Homeകവിതകൾ

കവിതകൾ

ഞാറ്റുവേല പെരുന്നാൾ

കവിത കെൽ‌വിൻപരസ്പരം പറയാതെ നാം പിരിഞ്ഞിരിക്കുന്നു. എന്നിട്ടും, അകലങ്ങളിലെവിടെയോ ആ സൂര്യകാന്തി പാടത്തിനുമപ്പുറം നിന്റെ നിഴലുകൾ, ആകാശ നീലിമയിൽ വർണ്ണങ്ങളുടെ മഴവില്ലുകളെ വരച്ചിടുന്നു.പരസ്പരം പറയാതെ നാം മൗനത്തിലായിരിക്കുന്നു. എന്നിട്ടും, എന്റെ ഉറക്കത്തിന്റെ അതിരുകൾക്കപ്പുറം നിന്റെ ഓർമ്മകൾ, എന്റെ ഹൃദയത്തിന്റെ അറകളുടെ- ഒരറ്റത്ത് സ്വപനങ്ങളിൽ വരച്ചിടുന്നു.ഇന്ന് ഇതാ... ആ ഞാറ്റുവേല പെരുന്നാളിൽ, കുക്കിരിക്കിളികൾ - ചലപില കൂടി കളിക്കുന്ന ആ ഇടവഴിയിൽ, നാം...

അന്ധകാരനഴി

കവിതസുരേഷ് കുമാർ ജിസന്ധ്യ വന്നു തിര - നോക്കിടുമ്പൊഴീ അന്ധകാരനഴി എന്തു സുന്ദരി.....!ചന്തമേറിയ പെൺകിടാവൊരു ചുംബനത്താൽ ചുവന്ന മാതിരി.....! വാനവീഥിയി- ലാ , നിശാചരികാർകുഴലഴി - ചിട്ടിടുമ്പൊഴേ - യ്ക്കാരെഴുതിടു- ന്നന്തി വാനത്തി- ലീ ,മനോജ്ഞമാം ചിത്രമിങ്ങനെ ...!(adsbygoogle = window.adsbygoogle || ).push({});സങ്കടങ്ങളുടെ വേലിയേറ്റത്തി...

സ്മൈലികൾ

മിഷാൽ സലിം വാടാനപ്പള്ളിവർണ്ണ വർഗ്ഗ ഭാഷ ദേശ മത ആദർശ വ്യത്യാസങ്ങളുടെ മുൾവേലികൾ പറിച്ചെറിഞ്ഞ് മനുഷ്യനെന്ന അടിസ്ഥാന അസ്തിത്വത്തിലേക്ക് മടങ്ങി വന്ന്, ഒരുപോലെ... തികച്ചും ഒരുപോലെ... ചിരിക്കുവാനും കരയുവാനും ഇളിക്കുവാനും പുച്ചിക്കുവാനും പ്രതിഷേധിക്കുവാനും പ്രശംസിക്കുവാനും...കാലമിത്രയും ഭാഷകളുടേയും വാക്കുകളുടേയും ചങ്ങലകളിൽ തളച്ചിടപ്പെട്ട ഹൃദയവികാരങ്ങളെ...

മെട്രോക്കാരി

(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ ആരേലും പ്രേമിക്കുമോ പ്രേമിച്ചാല്‍ തന്നെ കെട്ടി അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ പെരുത്തിഷ്ടമാണ് ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ തന്നെ അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും വലിയ ചുമയിലേക്ക് വലിവിലേക്ക് ബഹളത്തിലേക്ക്അപ്പോള്‍ കണ്ടാലും മിണ്ടാതെ മാറിപ്പോയേക്കും സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ലരാത്രിയില്‍...

കടെലും കിനാവും

ഗോത്രഭാഷാ കവിതഹരീഷ് പൂതാടികാടെഞ്ചു ബുറെചല അടിതെച്ചും അവെഒക്ക മറിഞ്ചുവീവെ ഈ നാനും നീയൊഞ്ചു വീന്തെല നാനു കാണി ഈ മണ്ണിലികടെലെക്കു കിനാവു തന്ത കരെ ഏക്കു പൂതി തന്ത കടെലു കണ്ട കിനാവു ഒക്ക കരനെ ആഞ്ചേൻഞ്ചു ഒപ്പറ പോയ പുയെ പറയിഞ്ചോവാരിപുടിപ്പെ...

