പൂവരശ്

0
233

കിനാവ്

മണ്ണിലേക്കെടുത്തനേരം
അവൾ ചിരിക്കുകയായിരുന്നു
പൂവരശ്

ഒരു കവറിന്റെ വട്ടച്ചുവരുകൾക്കകത്ത്
അല്പം വെള്ളവും വളവും തന്ന്
മരിക്കാനനുവദിക്കാതെ
ജീവിക്കാൻ വിടാതെ
എത്ര ദിനരാത്രങ്ങൾ
എത്രയെത്ര മഴക്കാലങ്ങൾ
എത്രയെത്രകാറ്റിന്നീണങ്ങൾ
ഞാനൊറ്റക്കേകനായ്
അനുഭവിച്ചു!

മുരടിച്ചവേരുകൾ
വളരാൻ മടിച്ച ഇതളുകൾ
കാത്തിരിക്കുകയായിരുന്നു!
എന്നെങ്കിലും
പച്ചമണ്ണിനാർദ്രതയിലൊരു
പൂവരശായ് വളരണം
കിളികൾക്ക് കൂടാകണം
പൂവിട്ടുഫലമായ് വസന്തമാകണം
പൊന്നോണങ്ങളുണ്ണണം
വിഷുപക്ഷിക്കു കൊമ്പൊരുക്കണം

ഒരു ചെറുകുഴിയിൽ
മഴ പാട്ടുകൾ പാടിയ
ആ ചെറുവീട്ടിലാണ്
പൂവരശ് മണ്ണിന്റെ
സുഖമറിഞ്ഞത്
ആ തണുപ്പിൽ വേരുറപ്പിക്കാൻ
മനമറിഞ്ഞത്

പിന്നെയാണവൾ
ജീവിതമറിഞ്ഞത്
മഴനക്കുന്ന നഗ്നതയുടെ
ഉന്മാദമറിഞ്ഞത്
ഉടുവിൽ
രതിസുഖമായ്
മരപ്പെയ്ത്തായത്

LEAVE A REPLY

Please enter your comment!
Please enter your name here