് കല്ലെറിയരുത്.ചലിക്കാനറിയാത്തവരുടെ തൂക്കുപാലത്തിൽ കയറി നിശ്ചലമായിപ്പോയതാണ്. ചോരവറ്റിയ കൈകാലുകളറുത്തു വിൽപ്പനക്ക് വെക്കരുത്.കാഴ്ചയില്ലാത്തവരുടെ ആകാശത്തിലെത്തിയപ്പോൾ ക്ഷമത വറ്റി തട്ടിത്തടഞ്ഞതാണ്. വ്യാപിക്കാൻ തുടങ്ങുന്ന സ്വപ്നങ്ങളെ ശസ്ത്രക്രിയ ചെയ്ത് ഊന്നുവടി കൊടുക്കരുത്.പുഷ്പിക്കാനറിയാത്തവരുടെ പൂന്തോട്ടത്തിൽ അതിഥിയായി എത്തിയതാണ്. ഇരുട്ടിലൂടെ നുഴഞ്ഞുവന്ന് മൊട്ടിടുന്ന വസന്തത്തിന് വേലികെട്ടരുത്.ഹൃദയമില്ലാത്തവരുടെ കളിക്കളത്തിൽ കളിമറന്ന് ഒരുമാത്ര പകച്ചു നിന്നതാണ്. തോറ്റതാണെന്നു കരുതി കിതപ്പു മാറാത്ത ലോകത്തെ കീഴ്മേൽ മറിക്കരുത്.

പൂവരശ്

കിനാവ്മണ്ണിലേക്കെടുത്തനേരം അവൾ ചിരിക്കുകയായിരുന്നു പൂവരശ്ഒരു കവറിന്റെ വട്ടച്ചുവരുകൾക്കകത്ത് അല്പം വെള്ളവും വളവും തന്ന് മരിക്കാനനുവദിക്കാതെ ജീവിക്കാൻ വിടാതെ എത്ര ദിനരാത്രങ്ങൾ എത്രയെത്ര മഴക്കാലങ്ങൾ എത്രയെത്രകാറ്റിന്നീണങ്ങൾ ഞാനൊറ്റക്കേകനായ് അനുഭവിച്ചു!മുരടിച്ചവേരുകൾ വളരാൻ മടിച്ച ഇതളുകൾ കാത്തിരിക്കുകയായിരുന്നു! എന്നെങ്കിലും പച്ചമണ്ണിനാർദ്രതയിലൊരു പൂവരശായ് വളരണം കിളികൾക്ക് കൂടാകണം പൂവിട്ടുഫലമായ് വസന്തമാകണം പൊന്നോണങ്ങളുണ്ണണം വിഷുപക്ഷിക്കു കൊമ്പൊരുക്കണംഒരു ചെറുകുഴിയിൽ മഴ പാട്ടുകൾ പാടിയ ആ ചെറുവീട്ടിലാണ് പൂവരശ് മണ്ണിന്റെ സുഖമറിഞ്ഞത് ആ തണുപ്പിൽ വേരുറപ്പിക്കാൻ മനമറിഞ്ഞത്പിന്നെയാണവൾ ജീവിതമറിഞ്ഞത് മഴനക്കുന്ന നഗ്നതയുടെ ഉന്മാദമറിഞ്ഞത് ഉടുവിൽ രതിസുഖമായ് മരപ്പെയ്ത്തായത്
spot_imgspot_img