ഉമൈബ

കവിത ഷിംന സീനത്ത്ഏതാകൃതിയിൽ നീട്ടിപ്പരത്തിയാലും ചുട്ടെടുക്കുമ്പോൾ ഒരേ ഛായയിൽ ചുരുണ്ടിരിക്കും ഉമൈബയുടെ പകലുകൾപലജാതി പ്രശ്നങ്ങൾ മുടികളിലൂടെ നഖങ്ങളിലൂടെ കണ്ണിലൂടെ കയറിവരും കുഞ്ഞിനസുഖം തീണ്ടുന്നത് ഇന്നലെ മാറ്റിയിട്ട ഓട് പൊട്ടിയത് തളിർത്തയില കരിഞ്ഞു പോയത്കണ്ണേറാണ്‌ ഉമൈബ നീറിയിരിക്കില്ലകോഴിയെ കാണാതാവുന്നത് ചോറ് വേണ്ടാന്നു തോന്ന്ണത് ഉറക്കമില്ലാത്തത്‌വരത്തുപോക്കാണ്‌ ഉമൈബ നീറിയിരിക്കില്ല...

തിരുത്തൽ

കവിത ബിനേഷ് ചേമഞ്ചേരിഎഴുതിയ കവിതയിലെ ആദ്യത്തെ വരി തിരുത്തിയെഴുതുകയാണ്.മഴ എന്ന ആദ്യ പദം വെട്ടിമാറ്റി വേനൽ എന്നെഴുതിച്ചേർക്കുന്നു.മഴയ്ക്കും വേനലിനുമിടയിലെ മഞ്ഞുകണത്തിനെ ഉരുകിത്തീരുവാനായൊരു ഇലത്തുമ്പിലേക്കു കുടിയിരുത്തുന്നു.ആർദ്രമെന്നെഴുതിയ മനസ്സിനെ ചൂണ്ടുവിരലുകൊണ്ടു കോരിയെടുത്ത് ഇല്ലിപ്പടർപ്പുകളിൽ തൂക്കിയിടുന്നു.തിരുത്തലുകൾക്കിടയിൽപാതിവഴിയിൽ കളഞ്ഞു പോയ ജീവിതമെന്ന വാക്കിനെ ഏതു വരിയിലേക്കാണിനി എഴുതിച്ചേർക്കേണ്ടത്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ആരോടും പറയാതെ

ശ്രുതി വൈശാഖ്ഇടയ്ക്കൊക്കെ നിന്നിലൂടെ ഞാനൊന്ന് നടക്കാറുണ്ട്...തനിച്ചിരിക്കുന്നിടത്തൊക്കെ കൂട്ടു വിളിക്കാറുണ്ട്.അത്രമേൽ ആർദ്രമായി തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്...ഹൃദയത്തിന്റെ ആഴത്തിൽ എന്നും നട്ടു നനയ്ക്കാറുണ്ട്.ഇരുളുന്ന വഴികളിൽ നേർത്ത സ്വപ്നമായി വെളിച്ചമാകാറുണ്ട്.നീ പോലും അറിയാതെ നിന്നെ കവർന്നെടുത്ത് ആകാശത്തിനുമപ്പുറം പാറി പറക്കാറുണ്ട്...കുഞ്ഞു കുഞ്ഞു മഴത്തുള്ളികളായ് പെയ്ത് നിന്നെ നനയിക്കാറുണ്ട്...ആരും കാണാതെ, ആരും അറിയാതെ ജീവശ്വാസം പോലെ ചേർത്തു വയ്ക്കാൻ... നീ പോലും അറിയാതെ നീയുണ്ടാവും...

രജസ്വല

രൂപേഷ് ഏ. വിരജസ്വലയായ പെണ്ണുടലുകള്‍ ഒരു പൂവാടിയാണ്...ചെഞ്ചോര ഇതളുകളുള്ള ചെമ്പരത്തികള്‍ പോലെ, ഓരോ ഋതുക്കളിലും അവള്‍ പൂക്കുന്നു...വസന്താഗമത്തില്‍ ആ ആരാമങ്ങളില്‍ നിശബ്ദമായി ഒരു കുയില്‍ പാടുന്നുണ്ട്...അടിവയിറ്റിലൊരാഷാഢം തിമിര്‍ത്തു പെയ്യുന്നുണ്ട്..അതിശൈത്യത്തിലും കൊടും വേനലിലും അവള്‍ നിവര്‍ന്നുതന്നെ പൂക്കുന്നു...ഊഷരമായ...

ഒരു സെമിത്തേരിയൻ ചുംബനം

കവിതസ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...
spot_imgspot_img