കവിത
കുഴൂർ വിത്സൺ
അതിരാവിലെ
ഭൂമിയുടെ വിത്തുകൾ
ശേഖരിക്കാൻ പുറപ്പെട്ടു
തിരിച്ച് പറക്കും വഴി
ചിലത് പുരമുകളിൽ വീണു
ചിലത് മലമുകളിൽ വീണു
മറ്റ് ചിലത് വയലുകളിൽ
ഭൂമിയുടെ വിത്തുകൾ
മണ്ണിലും
കണ്ണിലും
വിണ്ണിലും
മുളയ്ക്കാൻ തുടങ്ങി
പ്രപ്രഞ്ചമാകെ
ഭൂമിയുടെ
വിത്തുകള്‍ പൊട്ടി
എനിക്കിതൊന്നും
നോക്കാൻ സമയമില്ലെന്നും
ഇനി ഇങ്ങനെ
എന്തെങ്കിലുമൊക്കെ ഭാവിച്ചാൽ
കൈവെട്ടി കളയുമെന്നും
ദൈവമെനിക്ക് താക്കീത് നല്കി
ദൈവത്തിന്റെ
ഉടയതമ്പുരാന്‍ പറഞ്ഞാലും
ഈ പരിപാടി തുടരുമെന്ന
അശരീരി അവിടമാകെ മുഴങ്ങി
ഞാൻ വെറുതെ പറഞ്ഞതാണെന്ന്
ദൈവം ചിരിച്ചുകൊണ്ട് പറഞ്ഞു
ഭൂമിയുടെ ഒരു വിത്ത്
പാറമേൽ മുളച്ചു
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.