കവിത
കെൽവിൻ
പരസ്പരം പറയാതെ നാം
പിരിഞ്ഞിരിക്കുന്നു.
എന്നിട്ടും,
അകലങ്ങളിലെവിടെയോ
ആ സൂര്യകാന്തി പാടത്തിനുമപ്പുറം
നിന്റെ നിഴലുകൾ,
ആകാശ നീലിമയിൽ വർണ്ണങ്ങളുടെ
മഴവില്ലുകളെ വരച്ചിടുന്നു.
പരസ്പരം പറയാതെ നാം
മൗനത്തിലായിരിക്കുന്നു.
എന്നിട്ടും,
എന്റെ ഉറക്കത്തിന്റെ അതിരുകൾക്കപ്പുറം
നിന്റെ ഓർമ്മകൾ,
എന്റെ ഹൃദയത്തിന്റെ അറകളുടെ-
ഒരറ്റത്ത്
സ്വപനങ്ങളിൽ വരച്ചിടുന്നു.
ഇന്ന് ഇതാ…
ആ ഞാറ്റുവേല പെരുന്നാളിൽ,
കുക്കിരിക്കിളികൾ –
ചലപില കൂടി കളിക്കുന്ന
ആ ഇടവഴിയിൽ,
നാം തമ്മിൽ ഒരിത്തിരി നേരം
നിന്നപ്പോൾ.
അന്ന് വരച്ചിട്ട –
സ്വപനങ്ങളും, മഴവില്ലുകളും
ഒരു കള്ളചിരിയിൽ
മറ്റൊരുത്തന്റെകൂടെ
കൂട്ടുകൂടിയിരിക്കുന്നു……..!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.