കടവ്

0
370
Robin Ezhuthupura


കവിത

റോബിൻ എഴുത്തുപുര
ചിത്രീകരണം: സുബേഷ് പത്മനാഭൻ

ഞങ്ങൾക്കൊരു കുളിക്കടവുണ്ട്
ഞങ്ങൾക്കു മാത്രം

ഇരുട്ടും നഗരവും
ശ്മശാനങ്ങളും കടന്ന്
ഒരു കാരണവുമില്ലാതെ
മൂർച്ചയുടെ
ആ ഒറ്റനിമിഷത്തിൽ
വേദനിച്ച് തിരിച്ചുവരുമ്പോൾ
മേലാകെ അഴുക്കു
പുരണ്ടിരിക്കും

ആകാശത്ത്
രണ്ട് ബഹിരാകാശ-
നിലയങ്ങൾ പോലെ
സ്വർഗവും നരകവും
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ
തെന്നി നീങ്ങുമ്പോൾ

സർപ്പം
ആപ്പിൾ കൊടുക്കുന്നതിന്
തൊട്ടു മുമ്പുള്ള ഏതോ
നിമിഷത്തിന്റെ
ഉലച്ചിലിൽ
ഞങ്ങൾ കടവിലേക്കിറങ്ങും
ഞങ്ങൾക്കു മാത്രമുള്ള കടവിൽ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here