ട്രോൾ കവിതകൾ – ഭാഗം 33

0
219

വിമീഷ് മണിയൂർ

ഒരു നേന്ത്രപ്പഴം

ഒരു നേന്ത്രപ്പഴം പൊളിച്ച് അതിന് പൊട്ടു തൊട്ടു കൊടുത്തു ഒരു കുട്ടി. നേന്ത്രപ്പഴത്തിന് നാണം വന്നു. നേന്ത്രപ്പഴം ആരോടും പറഞ്ഞില്ല. ഒരു സാരി ഉടുക്കണമെന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി. അടുത്ത ദിവസം ആരുടെയോ വയറിൽ എഴുന്നേറ്റ് ആവിയിട്ടു.

ദർശന ദീപ്തി

കവിതയിൽ ദർശന ദീപ്തി കുറവാണെന്ന പരാതി കൂടിക്കൂടി വന്നപ്പോൾ മുമ്പ് കൂടെ പഠിച്ച ദർശന, ദീപ്തി എന്ന് പേരുള്ള പെൺകുട്ടികളെ സഹായത്തിന് വിളിച്ചു. എഴുനൂറ് രൂപയും ഊണും വേണമെന്ന് അവർ വാശിപിടിച്ചു. അത്രയും തന്ന് പോറ്റാനാവില്ലെന്ന് ഞാൻ തറപ്പിച്ചു. എന്നാൽ ഇറങ്ങിപ്പോകുമെന്ന് അവളുമാർ. ദർശനയും ദീപ്തിയും പോയാൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് കവിത. പോട്ടെ തീട്ടങ്ങൾ എന്ന് പറഞ്ഞ് ഞാൻ കവിത കത്തിച്ചു കളയുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here